വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ഏപ്രിൽ 2024
From Wikipedia, the free encyclopedia
![ചോരക്കാലി ആള](http://upload.wikimedia.org/wikipedia/commons/thumb/b/bd/Common_Tern_VS_Common_Crow_by_Irvin_Calicut_IRV09852.jpg/640px-Common_Tern_VS_Common_Crow_by_Irvin_Calicut_IRV09852.jpg)
<< | ഏപ്രിൽ 2024 | >> | ||||
---|---|---|---|---|---|---|
സ്റ്റേർനിഡെ കുടുംബത്തിൽപ്പെട്ട ഒരു കടൽപ്പക്ഷിയാണ് ചോരക്കാലി ആള. ഇവ തണുപ്പുകാലത്ത് ഉഷ്ണ മേഖലാ പ്രദേശങ്ങളിലും അതിനടുത്ത പ്രദേശങ്ങളിലും ദേശാടനം നടത്തുന്നു. ഇവയ്ക്ക് പറക്കൂമ്പോൾ പെട്ടെന്ന് വളയാനും തിരിയാനും നേരെ മുകളിലേക്ക് പറക്കാനും പറ്റും.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്
![കേരളനടനം](http://upload.wikimedia.org/wikipedia/commons/thumb/0/05/Kerala_Natanam_Dance_of_Kerala.jpg/640px-Kerala_Natanam_Dance_of_Kerala.jpg)
കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമാണു് കേരളനടനം. മണിക്കൂറുകളും ദിവസങ്ങളും നീളുന്ന കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറിൽ ഒരുക്കി വൻ നഗരങ്ങളിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് കേരളനടനത്തിൽ കലാശിച്ചത്. ഒരേ സമയം സർഗ്ഗാത്മകവും ശാസ്ത്രീയവും (ക്ലാസിക്കൽ) ആയ നൃത്തരൂപമാണിത്. ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും , സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിന് വഴങ്ങും.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ
![വിൻചാറ്റ്](http://upload.wikimedia.org/wikipedia/commons/thumb/e/ee/Whinchat_by_Irvin_Calicut_IRV08445.jpg/640px-Whinchat_by_Irvin_Calicut_IRV08445.jpg)
ചാറ്റ് കുടുബത്തിൽ പെട്ട ചെറിയ കുരുവിയാണ് വിൻചാറ്റ്. യൂറോപ്പിലും ഏഷ്യയുടെ ഭാഗങ്ങളിലും കണ്ടു വരുന്ന ഇവ, ദേശാടനകാലത്തു ദീർഘദൂരം സഞ്ചരിച്ചു മധ്യ ആഫ്രിക്കയിൽ എത്തുന്നു.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്
![വിറയൻപുള്ള്](http://upload.wikimedia.org/wikipedia/commons/thumb/8/80/Common_Kestrel_by_Irvin_Calicut_IRV04813.jpg/640px-Common_Kestrel_by_Irvin_Calicut_IRV04813.jpg)
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ പരക്കെ കാണുന്ന ഒരു പക്ഷിയാണ് പരുന്തുകളുടെ വർഗത്തിൽപ്പെട്ട വിറയൻപുള്ള്.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്