വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2017
From Wikipedia, the free encyclopedia
മാർച്ച് 8 നു നടക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്. മാർച്ച് 1 മുതൽ 31 വരെയാണ് തിരുത്തൽ യജ്ഞം നടക്കുക.
അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം 2017 |
തിരുത്തൽ യജ്ഞം അവസാനിച്ചിരിക്കുന്നു.
ഈ വരുന്ന അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ എല്ലാവർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാവുന്നതാണ്.
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് 2017 മാർച്ച് 4 - ന് ഇന്ത്യ-സ്വീഡൻ തിരുത്തൽ യജ്ഞം നടത്തുന്നു. തിരുത്തൽ യജ്ഞത്തിന്റെ മെറ്റ താൾ ഇവിടെ കാണാം . വനിത ശാസ്ത്രജ്ഞകളെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനങ്ങൾ സൃഷ്ടിക്കുകയും വിപുലീകരിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
ഇതുവരെ 742 ലേഖനങ്ങൾ
ഈ താൾ പുതുക്കുക
തത്സമയ വിവരങ്ങൾക്കും അവലോകനത്തിനും വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക.