വിക്കിപീഡിയ:പഠനശിബിരം/കോഴിക്കോട് സർവ്വകലാശാല
From Wikipedia, the free encyclopedia
കോഴിക്കോട് സർവ്വകലാശാലയിൽ 2013 ജൂൺ മാസത്തിൽ യൂണിവേഴ്സിറ്റിയുടെ എജുക്കേഷൻ ആൻഡ് മൾട്ടിമീഡിയ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു പഠനശിബിരം നടത്താൻ പദ്ധതിയിടുന്നു. രണ്ടു ദിവസമെങ്കിലും നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണ് ആലോചിക്കുന്നതു്. ചരിത്രം,ഭാഷ തുടങ്ങിയ കുറേ മേഖലകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനാണ്. അതുകൊണ്ടു് വിക്കിപീഡീയ, ഗ്രന്ഥശാല, നിഘണ്ടു, കോമൺസ് ഒക്കെ പരിചയപ്പെടുത്തേണ്ടതുണ്ടു്, അവരുടെ പങ്കാളിത്തം ഈ പദ്ധതികളിൽ കൊണ്ടുവരാനാവശ്യമായ രീതിയിലുള്ള പരിപാടികൾ ആസൂത്രണം ചെയ്യണം. സെമിനാർ, വർക്ക് ഷോപ്പ് എന്നിവയാകാം. എൻജിനിയറിങ്ങ് മേഖലയിലുള്ളവർക്ക് ആ രീതിയിൽ വേണം പരിചയപ്പെടുത്താൻ.
പദ്ധതി ആസൂത്രണത്തിലാണു്. പരിപാടിയുടെ പൂർണ്ണരൂപം ആയിട്ടില്ല. പൂർത്തിയാക്കാൻ സഹകരിക്കുമല്ലോ.
കോഴിക്കോട് സർവ്വകലാശാല - പഠനശിബിരം ആസൂത്രണഘട്ടത്തിൽ
തീയ്യതി:2013 ജൂൺ
രണ്ട് ദിവസങ്ങളിലായി
സ്ഥലം: കോഴിക്കോട് സർവ്വകലാശാല