മധ്യ വയസ്ഥരിൽ വരുന്ന പല്ലുകൾ From Wikipedia, the free encyclopedia
മനുഷ്യരുടെ പല്ലുകളിൽ ഏറ്റവും ഒടുവിൽ മുളച്ചുവരുന്ന അണപ്പല്ലുകളാണ് വിവേകദന്തങ്ങൾ (Wisdom teeth). അറിവായതിന് ശേഷം വരുന്ന പല്ലുകൾ എന്ന അർത്ഥത്തിലാണ് ഈ പേര്[അവലംബം ആവശ്യമാണ്]. സാധാരണഗതിയിൽ 28 പല്ലുകൾക്കുള്ള സ്ഥലമേ വായിൽ ഉള്ളു. ഏതാണ്ട് 13 വയസ്സിനകം ഈ 28 പല്ലുകൾ മുളച്ചിരിക്കും.17-25 വയസ്സിലാണ് വിവേകദന്തങ്ങൾ വളർന്ന് വരിക. മുകളിലും താഴെയും മോണയുടെ നാലറ്റങ്ങളിൽ ഓരോ വിവേകദന്തങ്ങൾ ഉണ്ടാകും.
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
മനുഷ്യ പരിണാമത്തിന്റെ ഭാഗമായാണ് വിവേകപല്ലുകൾ അത്യാവശ്യമില്ലാത്ത അവയവമായത്. മനുഷ്യന്റെ പരിണാമഘട്ടത്തിൽ താടിയെല്ലിന്റെ വലിപ്പം കുറഞ്ഞു വരുന്നതായിട്ടാണ് കണ്ടു വരുന്നത്. പ്രാചീനകാലത്ത് മനുഷ്യൻ അസംസ്കൃത ഭക്ഷ്യപദാർത്ഥങ്ങൾ കടിച്ച് പറിച്ച് ചവച്ചരച്ചാണ് തിന്നിരുന്നത്. അതിന് ബലവും വലിപ്പവും കൂടുതലുള്ള താടിയെല്ലുകളും വേണ്ടിയിരുന്നു. പിന്നീട് മനുഷ്യന്റെ ഭക്ഷണശീലങ്ങൾ മാറി. മൃദുവായ ഭക്ഷണം ശീലിച്ച് തുടങ്ങി. അതോടെ താടിയെല്ലിന്റെയും അണപ്പല്ലിന്റെയും ഉപയോഗം കുറഞ്ഞു. ഇതും പരിണാമത്തിന് കാരണമായി കരുതുന്നുണ്ട്.
വിവേകദന്തങ്ങൾ മുളച്ചു വരാത്തതിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എല്ലാവരിലും വിവേകദന്തങ്ങൾ കാണണമെന്നില്ല. അതിനു കാരണം പാക്സ് 9 ജീനോ മറ്റു ജീനുകളോ ആണേന്നു കരുതുന്നു.
മുളച്ചുവളരാൻ വേണ്ടത്രസ്ഥലം വായിൽ ഇല്ലാത്തതു കൊണ്ട് പലപ്പോഴും വിവേകദന്തങ്ങൾ നേരേ മുളച്ച് വരാരില്ല. ചാഞ്ഞും ചരിഞ്ഞും വളരുക,മോണയിലോ എല്ലിലോ കുടുങ്ങി പോകുക(Impaction) എന്ന പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. മറ്റൊരു പ്രശ്നം വൈകി മുളക്കുന്നതിനാലും സ്ഥലം ഇല്ലാത്തതിനാലും താഴത്തെ നിരയിലെ മുന്നിലെ പല്ലുകൾ നിര തെറ്റാൻ സാദ്ധ്യതയാണ്.
വിവേക ദന്തത്തിന്റെ സ്ഥാനം അനുസരിച്ച് കുടുങ്ങൽ അഥവാ ഇംപാക്ഷന് പലതരം ഉണ്ട്. ലംബമായതും(vertical) തിർശ്ചീനമായതും (horizontal) കോണായി (mesioangular)ചരിഞ്ഞതുമാണ് പ്രധാന തരങ്ങൾ പല ഗവേഷകരും തരം തിരിവ് നടത്തിയിട്ടുണ്ട്. പെല്ല് അൻഡ് ഗ്രിഗറി [1]എന്നിവരുടെ തരം തിരിവാണ് അതിൽ ഏറ്റവും സ്വീകാര്യമായി കരുതപ്പെടുന്നത് [2]
ചിലരിൽ മോണയിൽ കീറലുണ്ടാക്കിക്കൊടുത്താൽ വിവേകദന്തങ്ങൾ കുഴപ്പമില്ലാതെ വളർന്നു വന്നുകൊള്ളും. മുൻകൂട്ടി എക്സ്റേ എടുത്ത് നോക്കിയാൽ ഈ പല്ലുകൾക്ക് പുറത്ത് വരാൻ സ്ഥലമുണ്ടോ എന്നു അറിയാനാകും. മോണയിൽ അല്ലെങ്കിൽ എല്ലിൽ കുടുങ്ങി പോകുക, വീക്കവും വേദനയും ഉണ്ടാവുക എന്നീ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശസ്ത്രക്രിയ മൂലം നീക്കം ചെയേണ്ടി വരും. മേൽവരിയിലെ വിവേകദന്തങ്ങൾ നീക്കം ചെയ്യുന്നത് താരതമ്യേന എളുപ്പമാണ്. വിവേകദന്തങ്ങൾ പ്രശ്നമില്ലാതെ വളരുന്നവരും ശ്രദ്ധിക്കേണ്ടതുണ്ടു. ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അണുബാധ വരാൻ സാദ്ധ്യത ഏറെയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.