വിശുദ്ധ ഡൊമിനിക്
From Wikipedia, the free encyclopedia
പതിമൂന്നാം നൂറ്റാണ്ടിൽ പാശ്ചാത്യക്രിസ്തീയതയുടെ പുനരുദ്ധാരണത്തിനു നേതൃത്വം കൊടുത്ത സ്പാനിഷ് വൈദികനും താപസനുമായിരുന്നു വിശുദ്ധ ഡൊമിനിക്ക് (1170- 1221 ആഗസ്റ്റ് 6). ഡൊമിനിക്കൻ സന്ന്യാസസംഘത്തിന്റെ സ്ഥാപകൻ എന്ന നിലയിലാണ് അദ്ദേഹം പ്രത്യേകം സ്മരിക്കപ്പെടുന്നത്. സമകാലീനനും മറ്റൊരു സന്യാസസഭയുടെ സ്ഥാപകനുമായ അസ്സീസിയിലെ ഫ്രാൻസിസിനൊപ്പം, പതിമൂന്നാം നൂറ്റാണ്ടിൽ ക്രൈസ്തവലോകത്തെ ഏറെ സ്വാധീനിച്ച രണ്ടു വിശുദ്ധപുരുഷന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ലോകത്തിൽ നിന്നു വിട്ടു നിൽക്കാതെ അതിന്റെ ഭാഗമായിരുന്ന് അതിനെ വിശുദ്ധീകരിക്കാൻ ശ്രമിക്കുന്ന സന്യാസിമാർ ചേർന്ന അദ്ദേഹത്തിന്റെ സന്യാസസഭ, ഫ്രാൻസിസ്കൻ സഹോദരന്മാരുടെ സമൂഹത്തെപ്പോലെ ക്രൈസ്തവസന്യാസത്തിന്റെ പുതിയ മാതൃകയായി[3]
വസ്തുതകൾ വിശുദ്ധ ഡൊമിനിക്, സന്യാസസഭാസ്ഥാപകൻ ...
വിശുദ്ധ ഡൊമിനിക് | |
---|---|
സന്യാസസഭാസ്ഥാപകൻ | |
ജനനം | 1170 കളറോഗ, ബർഗോസ് പ്രവിശ്യ, കസ്റ്റീൽ |
മരണം | 1221 ആഗസ്റ്റ് 6 ബൊളോണ്യ, ഇറ്റലി |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ ആംഗ്ലിക്കൻ സഭ ലൂഥറൻ സഭ |
നാമകരണം | 1234 |
പ്രധാന തീർത്ഥാടനകേന്ദ്രം | ബൊളോണ്യയിലെ വിശുദ്ധ ഡൊമിനിക്കിന്റെ ദേവാലയം |
ഓർമ്മത്തിരുന്നാൾ | ആഗസ്റ്റ് 8 ആഗസ്റ്റ് 4 (1970-നു മുൻപ് (പൊതു പഞ്ചാംഗം)[1] |
പ്രതീകം/ചിഹ്നം | കൊന്ത, നായ, നക്ഷത്രം, ലില്ലി, ഡൊമിനിക്കൻ സഭാവസ്ത്രം, പുസ്തകവും പുഷ്പവടിയും, മുണ്ഡനം ചെയ്ത ശിരസ്സ്[2] |
മദ്ധ്യസ്ഥം | ജ്യോതിശാസ്ത്രജ്ഞർ; ജ്യോതിശാസ്ത്രം; ഡൊമിനിക്കൻ റിപ്പബ്ലിക്; അടിസ്ഥാനമില്ലാതെ കുറ്റപ്പെടുത്തപ്പെടുന്നവർ; വലേറ്റ, ബിർഗു (മാൾട്ട) |
അടയ്ക്കുക