വിക്ടർ ഗ്രിഗ്നാർഡ്
From Wikipedia, the free encyclopedia
വിക്ടർ ഗ്രിഗ്നാർഡ് എന്ന ഫ്രാൻസ്വാ അഗിസ്തെ വിക്ടർ ഗ്രിഗ്നർഡ് (മേയ് 6, 1871 ചെർബെർഗ് - ഡിസംബർ 13, 1935 ലിയോൺ) നോബൽ സമ്മാന ജേതാവായ ഫ്രെഞ്ചുകാരനായ രസതന്ത്രശാസ്ത്രജ്ഞനാകുന്നു.
വസ്തുതകൾ ഫ്രാൻഷ്വേ അഗിസ്തെ വിക്റ്റോർ ഗ്രിഗ്നർഡ്, ജനനം ...
ഫ്രാൻഷ്വേ അഗിസ്തെ വിക്റ്റോർ ഗ്രിഗ്നർഡ് | |
---|---|
ജനനം | (1871-05-06)മേയ് 6, 1871 Cherbourg, ഫ്രാൻസ് |
മരണം | ഡിസംബർ 13, 1935(1935-12-13) (പ്രായം 64) ലിയോൺ, ഫ്രാൻസ് |
ദേശീയത | ഫ്രാൻസ് |
കലാലയം | ലിയോൺ സർവ്വകലാശാല |
അറിയപ്പെടുന്നത് | ഗ്രിഗ്നർഡ് രാസപ്രവർത്തനം |
പുരസ്കാരങ്ങൾ | രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1912) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Organic chemistry |
സ്ഥാപനങ്ങൾ | നാൻസി സർവ്വകലാശാല |
അടയ്ക്കുക
കപ്പൽപ്പായനിർമ്മാതാവിന്റെ മകനായിരുന്നു അദ്ദേഹം. ആദ്യം ഗണിതം പഠിച്ച അദ്ദേഹം പിന്നീട് രസതന്ത്രം പഠിക്കുകയും ചെയ്തു. 1910 ൽ അദ്ദേഹത്തിന്റെ പേരിലുള്ള കൃത്രിമ രാസപ്രതിപ്രവർത്തനം കണ്ടെത്തി. (ഗ്രിഗ്നാർഡ് രാസപ്രവർത്തനം) 1910ൽ അദ്ദേഹം യൂണിവെഴ്സിറ്റി ഓഫ് നാൻസിയിൽ ജോലി ചെയ്തു. 1912ൽ അദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ അദ്ദേഹം ഫോസ്ജീൻ, മസ്റ്റാർഡ് വാതകം പോലുള്ള രാസായുധ വസ്തുക്കളെപ്പറ്റി പഠിച്ചു. അദ്ദേഹത്തിന്റെ ജർമ്മൻ പക്ഷത്തുണ്ടായിരുന്ന സഹപ്രവർത്തകൻ നോബൽ സമ്മാന ജേതാവായ ഫ്രിറ്റ്സ് ഹേബർ ആയിരുന്നു.