ഉദ്യാനം From Wikipedia, the free encyclopedia
വിരച്ചേയ് ദേശീയോദ്യാനം (Khmer: ឧទ្យានជាតិវីរជ័យ) വടക്കുകിഴക്കൻ കംബോഡിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. മുൻഗണനാക്രമത്തിൽ സസ്യജന്തുജാലങ്ങളെ ഭാഗികമായി സംരക്ഷിക്കുന്നുണ്ടെങ്കിലും ഈ ദേശീയോദ്യാനം അനിയന്ത്രിതമായ നിയമവിരുദ്ധ മരംവെട്ടിനാൽ കടുത്ത ഭീഷണിയിലായിരിക്കുന്നു.
വിരച്ചേയ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | കമ്പോഡിയ |
Coordinates | 14.32569763°N 106.9981862°E |
Area | 3,325 km2 (1,284 sq mi)[1] |
Established | 1993[1] |
Website |
ആകെയുള്ള രണ്ട് കമ്പോഡിയൻ ആസിയാൻ ഹെറിറ്റേജ് പാർക്കുകളിലൊന്നായ[2] ഇത്, തെക്കുകിഴക്കൻ ഏഷ്യയിൽ സംരക്ഷണത്തിന് ഏറ്റവും കൂടൂതൽ മുൻഗണന നൽകുന്ന പ്രദേശമാണ്. വടക്കുകിഴക്ക് കമ്പോഡിയയിലെ രത്തൻകിരി, സ്റ്റംഗ് ട്രംഗ് പ്രവിശ്യകളിലേയ്ക്കു കവിഞ്ഞുകിടക്കുന്ന ഈ ദേശീയോദ്യാനത്തിന് ഏകദേശം 3,325 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.
1993 നവംബർ 1 ന്, സംരക്ഷിത മേഖലകളുടെ സൃഷ്ടിയും പദവിയും സംബന്ധിച്ചുള്ള രാജകീയ ഉത്തരവുപ്രകാരമാണ് ഇതു സ്ഥാപിക്കപ്പെട്ടത്. കമ്പോഡിയയുടെ പരിസ്ഥിതി മന്ത്രാലയമാണ് ദേശീയോദ്യാനത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.