വിക്കിപീഡിയ:പകർപ്പവകാശം
From Wikipedia, the free encyclopedia
വിക്കിപീഡിയ അനുവർത്തിക്കുന്ന പകർപ്പവകാശാനുമതി, സ്വതന്ത്രമൃദുവർത്തകങ്ങൾ (Free Softwares) നൽകുന്ന സ്വാതന്ത്ര്യം അതേയർത്ഥത്തിൽ, അതിന്റെ ഉള്ളടക്കത്തിലേക്കു പ്രവേശനസ്വാതന്ത്യം നൽകുന്നവയാണ്. പകർപ്പവകാശത്യജനം (Copyleft) എന്നാണ് ഈ തത്ത്വം അറിയപ്പെടുന്നത്. അതായത്, വിക്കിപ്പിഡിയയിലെ ഉള്ളടക്കങ്ങൾ പകർത്താനും, പരിഷ്കരിക്കാനും, പുനർവിതരണം ചെയ്യാനും - അപ്രകാരം പരിഷ്കരിച്ച പതിപ്പിൽ സമാനസ്വാതന്ത്ര്യം മറ്റാളുകൾക്ക് നൽകുകയും, അതിനുപയോഗിച്ച വിക്കിപീഡിയ ലേഖനത്തിന്റെ രചയിതാക്കൾക്ക് അംഗീകാരം നൽകുകയും ചെയ്യുമെങ്കിൽ (ഈ ആവശ്യം നിറവേറ്റാൻ, വിക്കി ലേഖനത്തിലേക്ക് ഒരു നേർകണ്ണി നൽകിയാൽ മതിയാകും) - അനുവാദം നൽകുന്നു. അപ്രകാരം, വിക്കിപീഡിയ ലേഖനങ്ങൾ എന്നെന്നും സ്വതന്ത്രങ്ങളായിരിക്കുകയും, ആ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന വിധം ചില നിയന്ത്രണങ്ങളോടെ, ആർക്കും ഉപയോഗിക്കാവുന്നതുമായിരിക്കും.
![]() | ഈ വിക്കിപീഡിയ പേജ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. സമീപകാല ഇവന്റുകൾ അല്ലെങ്കിൽ പുതുതായി ലഭ്യമായ വിവരങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് ദയവായി ഈ വിക്കിപീഡിയ പേജ് അപ്ഡേറ്റ് ചെയ്യുക. Relevant discussion may be found on the talk page. (ജനുവരി 2024) |
![]() | നിയമപരമായ വശങ്ങളുള്ള ഒരു വിക്കിപീഡിയ നയമാണ് ഈ താളിൽ പരാമർശിക്കപ്പെടുന്നത്. | Shortcuts:
|
മുകളിലുദ്ധരിച്ച ഉദ്ദേശ്യങ്ങൾ നിറവേറ്റാനായി, ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിയിലെ (GNU Free Documentation License - GDFL ) ലിഖിതനിബന്ധനങ്ങൾ അനുസരിച്ച് വിക്കിപീഡിയ പൊതുജനങ്ങൾക്ക് പകർപ്പവകാശാനുമതി നൽകിയിരിക്കുന്നു. ഈ അനുമതിയുടെ പൂർണരൂപം ഇവിടെ ലഭ്യമാണ്.
- സ്വതന്ത്ര സോഫ്റ്റ്വെയർ സമിതി (Free Software Foundation]) പ്രസിദ്ധീകരിച്ച ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിയുടെ 1.2-ആം പതിപ്പോ അല്ലെങ്കിൽ പിന്നീടു വന്ന ഏതെങ്കിലും പതിപ്പുകളോ, യാതൊരുവിധ മാറ്റങ്ങളോ, മുൻപുറഞ്ചട്ട നിബന്ധനകളോ പിൻപുറഞ്ചട്ട നിബന്ധനകളോ ഇല്ലാതെ, പകർത്താനും, വിതരണം ചെയ്യാനും, പരിഷ്കരിക്കാനും അനുവാദം നൽകുന്നു.
- ഈ അനുമതിയുടെ ഒരു പകർപ്പ് "GNU Free Documentation License" എന്ന വിഭാഗത്തിൽ നൽകിയിട്ടുണ്ട്.
- വിക്കിപീഡിയയിലെ ഉള്ളടക്കങ്ങൾ നിരാകരണങ്ങളിലെ നിബന്ധനകൾക്കു വിധേയമാണ്
ഗ്നൂ അനുമതിയുടെ ഇംഗ്ലീഷ് പതിപ്പു മാത്രമാണ് നിയമബദ്ധമായ രേഖ; താഴെക്കാണുന്നത്, ദാതാക്കളുടേയും ഉപയോക്താക്കളുടെയും അവകാശങ്ങളും ചുമതലകളും, ഗ്നൂ അനുമതിയെപ്പറ്റി നമ്മളുടെ വ്യാഖ്യാനങ്ങളാണ്;
പ്രധാനപ്പെട്ടത്: താങ്കൾ വിക്കിപീഡിയയിലെ ഉള്ളടക്കങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ആദ്യം ഉപയോക്താക്കളുടെ അവകാശങ്ങളും ചുമതലകളും എന്ന ഭാഗം വായിച്ചിരിക്കണം. അതിനുശേഷം താങ്കൾ, ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി എന്ന ഭാഗവും വായിച്ചിരിക്കണം.