വിമാനം
From Wikipedia, the free encyclopedia
നിശ്ചലമായ ചിറകുകളുള്ളതും യാന്ത്രികോർജ്ജത്താൽ പ്രവർത്തിക്കുന്നതും വായുവിനേക്കാൾ ഭാരം കൂടിയതുമായ ആകാശനൗകകളെ വിമാനങ്ങൾ എന്നു പറയുന്നു.റോട്ടർക്രാഫ്റ്റുകളിൽ നിന്നും ഓർണിതോപ്റ്ററുകളിൽ നിന്നും വ്യത്യസ്തമായി വിമാനങ്ങൾ ചലിക്കാത്ത ചിറകുകൾ ഉപയോഗിച്ചാണ് ഉയർത്തൽ ബലം ഉണ്ടാക്കുന്നത്.വിമാനങ്ങളെ airplanes എന്ന് വടക്കേ അമേരിക്കയിലും (യു.എസ്.എ, കാനഡ എന്നിവ), aeroplanes എന്ന് അയർലന്റിലും കാനഡ ഒഴികെയുള്ള കോമൺവൽത്ത് രാജ്യങ്ങളിലും സാധാരണ സൂചിപ്പിക്കുന്നു. ഇന്ത്യയിലും aeroplanes എന്നാണ് ഉപയോഗിച്ചു വരുന്നത്.[1] വിമാനങ്ങളെ ഇംഗ്ലീഷിൽ planes എന്നും ചുരുക്കരൂപത്തിൽ പറയുന്നു.
വിമാനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വിമാനം (വിവക്ഷകൾ) എന്ന താൾ കാണുക. |