വില്യം എ. ഹാമണ്ട്
അമേരിക്കൻ സൈനിക ഫിസിഷ്യൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ സൈനിക ഫിസിഷ്യനും ന്യൂറോളജിസ്റ്റുമായിരുന്നു വില്യം അലക്സാണ്ടർ ഹാമണ്ട് (28 ഓഗസ്റ്റ് 1828 - 5 ജനുവരി 1900). അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് അദ്ദേഹം അമേരിക്കൻ സൈന്യത്തിന്റെ പതിനൊന്നാമത്തെ സർജൻ ജനറലും (1862–1864) ആർമി മെഡിക്കൽ മ്യൂസിയത്തിന്റെ (ഇപ്പോൾ നാഷണൽ മ്യൂസിയം ഓഫ് ഹെൽത്ത് ആൻഡ് മെഡിസിൻ) സ്ഥാപകനുമായിരുന്നു.[1]
വസ്തുതകൾ വില്യം എ. ഹാമണ്ട്, ജനന നാമം ...
വില്യം എ. ഹാമണ്ട് | |
---|---|
ജനന നാമം | വില്യം അലക്സാണ്ടർ ഹാമണ്ട് |
ജനനം | (1828-08-28)ഓഗസ്റ്റ് 28, 1828 അന്നപൊലിസ്, മേരിലാൻഡ് |
മരണം | ജനുവരി 5, 1900(1900-01-05) (പ്രായം 71) വാഷിംഗ്ടൺ, ഡി.സി. |
Place of burial | ആർലിംഗ്ടൺ ദേശീയ സെമിത്തേരി |
ദേശീയത | യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക Union |
വിഭാഗം | U.S. Army Medical Corps യൂണിയൻ ആർമി |
ജോലിക്കാലം | 1849–1860, 1861–1864 |
പദവി | ബ്രിഗേഡിയർ ജനറൽ |
Commands held | Surgeon General of the U.S. Army |
യുദ്ധങ്ങൾ |
|
മറ്റു തൊഴിലുകൾ |
|
അടയ്ക്കുക
ഹാമണ്ട് ന്യൂറോളജിയിൽ സ്വയം അർപ്പിതനായ ആദ്യത്തെ അമേരിക്കൻ ഫിസിഷ്യനും, ന്യൂറോളജിയെക്കുറിച്ചുള്ള ആദ്യത്തെ അമേരിക്കൻ ഗ്രന്ഥത്തിന്റെ രചയിതാവും, അമേരിക്കൻ ന്യൂറോളജിക്കൽ അസോസിയേഷന്റെ സ്ഥാപകരിലൊരാളുമായിരുന്നു.[2][3][4]