വിഗതകുമാരൻ
ജെ.സി. ഡാനിയേൽ സംവിധാനം ചെയ്ത ആദ്യ മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
ആദ്യത്തെ മലയാളചലച്ചിത്രം ആണ്വിഗതകുമാരൻ (ഇംഗ്ലീഷ്:Vigathakumaran)[2][3]. 1928 നവംബർ 7-നാണ് ഈ ചിത്രം പുറത്തിറങ്ങിയത്.[1] ഇതൊരു നിശ്ശബ്ദചിത്രം ആയിരുന്നു. രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ദാനിയേൽ ആണ്.[2] പി.കെ. റോസി ഇതിലെ നായികാകഥാപാത്രത്തെ അവതരിപ്പിച്ചു[4].
വസ്തുതകൾ വിഗതകുമാരൻ The Lost Child, സംവിധാനം ...
വിഗതകുമാരൻ The Lost Child | |
---|---|
സംവിധാനം | ജെ.സി. ദാനിയേൽ |
നിർമ്മാണം | ജെ.സി. ദാനിയേൽ |
രചന | ജെ.സി. ദാനിയേൽ |
അഭിനേതാക്കൾ |
|
ഛായാഗ്രഹണം | ജെ.സി. ദാനിയേൽ |
ചിത്രസംയോജനം | ജെ.സി. ദാനിയേൽ |
സ്റ്റുഡിയോ | ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 1928 നവംബർ 7 [1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക