വിക്കിഹൗ
how to ലേഖനങ്ങൾ അടങ്ങിയ വെബ്സൈറ്റ് / From Wikipedia, the free encyclopedia
വിക്കിഹൗ (wikiHow) എന്നാൽ how-to ലേഖനങ്ങൾ അടങ്ങിയ വിക്കി രൂപത്തിലുള്ള ഒരു ഓൺലൈൻ കമ്മ്യൂണിറ്റിയാണ്. ഈ വെബ്സൈറ്റിന്റെ ലക്ഷ്യം എന്നത് ലോകത്തിലെ എല്ലാവരെയും "എല്ലാ കാര്യങ്ങളും എങ്ങനെ ചെയ്യാം" എന്ന് പഠിപ്പിക്കുകയാണ്.[1] 2005-ൽ ഇന്റർനെറ്റ് സംരംഭകനായ ജാക്ക് ഹെറിക്ക് (Jack Herrick) ആണ് ഈ വെബ്സൈറ്റ് നിർമ്മിച്ചത്.[1] wikiHow ആസ്ഥാനം സ്ഥിതി ചെയ്യുന്നത് കാലിഫോർണിയയിലെ പാലോ ആൾട്ടോയിലാണ്.
വിഭാഗം | വിക്കി-ഫോർമാറ്റ്, how-to manual |
---|---|
സൃഷ്ടാവ്(ക്കൾ) | ജാക്ക് ഹെറിക്ക്, ജോഷ് ഹന്ന |
യുആർഎൽ | www.wikihow.com |
അലക്സ റാങ്ക് | 230 (Oct 2016[update])[2] |
വാണിജ്യപരം | അതെ |
ആരംഭിച്ചത് | 2005 ജനുവരി 15 |
വിക്കിഹൗ സാമൂഹ്യപരമായ ഒരു ദൗത്യത്തോടെ പ്രവർത്തിക്കുന്ന ഹൈബ്രിഡ് ഓർഗനൈസേഷനാണ്. വിക്കിഹൗ-ൽ ഇന്ന് 2.1 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 35.5 ദശലക്ഷം അദ്വിതീയ സന്ദർശകരും ഉണ്ട്. 2,12,000 -ൽ അധികം ലേഖനങ്ങൾക്കൊണ്ട് വിക്കിഹൗ ഇന്ന് സമ്പന്നമാണ്.[3][4] wikiHow ന് സ്വന്തമായി iOS, Android പ്ലാറ്റഫോമുകളിൽ പ്രവർത്തിക്കുന്ന App ഉം ഉണ്ട്. ചുരുങ്ങിയത് 4 കുഞ്ഞുങ്ങളെങ്കിലും wikiHow ലേഖനങ്ങളുടെ സഹായത്താൽ അടിയന്തര സാഹചര്യങ്ങളിൽ പ്രസവിച്ചിട്ടുണ്ട്.[5]