വിറ്റ സക്ക്വില്ലെ-വെസ്റ്റ്
ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും പൂന്തോട്ട ഡിസൈനറുമായിരുന്നു / From Wikipedia, the free encyclopedia
ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും പൂന്തോട്ട ഡിസൈനറുമായിരുന്നു വിക്ടോറിയ മേരി സാക്ക്വില്ലെ-വെസ്റ്റ്, ലേഡി നിക്കോൾസൺ, സിഎച്ച് (9 മാർച്ച് 1892 - 2 ജൂൺ 1962). പൊതുവേ വിറ്റ സാക്ക്വില്ലെ-വെസ്റ്റ് എന്നറിയപ്പെടുന്നു.
The Honourable Vita Sackville-West CH | |
---|---|
ജനനം | Victoria Mary Sackville-West (1892-03-09)9 മാർച്ച് 1892 Knole House, Kent, England |
മരണം | 2 ജൂൺ 1962(1962-06-02) (പ്രായം 70) Sissinghurst Castle, Kent, England |
തൊഴിൽ | Novelist, poet, garden designer |
ദേശീയത | British |
Period | 1917–1960 |
പങ്കാളി | Harold Nicolson (m. 1913) |
കുട്ടികൾ |
|
രക്ഷിതാവ്(ക്കൾ) |
|
സാക്ക്വില്ലെ-വെസ്റ്റ് വിജയകരമായ ഒരു നോവലിസ്റ്റും കവിയിത്രിയും പത്രപ്രവർത്തകയുമായിരുന്നു. കൂടാതെ മികച്ച കത്ത് എഴുത്തുകാരിയും ഡയറിസ്റ്റും ആയിരുന്നു. അവരുടെ ജീവിതകാലത്ത് ഒരു ഡസനിലധികം കവിതാസമാഹാരങ്ങളും 13 നോവലുകളും അവർ പ്രസിദ്ധീകരിച്ചു. 1927-ൽ അവരുടെ ഇടയ ഇതിഹാസമായ ദി ലാൻഡിനും 1933-ൽ അവരുടെ സമാഹരിച്ച കവിതകൾക്കും ഭാവനാത്മക സാഹിത്യത്തിനുള്ള ഹത്തോൺഡൻ സമ്മാനം അവർക്ക് രണ്ടുതവണ ലഭിച്ചു. അവരുടെ പ്രശസ്ത സുഹൃത്തും ആരാധകയുമായ വിർജീനിയ വൂൾഫിന്റെ ഒർലാൻഡോ: എ ബയോഗ്രഫിയിലെ മുഖ്യകഥാപാത്രത്തിന്റെ പ്രചോദനം അവരായിരുന്നു.
ദി ഒബ്സർവറിൽ (1946-1961) ഒരു നീണ്ട കോളം അവർക്കുണ്ടായിരുന്നു, കൂടാതെ അവരുടെ ഭർത്താവ് സർ ഹരോൾഡ് നിക്കോൾസണുമായി ചേർന്ന് സൃഷ്ടിച്ച സിസ്സിംഗ്ഹർസ്റ്റിലെ പ്രശസ്തമായ പൂന്തോട്ടത്തിന്റെ പേരിൽ അവർ ഓർമ്മിക്കപ്പെടുന്നു.