ക്രൈസ്തവ സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ സ്തേഫാനോസ്. റോമൻ കത്തോലിക്ക, ആംഗ്ലിക്കൻ, ലൂഥറൻ, ഓറിയന്റൽ ഓർത്തഡോക്സ്, പൗരസ്ത്യ ഓർത്തഡോക്സ് എന്നീ ക്രൈസ്തവ സഭകൾ ഇദ്ദേഹത്തെ വിശുദ്ധനായി വണങ്ങുന്നു.

വസ്തുതകൾ വിശുദ്ധ സ്തേഫാനോസ്, Deacon and Protomartyr ...
വിശുദ്ധ സ്തേഫാനോസ്
Thumb
Saint Stephen in Glory (detail) (1601)
by Giacomo Cavedone
Deacon and Protomartyr
മരണംc. 34
ജെറുസലേം
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, പൗരസ്ത്യ കത്തോലിക്ക സഭകൾ, ലൂഥറൻ സഭ, ആംഗ്ലിക്കൻ സഭ
ഓർമ്മത്തിരുന്നാൾ26 ഡിസംബർ(പാശ്ചാത്യ സഭകൾ)
27 ഡിസംബർ(പൗരസ്ത്യ സഭകൾ)
27 ദനഹാ കാലത്തിലെ 4ാമത്തെ വെള്ളിയാഴ്ച (പൗരസ്ത്യ സുറിയാനി സഭകൾ )
പ്രതീകം/ചിഹ്നംstones, dalmatic, censer, miniature church, Gospel Book, martyr's palm, orarion
മദ്ധ്യസ്ഥംcasket makers; ഡീക്കൻമാർ; അൾത്താര ശുശ്രൂഷകർ; headaches; horses; masons; Serbia[1]
അടയ്ക്കുക

രക്തസാക്ഷിത്വം

ചരിത്രകാരന്മാർ അനുമാനിക്കുന്നതു പ്രകാരം സ്തേഫാനോസിന്റെ മരണം ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം ഏകദേശം ക്രി.വ. 34 - 35 കാലഘട്ടങ്ങളിൽ ആയിരുന്നു. ബൈബിളിലെ അപ്പസ്തോല പ്രവർത്തനങ്ങൾ ആറാം അധ്യായത്തിൽ, ആദിമ സഭയിൽ ജറുസലേം ദേവാലയത്തിൽ ഡീക്കന്മാരായി സേവനം അനുഷ്ഠിക്കാൻ നിയോഗിക്കപ്പെട്ട ഏഴുപേരിൽ ഒരാളായിരുന്നു ഇദ്ദേഹം. അന്നത്തെ യഹൂദ സമൂഹത്തിൽ അദ്ദേഹം ക്രിസ്തുവിനു വേണ്ടി പ്രഘോഷണം നടത്തുകയും അനേകം പേരെ ക്രൈസ്തവസഭയിലേക്ക് കൊണ്ടു വരുന്നതിൽ വിജയിക്കുകയും ചെയ്തു. സിനഗോഗിലെ അംഗങ്ങളുമായുള്ള തർക്കത്തെ തുടർന്ന് സ്തേഫാനോസിന്റെ പേരിൽ മതനിന്ദ ആരോപിക്കപ്പെട്ടു(Acts 6:11). ദേവാലയത്തിനും നിയമത്തിനും എതിരെ സംസാരിച്ചു എന്ന ആരോപണങ്ങളെ തുടർന്ന് വിചാരണ ചെയ്യപ്പെട്ട സ്തേഫാനോസ് മരണത്തിനു വിധിക്കപ്പെടുകയും കല്ലേറേറ്റു കൊല്ലപ്പെടുകയും ചെയ്തു.


ഇന്ത്യയിലെ ദേവാലയം

ഇന്ത്യയിൽ ആദ്യമായി വി. എസ്ത്പ്പാനോസിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ദേവാലയം കേരളത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂരിൽ ആണ്.[അവലംബം ആവശ്യമാണ്] അത് സ്ഥാപിക്കപ്പെട്ടത് 1635 ൽ ആണ്. http://uzhavoorpally.org/ Archived 2013-07-20 at the Wayback Machine.

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ (1677-ൽ) വിശുദ്ധ സ്തേഫാനോസിന്റെ തിരുശ്ശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യ ദേവാലയവും, മലങ്കരയിലെ ആദ്യത്തെ മാർ സ്തേഫാനോസ് സഹദായുടെ നാമത്തിലുള്ള തീർത്ഥാടനകേന്ദ്രവുമാണ്. https://www.facebook.com/ssocksd

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.