Remove ads
From Wikipedia, the free encyclopedia
ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി എന്ന ലേഖനത്തിലെ ഒട്ടു മിക്ക വരികളും മായ്ക്കപ്പെട്ടിരിക്കുന്നു. യൂസർ http://ml.wikipedia.org/wiki/Special:Contributions/Navasjamal ആണ് മായ്ചിട്ടുള്ളത്. എനിക്ക് ഈ ലേഖനത്തെ കുറിച്ച് ആധികാരികാമായി ഒന്നും അറിയില്ല. അത് കൊണ്ട് ഒന്ന് ശ്രദ്ധിക്കുക. യൂസറേയും ലേഖത്തേയും. -- ജിഗേഷ് ►സന്ദേശങ്ങൾ 09:08, 25 മാർച്ച് 2007 (UTC)
ഈ റീഡയറക് ടുകൾ ശ്രദ്ധിക്കുക http://ml.wikipedia.org/wiki/Special:BrokenRedirects -- ജിഗേഷ് ►സന്ദേശങ്ങൾ 04:42, 29 മാർച്ച് 2007 (UTC)
ഹമാസ് എന്ന ലേഖനത്തിൽ ഒരു അനോണിമസ് ഉപഭോക്താവ് വരുത്തിവെച്ച മാറ്റം ശ്രദ്ധിക്കൂ. http://ml.wikipedia.org/w/index.php?title=%E0%B4%B9%E0%B4%AE%E0%B4%BE%E0%B4%B8%E0%B5%8D&diff=43989&oldid=43983 കാരണം കാണിക്കാതെയാണ് മാറ്റിയിരിക്കുന്നു. ഈ ലേഖനത്തെ കുറിച്ച് വ്യക്തമായ അറിവില്ല. ദയവായി ശ്രദ്ധിച്ചാലും -- ജിഗേഷ് ►സന്ദേശങ്ങൾ 10:37, 29 മാർച്ച് 2007 (UTC)
എല്ലാ ചിത്ര താളുകളിലും (ഉദാ:Image:ആധാരങ്ങൾ.png), summary എന്നൊരു ഉപവിഭാഗം കാണാം ആരെങ്കിലും ബന്ധപ്പെട്ട മീഡിയാവിക്കി സന്ദേശം കണ്ടെത്തി മലയാളത്തിലാക്കാമോ?--പ്രവീൺ:സംവാദം 18:42, 4 ഏപ്രിൽ 2007 (UTC)
പ്രവീൺ ഞാൻ ചെയ്യാൻ തെയ്യാറാണ് .പക്ഷെ ഒരു കാര്യം ബോധിപ്പിക്കാനുണ്ട്, മീഡിയാവിക്കിയിലെ എല്ലാ അനുമതി പത്രങ്ങളും മലയാളം വിക്കിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒന്നു ചേർക്കാമോ? -- ജിഗേഷ് ►സന്ദേശങ്ങൾ 01:38, 5 ഏപ്രിൽ 2007 (UTC)
ഈ താളിൽ നടക്കുന്ന സംവാദങ്ങളും അഭിപ്രായപ്രകടനങ്ങളും മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകർ ശ്രദ്ധിക്കുന്നുണ്ടോ എന്നറിഞ്ഞാൽ കൊള്ളാം.മൻജിത് കൈനി 18:49, 5 ജൂലൈ 2007 (UTC)
http://asi.nic.in/asi_rti.asp എന്ന സൈറ്റ് സർക്കാരിൻറേതാണല്ലോ> അപ്പോൾ അവിടെ യുള്ള പടങ്ങൾ സർക്കാരിൻറെ വെബ്സൈറ്റിലെ പടങ്ങൾ - എന്ന ടാഗ് ഉപയോഗിച്ച് അപ്ലോഡ് ചെയ്യമോ? --ചള്ളിയാൻ ♫ ♫ 07:40, 18 ഓഗസ്റ്റ് 2007 (UTC)
ദയവായി ഒരു അടിയന്തര AFD - കള്ള് ചെത്തുകാരൻ. --ജേക്കബ് 15:13, 11 സെപ്റ്റംബർ 2007 (UTC)
എല്ലാ കാര്യനിർവാഹകരുടേയും ശ്രദ്ധക്ക്...
പുതിയ ലേഖനങ്ങൾ ഉണ്ടാക്കിയതിനു ശേഷം അക്ഷരത്തെറ്റു മൂലം പേരു മാറ്റം നടത്തുകയും ആദ്യത്തെ താൾ ഡെലിറ്റു ചെയ്യുകയും ചെയ്താൽ പ്രസ്തുത ലേഖനത്തിന്റെ പേര് പുതിയ താളുകൾ എന്ന കണ്ണിയിൽ കാണാൻ സാധിക്കില്ല. പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന ഫലകം പുതുക്കാനായി പൊതുവേ ആശ്രയിക്കുന്ന ആ താളിൽ ഈ ലേഖനം കാണാതായാൽ അത് വിട്ടു പോകാൻ ഇടയുണ്ട്.. അതു കൊണ്ട് ആവശ്യത്തിന് ഉള്ളടക്കമുള്ള ഇത്തരം താളുകളിലേക്കുള്ള അക്ഷരത്തെറ്റ് റീഡയറക്റ്റുകൾ നീക്കം ചെയ്യുന്നതിനു മുൻപ് ഫലകം:MPShort-ൽ അതിന്റെ വിവരങ്ങൾ ചേർക്കാൻ ശ്രദ്ധിക്കുക.
ആശംസകളോടെ --Vssun 09:32, 18 സെപ്റ്റംബർ 2007 (UTC)
ഒരു താൾ ഡെലിറ്റു ചെയ്യുന്നതിനു മുൻപ് അതിലേക്കുള്ള കണ്ണികൾ നിർബന്ധമായും പരിശോധിക്കുക--Vssun 17:28, 18 ഒക്ടോബർ 2007 (UTC)
ഇവിടേക്ക് മാറ്റി --സാദിക്ക് ഖാലിദ് 18:00, 24 സെപ്റ്റംബർ 2007 (UTC)
സിദ്ധിഖ്,ബ്ലൂമാൻഗോ എന്നീ രണ്ടു ഉപയോക്താക്കൾ വിക്കിയിൽ നടത്തുന്ന പ്രവർത്തനങ്ങൾ കാര്യനിർവാഹകർ ശ്രദ്ധിക്കുക--അനൂപൻ 16:11, 29 ഒക്ടോബർ 2007 (UTC)
എല്ലാവരും ചെയ്യുന്നത് പ്രവർത്തനം തന്നെ അല്ലെ? ഈ രണ്ടു വ്യക്തികൾ പ്രശസ്തരാണോ? പ്രത്യേകം ശ്രദ്ധിക്കാൻ. കാര്യസ്ഥൻ അതും കൂടി ശ്രദ്ധിക്കുമല്ലോ. സ്നേഹത്തോടെ ബ്ലുമാൻഗോ 17:05, 29 ഒക്ടോബർ 2007 (UTC)
==മലയാളം വിക്കിയിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക==
ഇരട്ടത്താപ്പ് ചൂണ്ടികാട്ടിയവർ നോട്ടപുള്ളികൾ,നടത്തിയവർ ‘മഹാന്മാർ’==Sidheeq 17:45, 29 ഒക്ടോബർ 2007 (UTC)
ഇരട്ടത്താപ്പിൻറെ ഏറ്റവും പുതിയ ഉദാഹരണം സംവാദം ബെർലിൻകാണുക ==Sidheeq 18:15, 29 ഒക്ടോബർ 2007 (UTC)
വിക്കിപീഡിയ:ആത്മകഥ എന്ന താളിന്റെ വിവർത്തനം പൂർത്തിയായി. താളിൽ {{ഔദ്യോഗികമാർഗ്ഗരേഖ}} എന്ന ഫലകം ഇട്ടിട്ടുണ്ട്. {{മാർഗ്ഗരേഖ}}എന്ന ഫലകത്തിൽ ഈ താൾ ചേർത്തിട്ടുമുണ്ട്. കാര്യനിർവാഹകർ ദയവായി ഇംഗ്ലീഷ് വിക്കിയിലെ ഈ താളുമായി ഒത്തുനോക്കി റിവ്യൂ ചെയ്ത് തെറ്റുകളുണ്ടെങ്കിൽ തിരുത്താൻ ശ്രദ്ധിക്കണമെന്ന് താത്പര്യപ്പെടുന്നു. --ജേക്കബ് 19:30, 4 നവംബർ 2007 (UTC)
പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ എനീ താളുകൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരന്തരമായ വാൻഡലിസത്തിനു വിധേയമായിട്ടുണ്ട്. കാര്യനിർവാഹകർ ശ്രദ്ധിക്കുക. ഉചിതമെങ്കിൽ ഒരു ദിവസത്തേക്ക് semi-protect ചെയ്യുക. സ്ഥിരമായി semi-protect ചെയ്യുന്നതിനോട് എനിക്കു യോജിപ്പില്ല; കാരണം അജ്ഞാതരും നല്ല സംഭാവനകൾ ആ ലേഖനങ്ങൾക്ക് നൽകിയിട്ടുണ്ട്. --ജേക്കബ് 17:49, 19 നവംബർ 2007 (UTC)
ഒരു ദിവസത്തേക്ക് പ്രൊട്ടക്റ്റ് ചെയ്തു. രജിസ്റ്റർ ചെയ്യാത്തവരെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ..--ജ്യോതിസ് 18:18, 19 നവംബർ 2007 (UTC)
കാര്യനിർവാഹകർ പുതിയ-താളുകളിൽ മഞ്ഞ പശ്ചാത്തലത്തിൽ കാണുന്ന ലേഖനങ്ങൾ നോക്കി പുനരവലോകനം ചെയ്ത് വലതുവശത്ത് താഴെയായി കാണുന്ന [ഈ താളിൽ റോന്ത് ചെയ്തതായി അടയാളപ്പെടുത്തുക] - എന്ന കണ്ണിയിൽ ഞെക്കുവാൻ തത്പര്യപ്പെടുന്നു. ലേഖനങ്ങളുടെ നിലവാരം നിലനിർത്താനും. ലേഖനങ്ങളിൽ നടക്കുന്ന നശീകരണ പ്രവർത്തികൾ കുറയ്ക്കുവാനും ഇത് സഹായകരമാവും. കൂടുതൽ വിവരങ്ങൾ ഇവിടെ കണുക. --സാദിക്ക് ഖാലിദ് 10:41, 22 നവംബർ 2007 (UTC)
ദയവായി ശ്രദ്ധിക്കുക: Special:Contributions/81.38.234.197. --ജേക്കബ് 21:46, 27 നവംബർ 2007 (UTC)
തൽക്കാലം ഒരു ദിവസത്തേക്കു ബ്ലോക്കിയിട്ടുണ്ട്. --ജ്യോതിസ് 23:34, 27 നവംബർ 2007 (UTC)
ഹജ്ജ് എന്ന താളിന്റെ സംവാദം താളിൽ നിന്നും തുടങ്ങി പരസ്പരം തരം താണ രീതിയിലുള്ള ചീത്ത വിളികളിലെത്തി നിൽക്കുന്ന ഈ തരം താണ യുദ്ധം കാര്യനിർവാഹകരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.നിങ്ങൾ ഇതിനൊന്നും ചെയ്യില്ല എന്നറിയാമെങ്കിലും.--അനൂപൻ 15:09, 5 ഡിസംബർ 2007 (UTC)
ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കളുടെ പേജും സംവാദതാളും ബ്ലോക്കിങ്ങ് സമയപരിധി അവസാനിക്കുന്നതുവരെ പ്രൊട്ടക്റ്റ് ചെയ്യുന്നത് കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായകരമാകും. അല്ലെങ്കിൽ ആ പേജുകളിൽ കണ്ണീരൊഴുക്കലുകളും കീ ജയ് വിളികളും ഏറാൻ സാധ്യതയുണ്ട്. പ്രസ്തുത പേജുകളിൽ ഉപയോക്താവ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന അറിയിപ്പു നൽകുന്നതും നല്ലതാണ്. മൻജിത് കൈനി 04:35, 6 ഡിസംബർ 2007 (UTC)
മുതിർന്ന ഗുണഭോക്താക്കളെ ബ്ലോക്ക് ചെയ്യുന്നതിനു മുന്നായി ഒരു വാണിങ്ങ് നോട്ട് എങ്കിലും നൽകണം എന്ന അഭിപ്രായമുണ്ട്, പുതിയവർക്കും സോക്കുകളെന്നു സംശയിക്കുന്നവർക്കും ഇല്ലെങ്കിലും വിരോധമില്ല.--ചള്ളിയാൻ ♫ ♫ 05:40, 6 ഡിസംബർ 2007 (UTC)
ഇവിടെ ഉള്ള വാൻഡലിസം ശ്രദ്ധിക്കുക. Not undoing any more not to violate 3RR. --ജേക്കബ് 20:39, 28 ഡിസംബർ 2007 (UTC)
ഡെർഹെക്സർ ഏകദേശം 2300+ ഐപ്പികൾ ബ്ലോക്കിയിട്ടുണ്ട്. സൗദിനെറ്റ് റേഞ്ച് ബ്ലോക്കിലാണിപ്പോൾ. സമയോചിത ഇടപെടലിന് എല്ലാവർക്കും നന്ദി. --ജ്യോതിസ് 03:16, 29 ഡിസംബർ 2007 (UTC)
(നോട്ട്:ഈ കുറിപ്പിലെ ചില ഭാഗങ്ങൾക്ക് കാലിക്കൂട്ടർ എന്ന യൂസർ എഴുതുന്ന ഒരു ശൈലി ഉണ്ട്.അതു കാലിക്കൂട്ടർ അല്ല.ഈയുള്ളവൻ തന്നെയാണ് എഴുതിയത്)
ഇല്ലാത്ത സമയം ഉണ്ടാക്കി വിക്കിപീഡിയയിൽ വന്നു ലേഖനങ്ങൾ എഴുതുന്നതും,തിരുത്തലുകൾ നടത്തുന്നതും ,പ്രതിഫലമോ പ്രശസ്തിയോ പ്രതീക്ഷിച്ചല്ല.എങ്കിലും കണ്ട മാനസിക രോഗികളുടെ ആട്ടും തുപ്പലും കിട്ടരുത് എന്നൊരു ആഗ്രഹവുമുണ്ട്.ഏതൊരാൾക്കും ക്ഷമിക്കാവുന്നതിനു ഒരതിരുണ്ട്.അതിനപ്പുറം കടന്നാൽ ആരും സുഗീഷിനെപ്പോലെ പെരുമാറും.വിക്കിപീഡിയയിൽ സജീവമായി ഉണ്ടായിരുന്ന ഹിരുമോനും,അരയിൽ പി ദാസും,സുഗീഷും ഇവിടെ നിന്നും പോകാൻ കാരണം കാലിപ്സോ,കാലിക്കൂട്ടർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആ ഉപയോക്താവു കാരണമാണ്.വെറുതെ എന്തിനാ കണ്ട മാനസികരോഗികളുടെ ചീത്ത കേൾക്കുന്നത് എന്നും പറഞ്ഞ്.
അയാൾ പറയുന്നതെല്ലാം തെറ്റോ ശരിയോ എന്നു നോക്കാതെ ചെയ്യുന്ന സിമി നസ്രേത്ത് എന്ന സീസോപ്പും ഉണ്ട്.ഞാൻ അദ്ദേഹത്തെ മാനസിക രോഗിയുടെ മാനേജർ എന്നു വിളിക്കാൻ ആണിഷ്ടപ്പെടുന്നത്.ചള്ളിയാൻ എന്ന യൂസർ സീസോപ്പു പദവിയിൽ നിന്നു കൊണ്ട് ബ്ലോക്കിയ ഒരു സ്പാം ഐ.പിയെ എന്തു കാരണം പറഞ്ഞാണ് സിമി അൺബ്ലോക്ക് ചെയ്തതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.അതു ഒരു വാൻഡലിസം ആണെന്നു ഞാൻ കരുതുന്നു.സീസോപ്പിനെ ഡീസീസോപ്പ് ചെയ്യാൻ മാത്രം പാകമാത്തിലുള്ള ഒരു വാൻഡലിസം.ഇതിനെ പേരിൽ സിമിയ്ക്കെതിരെ നടപടികൾ എടുക്കണം എന്നു ബ്യൂറോക്രാറ്റുകളോട് ആവശ്യപ്പെടുന്നു.
കാലിക്കൂട്ടർ എന്ന യൂസർ ചെയ്യുന്നതെല്ലാം കയ്യും കെട്ടി നോക്കി നിൽക്കണം എന്നാണ് ബ്യൂറോക്രാറ്റുകളായ സുനിലും,പ്രവീണും(വ്യക്തിപരമായി ചാറ്റിൽ ആണ് പറഞ്ഞത്) എന്നോടു പറഞ്ഞത്.സിമിക്കും ഇതേ അഭിപ്രായം ആണ്(ചാറ്റിൽ ആണ് അതും പറഞ്ഞത്[അവലംബം ആവശ്യമാണ്].അതു ഇവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹമില്ല)[അവലംബം ആവശ്യമാണ്].അതിനവർ പറയുന്ന കാരണം അയാൾ നല്ലൊരു പ്രിവ്യൂ റീഡർ ആണ് എന്നുള്ളതാണ്.അപ്പോൾ ഒരു സംശയം ഞാനും ഇതു പോലെ തെറ്റുകൾ ചൂണ്ടിക്കാട്ടി എഴുതിയവനെ ചീത്ത പറഞ്ഞാൽ പ്രശ്നമില്ലല്ലോ?
പിന്നെ എന്തു കാരണം പറഞ്ഞാണ് സുഗീഷിനെ ഒരു മാസത്തേക്ക് വിക്കിയിൽ നിന്നും വിലക്കിയത്?അതു റിവേർട്ട് ചെയ്യുമ്പോൾ, കാലിപ്സോ ചുരുക്കം എന്നുള്ള ഭാഗത്തു എഴുതിയ കുറിപ്പുകൾ സിമി കണ്ടില്ലെന്നുണ്ടോ?ഡാഷ് മോനെ എന്നു പറഞ്ഞ ഒരു ഉപയോക്താവിനെ ഒരു ആഴ്ചത്തേക്കു വിലക്കിയ സിമി പ വർഗ്ഗത്തിലെ അതിഖരം എന്നു പറഞ്ഞ കാലിപ്സോയെ എന്തു കൊണ്ടാണ് വിലക്കാത്തത്.അല്ല അതു വിക്കിയിൽ പ്രയോഗിക്കാവുന്ന ഒരു ഭാഷയാണോ(വിക്കിപീഡിയയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവനാണ് ഈയുള്ളവൻ)? ഇതിനൊക്കെ ഉള്ള വ്യക്തമായ മറുപടികൾ സിമി നസ്രേത്ത് (അദ്ദേഹത്തിനും മറുപടി പറയാം.അതു എനിക്കു സ്വീകാര്യമല്ല) ഒഴിച്ചുള്ള സീസോപ്പുകളിൽ നിന്നോ,ബ്യൂറോക്രാറ്റുകളിൽ നിന്നോ അറിയാൻ താല്പര്യമുണ്ട്.അതിനു ശേഷമേ ഇനി എഡിറ്റുള്ളൂ--അനൂപൻ 09:52, 6 ജനുവരി 2008 (UTC)
ഞാൻ പരിശോധിച്ചതനുസരിച്ച് user:Challiyan വിലക്കുകയും, user:Simynazareth വിലക്ക് ഒഴിവാക്കുകയും ചെയ്ത ഉപയോക്താവ് user:90.148.215.224 ആണ്. അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധിക്കുക. അതനുസരിച്ച് ഈ ഐ.പി. കരുതിക്കൂട്ടിയുള്ള വാൻഡലിസം ഒന്നും നടത്തിയിട്ടില്ലെന്ന് കാണാം. അതുകൊണ്ടു തന്നെ ബ്ലോക്കിങ് ആവശ്യമായിരുന്നില്ല.. --Vssun 08:54, 7 ജനുവരി 2008 (UTC)
ഇതൊക്കെ ഇംഗ്ലീഷ് വിക്കി നയമനുസരിച്ച് വാർണിംഗ് ഇല്ലാതെ ഒരു വർഷം ബോക്ക് ചെയ്യുന്നതിന് പാകമായ തിരുത്താണ്. കാര്യനിർവാഹകർ ശ്രദ്ധിക്കുക. --ജേക്കബ് 12:32, 7 ജനുവരി 2008 (UTC)
transwiki-യിൽനിന്ന് commit ചെയ്തപ്പോൾ ബോട്ട് കാണിച്ച പിശകുമൂലമായിരിക്കണം — കാരണം വ്യക്തമല്ല, എന്റെ ബോട്ടല്ല.. :) — മലയാളം വിക്കിസംരംഭങ്ങളിലെ സന്ദേശങ്ങളിൽ ഉപയോഗിക്കുന്ന {{SITENAME}} എന്ന വാക്ക് വിക്കിനിഘണ്ടു എന്നായി subst ചെയ്തു മാറ്റപ്പെട്ടിട്ടുണ്ട്. ആയതിനാൽ കാര്യനിർവാഹകർ താഴെപ്പറയുന്ന കാര്യം ചെയ്താൽ ഉപകാരപ്രദമായിരിക്കും:
ഒരു കാര്യം പ്രത്യേകം സൂചിപ്പിക്കാനുള്ളത് — {{SITENAME}} മാറിയിട്ടില്ല, എന്നാൽ {{SITENAME}} എന്ന വാക്കുപയോഗിക്കുന്ന ചില മീഡിയാവിക്കി സന്ദേശങ്ങളിൽ മാത്രമേ മാറ്റം വന്നിട്ടുള്ളൂ. --ജേക്കബ് 14:58, 3 ഫെബ്രുവരി 2008 (UTC)
ഒരു സന്ദേശവും മാറ്റണ്ട. കസ്റ്റമൈസ് ചെയ്താൽ പിന്നെ ഓരോ സന്ദേശവും മാറ്റേണ്ടി വരും. ബീറ്റാവിക്കിയിൽ കമ്മിറ്റ് ചെയ്താൽ എല്ലാ വിക്കികലിലും ശരിയായി കൊള്ളും. ഞാൻ മിക്കവാറും ഒക്കെ ഫിക്സ് ചെയ്തിട്ടുണ്ട്.--ഷിജു അലക്സ് 15:14, 3 ഫെബ്രുവരി 2008 (UTC)
മുമ്പു സന്തുലിതമായ ഒട്ടേറെ ക്രിസ്തീയ ലേഖനങ്ങളിൽ മിയമിയ എന്ന ഉപയോക്താവ് തന്ത്രപരമായി POV Pushing എന്ന രീതിയിലുള്ള നശീകരണപ്രവർത്തനങ്ങൾ നടത്തുന്നത് ദയവായി ശ്രദ്ധിക്കുക. ഞാൻ ക്രിസ്തീയ വിഷയത്തിൽ സംഭാവന നൽകുന്ന ഉപയോക്താവാകയാൽ ഇതിൽ എനിക്കു കാര്യനിർവാഹകപദവി ഉപയോഗിച്ചു Dispute Resolution നടത്താനാവില്ല. മറ്റു കാര്യനിർവാഹകർ ശ്രദ്ധിക്കുമല്ലോ. --ജേക്കബ് 19:09, 6 ഫെബ്രുവരി 2008 (UTC)
അതെ ഞാൻ ചെയ്തു എന്താണെന്നോ.
ബാക്കി പിറകെ. --ഷിജു അലക്സ് 18:40, 9 ഫെബ്രുവരി 2008 (UTC)
ഇവിടെ വ്യാജ ഒപ്പിട്ടതിന് ഈ ഉപയോക്താവിനെ വിലക്കിയിരിക്കുന്നു. ഇതുകൂടാതെ നിരന്തരമായ ട്രോളിംഗ് തുടരുന്നതിനാൽ ഒരു ദിവസത്തേക്ക് വിലക്കിയിരിക്കുന്നു. മുഖ്യകാര്യനിർവാഹകര് ഈ ഉപയോക്താവിന്റെ വിലക്ക് പുനഃപരിശോധിച്ച് ഉചിതമായവിധം നീട്ടാൻ നിർദേശിക്കുന്നു. --ജേക്കബ് 14:46, 11 ഫെബ്രുവരി 2008 (UTC)
വിലക്ക് അനന്തകാലത്തേക്ക് നീട്ടിയിട്ടുണ്ട്. നേരത്തേ തടഞ്ഞ ഉപയോക്താവിന്റെ പേരിൽ തന്നെ അക്കൗണ്ട് ഉണ്ടാക്കി, മറ്റൊരു ഉപയോക്താവിന്റെ പേരിൽ കള്ള ഒപ്പിട്ടതിനാണ് ഇത്. --ജ്യോതിസ് 16:30, 11 ഫെബ്രുവരി 2008 (UTC)
വിക്കിപീഡിയയിൽ ഇപ്പോൾ മതം നോക്കിയാണു സ്വാഗതം പറച്ചിൽ. അതും സ്പെഷ്യൽ സ്വാഗതം. കാര്യ നിർവാഹകർ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ? സ്വാഗതം. സ്വാഗതം അതും ഐപിയുടെ വഹ --ഷിജു അലക്സ് 16:34, 12 ഫെബ്രുവരി 2008 (UTC)
ഈ ലേഖനത്തിന്, എഴുതി 24 മണിക്കൂർ തികയുന്നതിനു മുൻപ്, പേരറിയാത്ത ഒരുപയോക്താവ് രണ്ടുവട്ടം POV ഫലകം ചാർത്തിയിരിക്കുന്നു. ആദ്യത്തെ വട്ടം അതു കണ്ടപ്പോൾ, അതിന്റെ സംവാദം വേദിയിൽ സാമാന്യം ദീർഘമായ വിശദീകരണം കൊടുത്തിട്ട് ഞാൻ ഫലകം മാറ്റിയെങ്കിലും ഇപ്പോൾ കാരണമൊന്നും കാണിക്കാതെയും എന്റെ വിശദീകരണത്തിന് മറുപടി പറയാതെയും അത് പുനസ്ഥാപിച്ചിരിക്കുന്നു. ഇത് സംശയമില്ലാത്ത Vandalism ആണ്. കാര്യനിർവാഹകർ വേണ്ടത് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.Georgekutty 15:59, 18 ഫെബ്രുവരി 2008 (UTC)
- ഐപ്പി ബ്ലോക്കിയിട്ടുണ്ട്. --ജ്യോതിസ് 16:00, 18 ഫെബ്രുവരി 2008 (UTC)
:ലേഖനം പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട്. --Vssun 03:58, 19 ഫെബ്രുവരി 2008 (UTC)
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദ മഠം എന്ന നോവലിനെക്കുറിച്ച് തികച്ചും പ്രകോപനപരമായ ഒരു ലേഖനം വിക്കിയിൽ കടന്നു കൂടിയിരിക്കുന്നു. ദുരുദ്ദേശത്തോടെ എഴുതപ്പെട്ടതെന്നേ ഇതിനെക്കുറിച്ച് പറയാനൊക്കൂ. ആ നോവൽ പ്രധാനമല്ല എന്നോ അതിനെക്കുറിച്ച് ലേഖനം വിക്കിയിൽ ലേഖനം വേണ്ട എന്നോ അല്ല. പക്ഷേ ഇങ്ങനെ ഒരെണ്ണം വച്ചുകൊണ്ടിരിക്കുന്നതിനേക്കാൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഇത് ഉടനേ മാറ്റണം.Georgekutty 10:53, 25 ഫെബ്രുവരി 2008 (UTC)
അജയ്ലാൽ എന്ന ഉപയോക്താവ് വിക്കിപീഡിയയിൽ നടത്തിയിട്ടുള്ള സംഭാവനകളൂം തിരുത്തലുകളും കാര്യനിർവാഹകർ ശ്രദ്ധിക്കുക. --അനൂപൻ 06:43, 11 മാർച്ച് 2008 (UTC)
ഈ താളിൽ Google തുടങ്ങിയ Options ഇപ്പോൾ കാണാനില്ല, ഇംഗ്ലീഷ് വിക്കിയിൽ MediaWiki Search എന്നതിനുപുറമേ Yahoo, Google എന്നിവ ലഭ്യമാണ് ഇതൊന്ന് ശ്രദ്ധിക്കണേ ----ഷാജി 14:39, 2 ഏപ്രിൽ 2008 (UTC)
ഇത്തരം മൂന്നു ലേഖങ്ങൾ നിലവിൽ വന്നിരിക്കുന്നു. ശ്രദ്ധിക്കണം. ഇനി കൂടുതൽ വരുന്നതിന് മുൻപ് എല്ലാം ഡിലീറ്റുകയാണ് വഴി.Georgekutty 19:54, 13 ഏപ്രിൽ 2008 (UTC)
ഒന്നിന്റെ സ്രഷ്ടാവായ എനിക്ക് മേൽ പറഞ്ഞ അഭിപ്രായത്തിനോട് യോജിപ്പാണ്. ഒരു മതത്തിന്റെ മാത്രം പട്ടിയയുണ്ടാക്കി എന്തോ കാര്യംസാധിക്കാനായി ഇറങ്ങിത്തിരിച്ചവരുടെ ശ്രദ്ധക്കായി എഴുതിയെന്നേ ഉള്ളൂ. എനിക്ക് പ്രത്യേകിച്ച് ഹിഡൺ അജണ്ഡ ഇല്ല എന്ന് സൂചിപ്പിക്കട്ടേ.. --ചള്ളിയാൻ ♫ ♫ 08:25, 16 ഏപ്രിൽ 2008 (UTC)
മായിച്ചതിനോട് പരിപൂർണമായി ഞാനും യോജിക്കുന്നു.--ലിജു മൂലയിൽ 14:28, 16 ഏപ്രിൽ 2008 (UTC)
ഒരു സംശയവും വേണ്ട ഡിലീഷനോട് യോജിക്കുന്നു. ബീഡിവലി നിര്ത്തിയവരുടെ പട്ടിക :) അതെനിക്കിഷ്ടപ്പെട്ടു, കിടുക്കന്. വിവരമുള്ള അഡ്മിന് വിജയാശംസകള് --പച്ച പീടിക 15:17, 16 ഏപ്രിൽ 2008 (UTC)
ഈ താളിലെ സംവാദം ദയവായി ശ്രദ്ധിക്കുക. അതിനോടടുത്ത് നടന്ന ഓപ്പൺ പ്രോക്സി വാൻഡലുകളെയും. ഇതര ഉപയോക്താക്കൾ എവിടെയെങ്കിലും ഉന്നയിച്ച സംവാദങ്ങൾ പെറുക്കിയെടുത്ത് മറ്റു സംവാദ താളുകളിൽ നിക്ഷേപിക്കുന്ന ഏർപ്പാട് ആദ്യമായല്ല. ഇതു വാൻഡലിസമല്ലെങ്കിൽ പിന്നെന്ത്. ബ്ലോക്ക് ചെയ്താലോ തുടങ്ങുന്ന ലേഖനങ്ങൾ ഡിലിറ്റ് ചെയ്താലോ ഉണ്ടായേക്കാവുന്ന ഓപ്പൺ പ്രോക്സി യുദ്ധത്തെ ഭയന്നാണു നടപടികൾ നീട്ടിവയ്ക്കുന്നതെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അനുഭവങ്ങൾ തെളിയിച്ചു കഴിഞ്ഞില്ലേ. ഇക്കാര്യത്തിൽ ശക്തമായ നടപടി പ്രതീക്ഷിക്കുന്നു.--മൻജിത് കൈനി 18:37, 16 ഏപ്രിൽ 2008 (UTC)
ഒരുപഭോക്താവ് കഴിഞ്ഞ ഒരു മണിക്കൂറായി, മിനിറ്റിൽ ഒരെഡിറ്റിങ്ങ് വച്ച് നടത്തുന്നു. എന്തിനാണാവോ പുറപ്പാട്? ശ്രദ്ധിക്കണം. 50 മിനിട്ടിൽ 50 എണ്ണം ഞാൻ എണ്ണി.Georgekutty 11:05, 30 ഏപ്രിൽ 2008 (UTC)
വിശദമായി ഒരു വാണിങ്ങ് കൊടുക്കുക. എന്നിട്ട് പിന്നീട് ബാന്നിയാൽ പോരേ? --ലിജു മൂലയിൽ 04:13, 1 മേയ് 2008 (UTC)
ഇത് രസമുള്ള കേസാണ്. സേവകന്റെ പതിമൂന്നാമത്തെ എഡിറങ്ങ് 'ത്രിത്വം' എന്ന ലേഖനത്തിൽ ഏപ്രിൽ 14-ന് നടന്നു. പിന്നെ കണ്ടത്ത് ഏപ്രിൽ 29-ന് വോട്ട് ചെയ്യാനാണ്. വൊട്ടിങ്ങ് പതിനാലാം എഡിറ്റിങ്ങായി. 100 തികഞ്ഞില്ല എന്ന കാരണത്താൽ വോട്ട് അസാധുവായപ്പോൾ, പെട്ടെന്ന് എഡിറ്റിങ്ങ് കുശലത മിനിറ്റിൻ ഒന്ന് എന്ന റേറ്റിലായി. ആദ്യം തെളിവ് ചോദ്യമായിരുന്നു. അതിന് മുന്നറിയിപ്പ് കിട്ടിയപ്പോൾ, കർമ്മോൽസുകത മറ്റു വഴികളിലേക്ക് തിരിച്ചു. കേസ് വളരെ കരുണാപൂർവം കൈകാര്യം ചെയ്യേണടത് തന്നെ. സാരമില്ല, ഇനി സേവനം നിർത്താനും മതി. ഇപ്പോഴത്തെ എന്റെ എണ്ണമനുസരിച്ച് ശതാഭിഷേകവും കഴിഞ്ഞ് നൂറ്റൊന്നിലെത്തിയിരിക്കുന്നു. വോട്ടിങ്ങ് യോഗ്യത പണിപ്പെട്ട് നേടിയ സ്ഥിതിക്ക് ഇനി വിശ്രമിക്കാനും മതി.Georgekutty 10:26, 1 മേയ് 2008 (UTC)
മലയാളം വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ പകർപ്പവകാശം ഇല്ലാത്തവയും ഒരു താളിലും ഉപയോഗിക്കാത്തതുമായ എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്യുന്നതിനെ പറ്റി കാര്യനിർവാഹകരുടെ അഭിപ്രായം എന്താണ്?--അനൂപൻ 16:48, 8 മേയ് 2008 (UTC)
ഒരു അൺനോൺ ചങ്ങാതി നമ്മുടെ ഫൽകങ്ങൾ ഒക്കെ ഇംഗ്ലീഷിലേക്കാക്കി . ഇയാൾക്ക് മലയാളം വിക്കിയിൽ അംഗത്വം പോലുമില്ലെന്നു തോന്നുന്നു. ഇതു കോമൺ ലോഗിൻ യൂസർ ആണോ? ഇതൊക്കെ റിവേർട്ടണോ--അനൂപൻ 08:37, 22 മേയ് 2008 (UTC)
Please append contents of ഉപയോക്താവ്:Tux the penguin/monobook.css to mediawiki:common.css. This will bring some more CSS classes. which are used in templates like Template:Unreferenced --ടക്സ് എന്ന പെൻഗ്വിൻ 10:43, 5 ജൂലൈ 2008 (UTC)
Verified. thanks--ടക്സ് എന്ന പെൻഗ്വിൻ 11:06, 5 ജൂലൈ 2008 (UTC)
ഉപയോക്താവ്:Nairkd. ഇതേ പോലുള്ള റീഡയറക്ടുകൾ തെറ്റാണു. അഡീഷണൽ അക്കുണ്ട് ഉണ്ടാക്കനംനെകിൽ അതു ഉണ്ടാക്കുകയാണു വേണ്ടതു. അല്ലാതെ റീഡയറക്റ്റ് താളുകൾ ഉണ്ടാക്കുകയല്ല. മറ്റൊരു ഉപയോക്താവിനു പ്രസ്തുത നാമം ഉപയോഗിക്കുന്നതിനുള്ള അവസരമാണു ഇത്തരം റീഡയറക്ടിലൂടെ നഷ്ടപ്പ്ടുന്നത്. മാത്രമല്ല ഇത്തരം ഉപയോക്താക്കൾ, ഉപയോക്താക്കളുടെ എണ്ണത്തിൽ പെടുകയും ഇല്ല. ഇന്നലെയും ആരോ ഇങ്ങനെ ചെയ്തിരിക്കുന്നത് കണ്ടു. --Shiju Alex|ഷിജു അലക്സ് 13:12, 2 ഓഗസ്റ്റ് 2008 (UTC)
നാമാധിനിവേശത്തിനു വരുന്ന അപേക്ഷകൾ ഏതെങ്കിലും കാര്യനിര്വ്വാഹകർ കാണുന്ന മാത്രയിൽ ആവശ്യമായ കൺഫർമേഷൻ ചോദിച്ചാൽ ബ്യൂറോക്രാറ്റ് ലോഗിൻ ചെയ്യുന്നതു വരയുള്ള കാലതാമസം ഒഴിവാക്കാരുന്നു. ഇന്നലെയൊരപേക്ഷ ഒരു ദിവസം വൈകി :-(--പ്രവീൺ:സംവാദം 12:17, 16 ഓഗസ്റ്റ് 2008 (UTC)
മലയാളം വിക്കിപീഡിഅയയിൽ ഒരാൾ അയാളെക്കുറിച്ച് തന്നെ ലേഖനം തുടങ്ങുന്ന പ്രവണത നല്ലതല്ല. എഴുതുന്ന ആൾ എത്ര പ്രശസ്തനായാലും. ഒരാൾ അയാളെക്കുറിച്ചുള്ള വിവരം യൂസർ പേജിൽ മാത്രെമേ എഴുതാവൂ എന്നും, ആ വ്യക്തിയെക്കുറിച്ചുള്ള ലേഖനം വിക്കിയിൽ നിലവിലുണ്ടെങ്കിൽ അതു ഒരു കാരണവശാലും തിരുത്തരുത് എന്നും ഉള്ള സന്ദേശം എവിടെയെങ്കിലും കൊടുക്കണം. അതു വെൽക്കം നോട്ടിൽ സൂചിപ്പിച്ചാലും കുഴപ്പമില്ല. --Shiju Alex|ഷിജു അലക്സ് 14:12, 17 ഓഗസ്റ്റ് 2008 (UTC)
തോമസ് കുഴിനാപ്പുറത്ത് എന്ന ലേഖനത്തെ സംബന്ധിച്ചു ഗുരുതരമായ മൂന്നു വീഴ്ചകകളാണു കാര്യനിർവാകഹരുടെ ഭാഗത്തു നിന്നു ഉണ്ടായിരിക്കുന്നത്.
വിക്കിയിലെ അഡ്മിനുകൾ തമ്മിൽ യാതൊരു കമ്മ്യൂണിക്കേഷനും നടക്കുന്നില്ല എന്നതിനു ഉത്തമ തെളിവാണു മുകളിലെ സംഭവവികാസങ്ങൾ. അഡ്മിനുകൾ തമ്മീൽ വിക്കിയിലോ, ഗ്രൂപ്പ് മെയിലിലോ, അതുമല്ലെങ്കിൽ അഡ്മിനുകൾക്കു വേണ്ടീ മാത്രം ഒരു ഗൂഗിൾ ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെയോ തമ്മിൽ സംവദിച്ചു ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ല എന്നു ഉറപ്പു വരുത്തേണ്ടതാണു. --Shiju Alex|ഷിജു അലക്സ് 08:47, 8 സെപ്റ്റംബർ 2008 (UTC)
ലിജോറിജോ എന്ന ഉപയോക്താവ് ബ്ലോക്കു വാങ്ങേണ്ട വിധം നശീകരണ പ്രവർത്തനങ്ങൾ എന്തെങ്കിലും നടത്തിയിട്ടുണ്ടോ? അവസാനമായി അങ്ങോർ നടത്തിയ തിരുത്തലുകൾ പലതും തർക്കത്തിനു വക നൽകുന്നുണ്ട്. ഒരു ബ്രൗസറിനെപ്പറ്റിയുള്ള പേജിന്റെ ഇൻഫോബോക്സിൽ അതിന്റെ ഉപയോഗത്തിലിരിക്കുന്ന പതിപ്പിന്റെയാണോ അതോ പരീക്ഷണ ഘട്ടത്തിലുള്ള പതിപ്പിന്റെയാണോ സ്ക്രീൻ ഷോട്ട് നൽകേണ്ടത് എന്നത് ഒരു വിഷയം. അവസാന തിരുത്തൽ അതാണ്. ഉപയോഗത്തിലിരിക്കുന്ന പതിപ്പിന്റെയാണെന്ന് എന്റെ അഭിപ്രായം. മറ്റൊന്ന് DRMന്റെ പൂർണ്ണ രൂപം. ഡിജിറ്റൽ റൈറ്റ്സ് മാനേജ്മെന്റ് എന്നു മൈക്രോസോഫ്റ്റ് ഉപയോഗിക്കുമ്പോൾ ഫ്രീ സോഫ്റ്റ്വെയർ വക്താക്കൾ അത് ഡിജിറ്റൽ റെസ്ട്രിക്ഷൻസ് മാനേജ്മെന്റ് എന്നായിരിക്കണം എന്നു വാദിക്കുന്നു. വിസ്റ്റ പേജിൽ റൈറ്റ്സ് മാനേജ്മെന്റ് എന്നു മാറ്റിയ ഉപയോക്താവിനു വാണിങ്ങ് നൽകുകയും പിന്നെ ബ്ലൊക്ക് ചെയ്യുകയും ചെയ്യുമ്പോൾ മലയാളം വിക്കി ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷന്റെ വക്താക്കളാണെന്നൊരു ധ്വനി വരില്ലേ? ഇനി അങ്ങനെയാണോ? പ്രസ്തുത ഉപയോക്താവിന്റെ സംഭാവനകൾ ഓടിച്ചൊന്നു പരിശോധിച്ചപ്പോൾ ടെക്നിക്കൽ വിഷയങ്ങളിൽ ഒരുപക്ഷേ നല്ല സംഭാവനകൾ നൽകാൻ കഴിഞ്ഞേക്കുമെന്നു തോന്നി. ബ്ലോക്കിങ്ങിനുള്ള വിധം എന്തെങ്കിലും ചെയ്തോ എന്നും സംശയം. പരിശോധിക്കുമല്ലോ. മൻജിത് കൈനി 10:39, 21 സെപ്റ്റംബർ 2008 (UTC)
ലിജോറിജോയുടെ എഡിറ്റുകളിൽ പലതും രസമാണ്. ഇതൊക്കെ നോക്കൂ :) , , , .--ജ്യോതിസ് 15:07, 21 സെപ്റ്റംബർ 2008 (UTC)
ഉവ്വ്, ഒക്കെ നോക്കി. ഒക്കെയും വാൻഡലിസം എന്നതിനേക്കാൾ കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ്സ് ആയിട്ടേ എനിക്കു തോന്നിയുള്ളൂ. ജ്യോതിസിനു രസകരമെന്നു തോന്നിയ എഡിറ്റുകളൊക്കെയും ഒരു പുതുമുഖ ഉപയോക്താവിന്റെ തമാശകളായും. അനൂപൻ പറഞ്ഞിരിക്കുന്ന മുന്നറിയിപ്പുകൾ(അതിൽ മോസില്ലയിലെ മ തിരുത്തൽ അബദ്ധമാകാനേ വഴിയുള്ളൂ) അവഗണിച്ചു എന്നതു ന്യായമായി കണക്കാക്കാം. ഓമല്ലൂർ താളിൽ സൈമൺ ചീക്കനാൽ ചെയ്തതും അതുതന്നെയല്ലേ? പരിചയ സമ്പന്നരായ ഉപയോക്താക്കൾ പത്തും പതിനഞ്ചും ഐഡികളിൽ നിന്നും തനി വാൻഡലിസം കാണിച്ചിട്ടും ബ്ളോക്കു ചെയ്യപ്പെടാത്ത ഇവിടെ ലിജോറിജോയുടെ കാര്യത്തിൽ കാട്ടിയത് ന്യായമാണെന്ന് തോന്നുന്നില്ല. എന്റെ തോന്നലുകൾ അഡ്മിന്മാർ എല്ലാവരും അംഗീകരിക്കണമെന്നല്ല. എന്നാലും ഒരു പന്തിയിൽ രണ്ടു വിളമ്പെന്ന തോന്നൽ ഇല്ലാതാക്കുകയെങ്കിലും ചെയ്താൽ നന്ന്. മൻജിത് കൈനി 16:48, 21 സെപ്റ്റംബർ 2008 (UTC)
COI ഇവിടെ എങ്ങനെ വന്നെന്നു മനസ്സിലായില്ല?--ജ്യോതിസ് 18:45, 21 സെപ്റ്റംബർ 2008 (UTC)
പുതുമുഖങ്ങൾ നടത്തുന്ന (അതും ആദ്യത്തെ ദിവസങ്ങളിൽ) ഇത്തരം തിരുത്തലുകൾ വിക്കിയുടെ പ്രവർത്തനശൈലി മനസ്സിലാക്കാത്തതു കൊണ്ടു വരുന്നതാണു. അതിനാൽ തന്നെ മുന്നറിയിപ്പുകൾ അവഗണിച്ചാൽ ബ്ലൊക്ക് പരമാവധി ഒരു ദിവസത്തിൽ ഒതുക്കണം. അതിനു ശെഷവും വാൻഡലിസം തുടർന്നാൽ മാത്രമെ ബ്ലൊക്ക് കാലാവധി നീട്ടുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ.
എങ്കിലും ദുരുദ്ദേശത്തോടെ ഈ ഉപയോക്താവ് രണ്ടാമതൊരു അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചു കൂടാ. അതിനു പുറമേ ഐപിയിൽ നടത്തിയ വാൻഡലിസം. അതിനാൽ തന്നെ ഇദ്ദേഹത്തിനു പുതുമുഖത്തിന്റെ ആനുകൂല്യം നൽകാമോ എന്നു സംശയമുണ്ട്.
എങ്കിലും പൊതുവെ പുതുമുഖങ്ങളുടെ ബ്ലോക്കിൽ ഞാൻ മുകളിൽ എഴുതിയ ശൈലി പിന്തുടരുകയാവും നല്ലത്. --Shiju Alex|ഷിജു അലക്സ് 10:16, 22 സെപ്റ്റംബർ 2008 (UTC)
ശരി അൺബ്ലോക്ക് ചെയ്തേക്കാം. എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടേ, തെറ്റ് തെറ്റായി തന്നെ കാണണം. അല്ലാതെ മറ്റു വിക്കിപീഡിയരുടെ പ്രവർത്തനങ്ങളെ താഴ്തിക്കെട്ടുന്ന വിധത്തിൽ അയാളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുവാൻ ശ്രമിക്കേണ്ടതില്ല. പിന്നെ അവനു ബ്ലോക്ക് കിട്ടിയില്ല, ഇവനു കിട്ടി എന്നോക്കെ പറയേണ്ടതുണ്ടോ? ഒരോന്നും ന്യായവും അന്യായവും പരിശോധിച്ച് വിധി കല്പിക്കുവാൻ വിക്കിപീഡിയ ഒരു കോടതിയല്ല എന്നത് താങ്കൾകറിയാമെന്ന് കരുതുന്നു. സൈമണിന്റെ കാര്യങ്ങൾ ഇവിടേക്ക് വലിച്ചിഴക്കേണ്ട കാര്യമുണ്ടോ? പുതുമുഖമായതിനാൽ ബ്ലോക്കിന്റെ കാലാവധി കുറക്കെണമെന്ന ഒറ്റവരി കുറിപ്പിട്ടാൽ ഞാൻ തന്നെ ബ്ലോക്ക് കാലാവധി ഒരു ദിവസമാക്കുമായിരുന്നു. അതെങ്ങിനെ ഒറ്റവരി ലേഖനവും ഒരു കിലോമീറ്റർ സംവാദവുമാണല്ലോ വിക്കിയിൽ കൂടുതൽ പ്രചാരത്തിലുള്ളത്! --സാദിക്ക് ഖാലിദ് 09:07, 24 സെപ്റ്റംബർ 2008 (UTC)
ഞാൻ ഒരിക്കലും വിക്കിപീഡിയയെ നശിപ്പിക്കുവാൻ ശ്രമിച്ചിട്ടില്ല. പുതുക്കാൻ മാത്രമേ ശ്രമിച്ചിട്ടള്ളു. ഞാൻ മോസില്ല ഫയർഫോക്സ് എന്ന താളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്തയായി സാദിക്ക് ഖാലിദ് പറഞ്ഞു. ഞാൻ വിവരങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചിട്ടില്ല. പുതുക്കാൻ മാത്രമേ ശ്രമിച്ചിട്ടള്ളു.— ഈ തിരുത്തൽ നടത്തിയത് Lijorijo (സംവാദം • സംഭാവനകൾ)
ഇത് ആരും കാണുന്നില്ലേ? -- rameshng|രമേശ് ► Talk:സംവാദം 01:55, 25 നവംബർ 2008 (UTC)
-- ഒരു ദിവസത്തേക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്. --Anoopan| അനൂപൻ 04:48, 25 നവംബർ 2008 (UTC)
നയപ്രകാരം ആഗോളയന്ത്രങ്ങൾ അനുവദിക്കുന്ന വിക്കിയായി ക്രമീകരിക്കാൻ അഭ്യർത്ഥിക്കാൻ ഈ പട്ടികയിൽ വിക്കിയുടെ പേരു ചേർക്കേണ്ടതാണ്. എന്നാൽ ആഗോളയന്ത്ര ഓപ്പറേറ്റർമാർ യന്ത്രം പ്രവർത്തിപ്പിക്കാനുള്ള വിക്കികൾക്കായി നോക്കുന്ന വിക്കിപ്പട്ടികയും ഇതുതന്നെ. അതിനാൽ ഗ്ലോബൽ ബോട്ട് വിക്കി ക്രമീകരണം പൂർത്തിയാകുന്നതുവരെ ബോട്ട് ഫ്ലാഗില്ലാതെ എഡിറ്റ് ചെയ്യുന്ന ബോട്ടുകളോട് അല്പം കാരുണ്യം കാണിക്കണം എന്നഭ്യർത്ഥിക്കുന്നു. എഡിറ്റു ചെയ്യുന്ന ബോട്ട് ഗ്ലോബൽ ബോട്ടാണോ എന്നറിയാൻ ഇവിടെ നോക്കാവുന്നതാണ്. --ജേക്കബ് 22:31, 21 ഏപ്രിൽ 2009 (UTC)
ഇ==വിക്കിപീഡിയയുടെ അപരനോ?== ഇത് എന്താണ്?. വിക്കിപീഡിയയുടെ അപരനോ?--Naveen Sankar 06:58, 24 ഏപ്രിൽ 2009 (UTC)
2005-ൽ മീഡിയാവിക്കി പ്രത്യേക പി.എച്.പി. സമ്മാനം എന്ന വിഭാഗത്തിൽ les Trophées du Libre അവാർഡ് നേടുകയുണ്ടായി. 2007-ലെ കണക്കുപ്രകാരം മീഡിയാവിക്കി ധാരാളം സൈറ്റുകളിൽ ഉപയോഗിക്കുന്നു.
വിക്കി സംരഭകര് തന്നെ അനുവദിക്കുന്ന സ്വതന്ത്ര സൈറ്റാണ്. വിക്കി സറ്റൈലില് ആര്ക്കും പണം കൊടുത്ത സ്വതന്ത്രമായ വിജ്ഞാനകോശങ്ങളുണ്ടാക്കാം. അതിന്റെ സ്റ്റൈല് മാത്രമേ വിക്കി മോഡലുണ്ടാവൂ. കണ്ടന്റിനോ മറ്റോ വിക്കിയുമായി ബന്ധമുണ്ടാവില്ല. നിലവില് എട്ട് വിക്കി സോഫ്ട് സൈറ്റുകളാണ് മലയാളത്തിലുള്ളത്.ഇവിടെ ചെന്നാല് ആ ലേഖനങ്ങളേതെല്ലാമെന്ന് കാണാം. മറ്റുഭാഷകളിലാവട്ടെ ഇത്തരം ഇംഗ്ലീഷ്അനേകായിരം സൈറ്റുകളുണ്ട്.--Zuhairali 06:16, 25 മേയ് 2011 (UTC)
പഞ്ചസതംഭങ്ങളിൽ വരുത്തിയ ഈ മാറ്റം ശ്രദ്ധിക്കുക --Anoopan| അനൂപൻ 11:15, 13 മേയ് 2009 (UTC)
കുഴപ്പമില്ലെന്നു തോന്നുന്നു. വിട്ടുപോയ ചിലതൊക്കെ ചേർത്തിട്ടുണ്ട്. വ്യാകരണവും അല്പംകൂടി നന്നായിട്ടുണ്ട്. റിവേർട്ടുന്നതിനേക്കാൾ നല്ലത് തെറ്റുണ്ടെങ്കിൽ അതുമാത്രം തിരുത്തുന്നതാവും. --അഭി 12:08, 13 മേയ് 2009 (UTC)
തിരുത്തുകൾ നന്നായിട്ടുണ്ട്. ആദ്യത്തെ സ്തംഭത്തിൽ “ആകര സ്രോതസ്സുകൾ ഇല്ലാത്തവ...” എന്നത് “ഇതര സ്രോതസ്സുകൾ ഇല്ലാത്തവ...“ എന്നാണെന്ന് തോന്നുന്നു. ഈ സംവാദം വിക്കിപീഡിയ_സംവാദം:പഞ്ചസ്തംഭങ്ങൾ എന്ന താളിലാണ് കൂടുതൽ ചേരുകയെന്ന് തോന്നുന്നു. വിക്കിപീഡിയ:നിയമസംഹിത എന്നത് ലിങ്കോടുകൂടി വിക്കിപീഡിയ:പെരുമാറ്റച്ചട്ടം എന്നാക്കിയത് ശരിയായില്ല. ഇവ രണ്ടും മാറ്റുന്നുണ്ട് --സാദിക്ക് ഖാലിദ് 14:15, 13 മേയ് 2009 (UTC)
വിക്കിപീഡിയയ്ക്ക് അചഞ്ചലമായ നിയമങ്ങളില്ല, ഇവിടെ പറഞ്ഞിരിക്കുന്ന അഞ്ച് തത്ത്വങ്ങൾ ഒഴികെ. താളുകൾ തിരുത്തുന്നതും, തലക്കെട്ടു മാറ്റുന്നതും, പരിഷ്കരിക്കുന്നതും ധൈര്യമായി ചെയ്യുക. തെറ്റുകൾ സംഭവിക്കുമോ എന്ന് ഭയക്കേണ്ടതില്ല. മിക്ക അവസരങ്ങളിലും, ലേഖനങ്ങളുടെ എല്ലാ മുൻതിരുത്തലുകളും സംരക്ഷിച്ചു വെക്കാറുണ്ട്, അതുകൊണ്ട് താങ്കൾ യാദൃച്ഛികമായി താളുകൾ നശിപ്പിക്കുവാനോ വീണ്ടെടുക്കുവാൻ പറ്റാത്ത വിധം താളുകൾ ഇല്ലാതാക്കുവാനോ ഒരു സാധ്യതയുമില്ല.
ഇത് അഞ്ചാമത്തെ സ്തംഭം നവീകരിച്ചതാണ്. ഇതു ചേർക്കാമല്ലോ? --സാദിക്ക് ഖാലിദ് 15:17, 13 മേയ് 2009 (UTC)
Code of conduct എന്നതിനു് നിയമ സംഹിതയല്ല, പെരുമാറ്റച്ചട്ടം തന്നെയാണ് കൂടുതൽ യോജിക്കുന്നതെന്ന് തോന്നുന്നു. --Challiovsky Talkies ♫♫ 17:04, 13 മേയ് 2009 (UTC)
ലീ2008 എന്ന ഉപഭോക്താവിന്റെ ഒപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. പലപ്രാവശ്യം കാര്യങ്ങൾ അറിയിച്ചിട്ടും ലീ ഒപ്പ് മാറ്റാൻ തെയ്യാറുമല്ല. ഇതിന് ഒരു പരിഹാരം ഉണ്ടാക്കേണ്ടതാണ്.--Jigesh talk 09:51, 25 മേയ് 2009 (UTC)
വിക്കിപീഡിയയിലെ ലേഖനങ്ങളെക്കുറിച്ചോ, വിക്കിയെസംബന്ധിച്ചോ അല്ലാതെയുള്ള ഇത്തരം സംവാദങ്ങൾ മുളയിലേ നുള്ളെണ്ടതാണു്. --Shiju Alex|ഷിജു അലക്സ് 11:33, 7 ജൂലൈ 2009 (UTC)
- പൂർണമായി യോജിക്കുന്നു --ബിപിൻ 13:00, 7 ജൂലൈ 2009 (UTC)
സൈറ്റു് നോട്ടീസിൽ ജ്യോതിശാസ്ത്ര കവാടത്തെ കുറിച്ചു് സൂചിപ്പിച്ച് ഒരു കുറിപ്പിടുക. ഇപ്പോൾ തുടങ്ങിയ ജ്യോതിശാസ്ത്ര കവാടം മറ്റുള്ള കവാടങ്ങൾ തുടങ്ങാൻ ഉപയോക്താക്കൾക്കു് ഒരു പ്രേരണ ആയി മാറണം. അതിനായി വിഷയ താല്പര്യം അനുസരിച്ചു് ഉപയോക്താക്കൾ കൂടി ചേരണം. --Shiju Alex|ഷിജു അലക്സ് 07:11, 15 ജൂലൈ 2009 (UTC)
ചെയ്തു --സാദിക്ക് ഖാലിദ് 08:19, 15 ജൂലൈ 2009 (UTC)
ഈ BlueMango ☪ ഒപ്പ് പ്രശ്നമാണോ ? അവസാനത്തെ ചിഹ്നം ഒരു മതചിഹ്നമല്ലേ ? എന്തെങ്കിലും കുഴപ്പം തോന്നുന്നില്ലെങ്കിൽ ക്ഷമിക്കണം --Ranjith Siji Neon IT Public 10:22, 22 ജൂലൈ 2009 (UTC)
ഒപ്പ് (ചന്ദ്രക്കല) ഒരു മതചിഹ്നമാണെന്നു പറയാൻ സാധിക്കില്ല എന്നാണ് എൻറെ അഭിപ്രായം. അതു മാറ്റുകയോ മാറ്റാതെയിരിക്കുകയോ യുക്തം പോലെ ചെയ്യട്ടെ. മാളികവീട് (സംവാദം) 08:18, 14 ഫെബ്രുവരി 2018 (UTC)
ഹാക്കിംഗ് എന്ന ലേഖനത്തിലെയും അതിന്റെ സംവാദ താളിലെ തിരുത്തലുകളും 117.199.0.126 എന്ന ഐ.പി യും ശ്രദ്ധിക്കുമല്ലൊ. ലേഖനത്തിന്റെ ആധികാരികതയുടെ ആവശ്യം ഉൾപ്പെടുത്തിയ ഉടൻ അത് നീക്കം ചെയ്യുകയും സം വാദത്താളിൽ സാക്ഷികൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. noble 20:21, 15 ഓഗസ്റ്റ് 2009 (UTC)
Samad തുടർച്ചയായി വാണ്ടലിസവും വ്യക്തിആക്രമണങ്ങളും നടത്തുന്നു. ശ്രദ്ധിക്കുമല്ലോ.--—ഈ തിരുത്തൽ നടത്തിയത് lee2008 14:42, 31 ഒക്ടോബർ 2009 (UTC)
lee2008 ന്റെ ലേഖനമെഴുത്തും എഡിറ്റും വർഗീയതും വംശീയതയും വളർത്താൻ ഉപകരിക്കുന്നതും വിഷയത്തിന്റെ ഒരു ഭാഗം മാത്രം എടുത്തുകാട്ടുന്നതും പല വസ്തുതകളും മറച്ചു വെച്ചുള്ളതുമാണ്. തെളിവായി അദ്ദേഹത്തിന്റെ ചില എഡിറ്റുകൾ ഒഴിച്ചുള്ളവയല്ലാം ഉണ്ട്. ഇത് അഡ്മിന്മാർ ശ്രദ്ധിക്കുമല്ലോ--Apibrahimk 14:51, 31 ഒക്ടോബർ 2009 (UTC)
lee2008 എന്ന ഉപയോക്താവ് മറ്റു ഉപയോക്താക്കളെ മാത്രമല്ല ഇതര മതവിഭാഗ്ങ്ങളേയും പലപ്പോഴും അപഹസിക്കുകയും ഇകഴ്ത്തിപറയുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി ജിഹാദിലെ സംവാദത്താളിൽ പറഞ്ഞത്:മുസ്ലിംകൾ പുറത്തുമാത്രം പറയുന്നത് എഴുതാനുള്ള സ്ഥലമല്ല വിക്കിപീഡിയ എന്നത്. രണ്ടാമത്തത് ലൗ ജിഹാദിന്റെ സംവാദത്താളിൽ പറഞ്ഞത്: ഹോളോകോസ്റ്റിനെ മുസ്ലികൾ സംഘടനകൾ ഇല്ലാ എന്നു വാദിക്കുന്നു എന്ന ശുദ്ധവിവരക്കേടും മുസ്ലിം വിരോധവും എഴുതിയത്, മൂന്നാമത്തേത് അതേ താളിൽ തന്നെ മുസ്ലിംകളുണ്ടാക്കുന്ന ദലിത് സംഘടനകൾ എന്ന് പറഞ്ഞത്. ഇതൊക്കെയും യാതൊരു അടിസ്ഥനമില്ലാത്തതും വിവരക്കേടും മാത്രമല്ല വംശീയത പ്രസരിപ്പിക്കുന്നതുമാണ്. ഇക്കാര്യത്തിൽ അഡ്മിന്മാർ വേണ്ടത് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.--Apibrahimk 09:44, 3 നവംബർ 2009 (UTC)
ഒരു ചിത്രം തിരഞ്ഞെടുത്തിട്ടെങ്കിലും അത് പ്രധാന താളിൽ വരുന്നില്ല. അതുകൊണ്ട് കൂടുതലൊന്നും ചെയ്യുന്നില്ല. അങ്ങനെ തന്നെ വിടുന്നു--പ്രവീൺ:സംവാദം 08:31, 22 നവംബർ 2009 (UTC)
നയങ്ങൾ ലളിത രൂപത്തിൽ എന്ന ഈ താളിലെ നല്ല പെരുമാറ്റ രീതികളിലെ 7 നംബർ അക്ഷരപ്പിശകാണോ എന്ന് സംശയം — ഈ തിരുത്തൽ നടത്തിയത് Hrishikesh.kb (സംവാദം • സംഭാവനകൾ) 04:17, 18 ജനുവരി 2010 (UTC)
Luckas-bot ഇതു നല്ല ബോട്ടാണോ?എന്താ ചെയ്തതെന്ന് പിടുത്തം കിട്ടിയില്ല--Sahridayan 12:08, 21 ഏപ്രിൽ 2010 (UTC)
കുഴപ്പക്കരനല്ലെന്നറിഞ്ഞാ മതി.'മാനേജ്മെന്റി'ൽ പുള്ളിൽ എടപെട്ടിരുന്നു.ഈ ബോട്ടുകളോരോന്നിന്റെയു പ്രവർത്തനത്തിന്റെ ലഘു വിവരണം ആ ബോട്ടുകളുടെ താളിൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ--Sahridayan 12:17, 21 ഏപ്രിൽ 2010 (UTC)സോറീ മാനേജ്മെന്റല്ല ഓഡിറ്റിങ്ങ് --Sahridayan 12:19, 21 ഏപ്രിൽ 2010 (UTC)
വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പിൽ പുതിയ ലോഗോ.
അക്ഷരത്തെറ്റുകൾ തിരുത്തി കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. മലയാളം വിക്കിപീഡിയയുടെ ലോഗോയും അതിനനുസരിച്ചു മാറ്റണ്ടേ?.--Naveen Sankar 10:28, 14 മേയ് 2010 (UTC)
നല്ല ഫോണ്ട് എന്ന് ഉദ്ദേശിച്ചത് ഏതാണ് --മഹാരാജാവ് 16:36, 13 സെപ്റ്റംബർ 2010 (UTC)
വിക്കിപീഡിയയുടെ പുതിയ രൂപത്തിൽ (വെക്ടർ സ്കിൻ) edit ചെയ്യുമ്പോൾ 'പ്രത്യേക ലിപികൾ' എന്ന വിഭാഗത്തിലുള്ള ഉപവിഭാഗങ്ങളിൽ 'ചിഹ്നനങ്ങൾ' എന്ന് കാണുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിലെ symbols എന്നതിന്റെ വിവർത്തനമായാണ് അത് ഉപയോഗിച്ചിരിക്കുന്നത്. ചിഹ്നങ്ങൾ എന്ന് മതി. ചിഹ്നനങ്ങൾ എന്ന് വേണ്ട.--Naveen Sankar 07:45, 31 മേയ് 2010 (UTC)
എന്താ ജുനൈദേ ഇത്ര സംശയം? ചിഹ്നങ്ങൾ (symbols) ചേർക്കുന്ന പ്രക്രിയക്ക് പറയുന്ന പേരാണ് ചിഹ്നനം (punctuation). ഇവിടെ 'symbols' എന്നതിന്റെ വിവർത്തനമാണ് ഉപയോഗിക്കേണ്ടത്. അതിനാൽ അത് ചിഹ്നങ്ങൾ എന്നാക്കണം, ചിഹ്നനങ്ങൾ എന്ന പ്രയോഗം തന്നെ ഇല്ല. --Naveen Sankar 08:25, 31 മേയ് 2010 (UTC)
നന്ദി. --Naveen Sankar 09:21, 31 മേയ് 2010 (UTC)
ഉപയോക്താവിനുള്ള "എന്റെ ക്രമീകരണങ്ങൾ" എന്ന വിഭാഗം കാണുക. അതിൽ മാറ്റങ്ങൾ വരുത്തി താഴെയെത്തുമ്പോൾ "സേവ് ചെയ്യുക" എന്നതിനു നേർക്ക് "സ്വതവേയുള്ള ക്രമീകരണങ്ങൾ പുനഃസ്ഥാപിക്കുക" എന്ന് കാണാം. സ്വതവേ എന്ന പ്രയോഗം തെറ്റാണ്.--Naveen Sankar 04:02, 7 ജൂലൈ 2010 (UTC)
ഈശ്വര! വിക്കിപീഡിയയിൽ ഇരുപതിലധികം ലേഖനങ്ങളിൽ ഈ സ്വതവേ പ്രയോഗം ഉണ്ടല്ലോ. സ്വതേ എന്ന പ്രയോഗമാകട്ടെ നാലേനാലു ലേഖനങ്ങളിലും. --Naveen Sankar 04:38, 7 ജൂലൈ 2010 (UTC)
സ്വതവേ എന്നത് മാറ്റി സ്വതേ എന്നാക്കൂ. താമസം എന്തിനാ?--Naveen Sankar 08:35, 9 ജൂലൈ 2010 (UTC)
മലയാളം വിക്കിചൊല്ലുകൾ എടുക്കുമ്പോൾ, ബ്രൗസറിന്റെ റ്റാബിൽ എഴുതിക്കാണിക്കുന്നത് 'വിക്കി ചില്ലുകൾ' എന്നാണ്. (എനിക്കു മാത്രമുള്ള പ്രശ്നമാണോ എന്നറിയില്ല. ഉള്ളടക്കത്തിൽ വിക്കിചൊല്ലുകൾ എന്ന് ശരിയായി കാണുന്നുണ്ട്.) (ഫയർഫോക്സ്, അഞ്ജലി ഓൾഡ് ലിപിയാണ് ഉപയോഗിക്കുന്നത്). ദയവായി തിരുത്തുക.--Naveen Sankar 12:49, 17 ജൂലൈ 2010 (UTC)
അവിടെ, നോട്ടീസ് ബോർഡിലും 'വിക്കി ചില്ലുകൾ സംരംഭത്തിന് പുതിയമുഖം' എന്നാണ് കാണുന്നത്. --Naveen Sankar 12:52, 17 ജൂലൈ 2010 (UTC)
ആ വിധത്തിൽ സഹോദരവിക്കികളെ വേർതിരിച്ചു കാട്ടേണ്ടതില്ല. പ്രത്യെകിച്ച് ഇവിടുള്ളവർ മാത്രമേ അവിടെ ഉള്ളൂ എന്നതിനാൽ. ഇവിടാകുമ്പം എല്ലാവരുടേയും ശ്രദ്ധ എളുപ്പം കിട്ടുകയും ചെയ്യും. --ഷിജു അലക്സ് 14:54, 17 ജൂലൈ 2010 (UTC)
227, ഇരുന്നൂറ്റി ഇരുപത്തി ഏഴ് ആണോ അതോ ഇരുന്നൂറ്റിഇരുപത്തിയേഴ് ആണോ?--Habeeb | ഹബീബ് 18:35, 4 ഓഗസ്റ്റ് 2010 (UTC)
സൂക്തങ്ങളുടെ എണ്ണം തീർച്ചയായും അക്കത്തിൽ തന്നെ എഴുതുന്നതാണു് നല്ലത്. പക്ഷെ .......വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ മുപ്പത്തിയേഴാം അദ്ധ്യായമാണ് ........എന്ന് പറയുന്നിടത്ത് അക്ഷരത്തിൽ തന്നെ കിടന്നാലും കുഴപ്പമില്ല എന്ന് തോന്നുന്നു. പഞ്ചായത്തിൽ ചർച്ച ചെയ്ത് നയം രൂപീകരിക്കുന്നതാവും നല്ലത്. --ഷിജു അലക്സ് 15:28, 5 ഓഗസ്റ്റ് 2010 (UTC)
100 വരെയുള്ളവ സാന്ദർഭികമായി അക്ഷരത്തിലോ അക്കത്തിലോ എഴുതാമെന്ന് തോന്നുന്നു, 100 ന് മുകളിൽ അക്കത്തിൽ തന്നെ എഴുതുന്നതിന് മുൻഗണന നൽകണം --ജുനൈദ് | Junaid (സംവാദം) 16:05, 5 ഓഗസ്റ്റ് 2010 (UTC)
കൊച്ചിയിൽ NH 47 C യുടെ രണ്ടു വരി പാത പൂർത്തി ആയി. അതിലൂടെ വണ്ടികൾ ഇന്നലെ പരീക്ഷണ ഓട്ടം തുടങ്ങിയത് ഒരു വലിയ സംഭവം ആയിരുന്നു.. എല്ലാ മാധ്യമങ്ങളും നല്ല കവരേജു കൊടുത്തു. മനോരമയുടെ ഫീച്ച്ർ വായിച്ചപ്പോൾ വിക്കിപീടിയയിൽ ചേർക്കേണ്ടത് ആണെന്ന് തോന്നി.സമയം രാത്രി ൧൨ മണി പ്രധാന കാര്യങ്ങൾ .൩-൪ വരി എഴുതി . . en .wikipedia യിൽ NH 47 C വായിച്ചു , ൻ എഴുതിയത് സേവ് ചെയ്തു . പക്ഷെ തുടർന്ന് എഴുതാമെന്ന് കരുതി ഇന്ന് നോക്കിയപ്പോൾ , ശ്രി. Anoopan അത് മായിചിരിക്കുന്നു, . പെട്ടെന്ന് മായ്ക്കുക|വിജ്ഞാനകോശസ്വഭാവമില്ല,എന്ന് താഴെ കൊടുത്തിരിക്കുന്നതുപോലെ കുറിപ്പും കണ്ടു. (മായ്ക്കൽ രേഖ); 06:02 . . Anoopan (സംവാദം | സംഭാവനകൾ) "ദേശീയ പാത ൪൭ സീ" മായ്ച്ചിരിക്കുന്നു (വിജ്ഞാനകോശസ്വഭാവമില്ല: ഉള്ളടക്കം: '{{പെട്ടെന്ന് മായ്ക്കുക|വിജ്ഞാനകോശസ്വഭാവമില്ല}} വല്ലാർപാടം �) en , ml , വിക്കിപീടിയകൾക്ക്, സ്വഭാവം രണ്ടാണോ?. ദയവായി en വിക്കിയിലെ NH 47 C ലേഖനവും അതിന്റെ Edit , History എന്നിവ വായിച്ചിട്ട് ഉത്തരവാദപ്പെട്ടവർ ഒരു മറുപടി തരുമെന്ന് ആശിക്കുന്നു.
Revision history of National Highway 47C (India)
From Wikipedia, the free encyclopedia View logs for this page Jump to: navigation, search Browse history From year (and earlier): From month (and earlier): Tag filter: Deleted only For any version listed below, click on its date to view it. For more help, see Help:Page history and Help:Edit summary. External tools: Revision history statistics · Revision history search · Number of watchers · Page view statistics (cur) = difference from current version, (prev) = difference from preceding version, m = minor edit, → = section edit, ← = automatic edit summary
* (cur | prev) 20:03, 21 August 2010 Imzadi1979 (talk | contribs) m (982 bytes) (converting infobox) (undo) * (cur | prev) 08:22, 30 July 2010 Shmilyshy (talk | contribs) m (1,232 bytes) (undo) * (cur | prev) 14:01, 29 November 2009 Paalappoo (talk | contribs) (1,185 bytes) (←Created page with '{{Indian Highways Box |NH= 47C |highway_image=
|Map= |length_km= 17 |direction...')
--Johnson aj 17:06, 18 സെപ്റ്റംബർ 2010 (UTC) Johnson a j
ഉടനെ മറുപടി തന്നതിൽ സന്തോഷിക്കുന്നു, നന്ദി; നമസ്ക്കാരം . --Johnson aj 20:15, 18 സെപ്റ്റംബർ 2010 (UTC)
ഈ കണ്ണികൾ ചേർക്കാൻ സാധിക്കുമോ
--മഹാരാജാവ് 19:05, 22 സെപ്റ്റംബർ 2010 (UTC)
ഈ 188.55.20.33 ഐ പി യെ താൽകാലികമായി തടയുക.--എഴുത്തുകാരി ശ്രീ സംവദിക്കൂ 04:34, 24 സെപ്റ്റംബർ 2010 (UTC)
വിക്കിയിൽ മുകളിൽ പ്രദർശിപ്പിക്കുന്ന പഠനശിബിരം ഇൻഫോബോക്സിൽ, ഇന്ന് അർദ്ധരാത്രി മുതൽ പഠനശിബിരം 2010 ഒക്ടോബർ 10 ന് നടത്തുന്നു എന്നത് പഠനശിബിരം 2010 ഒക്ടോബർ 10 ന് (നാളെ) നടത്തുന്നു എന്നും, അതിനു ശേഷം അടുത്ത ദിവസം ഇന്ന് എന്നും ചേർക്കൂ..--Habeeb | ഹബീബ് 17:15, 8 ഒക്ടോബർ 2010 (UTC)
ലേഖനങ്ങൾ തയ്യാറാക്കുന്നവർക്ക് വേണ്ടി പൊതു നിയമങ്ങൾ ഉണ്ടാവേണ്ടതാണ്. കാലാകാലങ്ങളിൽ പുതുക്കിയും കൂട്ടിച്ചേർത്തും അതിനെ വൃത്തിയാക്കീ കൊണ്ടുനടക്കണം.ഇത്തരം പൊതു സംരഭങ്ങളുടെ സുതാര്യമായ പോക്കിന് അതു ഗുണം ചെയ്യും. കാര്യനിർവ്വാഹകർ ഇതുവരെയുള്ള അനുഭവം വച്ച് ഒരെണ്ണം തയ്യാറാക്കാവുന്നതാണല്ലൊ. Satheesan.vn 03:50, 12 നവംബർ 2010 (UTC)
തിരഞ്ഞെടുത്ത പുതിയ ലേഖനം എന്ന ഒരു വിഭാഗം ഉണ്ടാക്കാമോ? പുതിയ ലേഖനങ്ങൾ എഴുതുമ്പോൾ സമഗ്രമായി എഴുതാനുള്ള ഒരു പ്രോത്സാഹനമായി ഇത് മാറാൻ സാദ്ധ്യതയുണ്ടോ? --Ranjith Siji - Neon » Discuss 04:47, 22 നവംബർ 2010 (UTC)
എറണാകുളം ജില്ലയിലെ താഴെക്കൊടുത്തിട്ടുള്ള ബ്ലോക്ക് പഞ്ചായത്തുകളൂടെ പേരുകൾ ശരിയാക്കേണ്ടതുണ്ട്.
http://stats.grok.se/ ഇതിന് തുല്യമായ എന്തെങ്കിലും ടൂൾ മലയാളം വിക്കിയിലുണ്ടോ? - നിയാസ് അബ്ദുൽസലാം 20:16, 11 ഡിസംബർ 2010 (UTC)
എനിക്ക് ചൂടൻ പൂച്ച ഉപയോഗിക്കാൻ കഴിയുന്നില്ല (+, - ചിഹ്നങ്ങൾ കാണിക്കുന്നില്ല). എന്തുകൊണ്ടാണെന്ന് പറയാമോ? ഇഗ്ലീഷ് വിക്കിയിൽ ഇത് ശരിയായി പ്രവർത്തിക്കുന്നുണ്ട്. = നിയാസ് അബ്ദുൽസലാം 19:48, 21 ഡിസംബർ 2010 (UTC)
ഈ തിരുത്തൽ കാര്യനിർവാഹകർ ശ്രദ്ധിക്കുമെന്നു കരുതുന്നു. ലേഖനത്തിന്റെ സംവാദം താളിൽ പ്രശ്നം ഉന്നയിച്ചപ്പോൽ കിട്ടിയ പ്രതികരണത്തിന്റെ ശൈലി ശ്രദ്ധിക്കുക. ഇനിയും ഒരു slanging match-ൽ ചെന്നുപെടരുതെന്നു നിർബന്ധമുള്ളതുകൊണ്ടാണ് ഇവിടെ ഉന്നയിക്കുന്നത്.Georgekutty 10:15, 3 ഫെബ്രുവരി 2011 (UTC)
വർഗ്ഗം ലിങ്ക് ഒരു ഇന്റേണൽ എറർ തരുന്നു Internal error Redirect loop detected! ETC--എഴുത്തുകാരി സംവാദം 18:19, 16 ഫെബ്രുവരി 2011 (UTC)
നായർ എന്ന ലേഖനത്തിൽ അമിതമായ നശീകരണ പ്രവർത്തനം നടക്കുന്നതിനാൽ സംരക്ഷിച്ചിട്ടുണ്ട്, ഇപ്പോൾ ഒരാഴ്ചത്തേക്കാണ് സംരക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ബ്രൗസറിലെ ചിലകുഴപ്പങ്ങൾ മൂലം ആദ്യം സംരക്ഷണം നൽകിയപ്പോൾ ശരിയായില്ല. നിലവിലെ ഉള്ളടക്കം ഒന്നു റിവ്യൂ ചെയ്യേണ്ടതായും വരും. --കിരൺ ഗോപി 14:28, 19 മേയ് 2011 (UTC)
ഈ ലേഖനത്തിൽ ഇത്രയും വാക്കുകളിൽ അക്ഷരത്തെറ്റ് ഉണ്ട്.
“അംഗീകരണങ്ങൾ” “പ്രസാധകൻ/പ്രസാധിക” അംഗീകരണം, അംഗീകരണങ്ങൾ, അങ്ങിനെ, അതുമല്ലങ്കിൽ, അല്ലങ്കിൽ, അവയിലേതാനമെണ്ണത്തിന്റേയോ, ഇല്ലങ്കിൽ, ഇല്ലങ്കിലും, ഉൾപ്പടെ, എങ്ങിനെ, കഴിയുന്നില്ലങ്കിൽ, കാര്യമല്ലങ്കിൽ, ചെയ്തില്ലങ്കിൽ, ചേരുന്നില്ലങ്കിൽ, നൽകിയിട്ടില്ലങ്കിൽ, നൽകിനിരാസത്തിനു, പകർപ്പവകാശക്കാരൻ, പ്രകർപ്പവകാശ, പ്രസാധകൻ/പ്രസാധിക, മുന്നിലെ, മാർക്ൿഅപ്, വാണിജ്യോദ്ദേശത്തോടെയോ, വിതരണനത്തിനു, സംഭാവകന്റേയും, സൃഷ്ടാവ്, — ഈ തിരുത്തൽ നടത്തിയത് Sonujacobjose (സംവാദം • സംഭാവനകൾ)
For some reason, my writing tool is giving weird results today. I cannot explain it. To give examples, if I type 'malayaalam' what I get is this: മ്s: "മൽലയ്"മൽലയാൽലം. For 'kEralam', I get ക്േർരൾളം. ഏതോ ഭൂതം ബാധിച്ചതു പോലെ. എന്താ ചെയ്യേണ്ടത്?Georgekutty 01:14, 20 സെപ്റ്റംബർ 2011 (UTC)
ശരിയായി (THANKS)--രാജേഷ് ഉണുപ്പള്ളി Talk 08:50, 20 സെപ്റ്റംബർ 2011 (UTC)
തിരഞ്ഞെടുത്ത ചിത്രങ്ങൾ oct 7 കാണാനില്ല. അടിയന്തിരമായി ശരിയാക്കുക. --Ranjithsiji 04:48, 7 ഒക്ടോബർ 2011 (UTC)
please import ഫലകം:Infobox code --എഴുത്തുകാരി സംവാദം 07:00, 22 നവംബർ 2011 (UTC)
- Done --അനൂപ് | Anoop 07:05, 22 നവംബർ 2011 (UTC)
വർഗ്ഗ വൃക്ഷം എവിടെ കാണാം, ഉപവർഗ്ഗങ്ങളും തായ്വഴി വർഗ്ഗങ്ങളെയും വിശദമായി ഒരേസമയം കാണാൻ സംവിധാനമുണ്ടോ ? --എഴുത്തുകാരി സംവാദം 11:16, 1 ഡിസംബർ 2011 (UTC)
ഞാൻ ഇവിടിടുന്ന ആർട്ടിക്കുകളോട് ആർക്കും എതിർപില്ലാല്ലോ ആല്ലേ. --Roshan (സംവാദം) 17:40, 6 ഡിസംബർ 2011 (UTC)
en:Template:Natural disasters ഇറക്കുമതി ചെയ്യൂ. --എഴുത്തുകാരി സംവാദം 16:48, 7 ഡിസംബർ 2011 (UTC)
മാനേജ്മെന്റ് എന്ന ലേഖനത്തിൽ മാനേജ്മെന്റ് എന്ന വാക്ക് മാനേജ്മെന്റ് എന്ന് മാറ്റാനാകുമോ?--Sahridayan (സംവാദം) 11:50, 10 ഡിസംബർ 2011 (UTC)
ശരിയായിരിക്കും.എന്റെ കമ്പ്യൂട്ടറിൽ രണ്ടായി തന്നെയാണ് കണ്ടത് ( മ, ജ യുടെ താഴെ).മറ്റു കമ്പ്യൂട്ടറിൽ ഈ പ്രശനമില്ല.ഇപ്പഴാണ് ശ്രദ്ധിച്ചത്.--Sahridayan (സംവാദം) 14:54, 10 ഡിസംബർ 2011 (UTC)
ഓട്ടോമാറ്റിക്ക് ടാക്സോബോക്സ് പ്രശ്നം. ഫലകം:Taxonomy/Allium ഒന്ന് ശരിയാക്കണം. സബോളയുടെ ടാക്സോബോക്സ് ശ്രദ്ധിയ്ക്കുക.--മനോജ് .കെ 17:01, 30 ഡിസംബർ 2011 (UTC)
പഞ്ചായത്തിൽ നടന്ന പലചർച്ചകളും തീരുമാനമാകാതെ നിലവറയിൽ കിടപ്പുണ്ട്, അതിൽ ഉചിതമായ തീരുമാനം എടുക്കുന്നതിൽ തെറ്റുണ്ടോ? --കിരൺ ഗോപി 06:03, 10 ജനുവരി 2012 (UTC)
തീരുമാനം എടുത്ത് ഒപ്പു വച്ച് പ്രാബല്യത്തിലാക്കുന്നതിൽ തെറ്റില്ല. --Roshan (സംവാദം) 05:03, 31 ജനുവരി 2012 (UTC)
സാർവ്വദേശീയ കരിദിനാചരണം അമേരിക്കയിൽ മാത്രമേ ബാധകമാവൂ എങ്കിലും മലയാളം വിക്കിപീഡിയയിൽ അതിന്റെ പ്രചരണാർത്ഥം ഒരു സൈറ്റ് നോട്ടീസ് ഇടണ്ടേ...? വിക്കിമീഡിയ സൈറ്റിന്റെ ബന്ധപ്പെട്ട താളിന്റെ ലിങ്കും അതിൽ ചേർക്കേണ്ടേ..? തുടങ്ങാൻ ഇനി അഞ്ച് മണിക്കൂറേ ഉള്ളൂ.. --Adv.tksujith (സംവാദം) 01:36, 18 ജനുവരി 2012 (UTC)
വളരെനാളുകളായി ഒരു വലിയ രാഷ്ട്രീയ തീരുമാനത്തിനെതിരെ - അറിവിനെ കുത്തകവൽക്കരിക്കണമെന്നും ആർക്കും അത് സ്വതന്ത്രവും സൌജന്യവുമായി നൽകരുതെന്നും വിറ്റുകാശാക്കണമെന്നുമുള്ള വളരെ ശക്തമായ ഒരു രാഷ്ട്രീയ തീരുമാനത്തിനെതിരെ - ശക്തമായി പ്രവർത്തിക്കുന്ന, നേതൃത്വത്തിൽ നിന്ന് പ്രവർത്തിക്കുന്ന, സുനിൽ മാഷ് ഈ പ്രത്യേക തീരുമാനത്തെ അനുകൂലിച്ചാലും ഇല്ലെങ്കിലും വലിയ വ്യത്യാസമൊന്നുമില്ലല്ലോ. താങ്കളുടെ അഭിപ്രായത്തോട് ശക്തമായി വിയോജിക്കമ്പോഴും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നിൽ നിന്ന് പോരാടാൻ തയ്യാർ :) --Adv.tksujith (സംവാദം) 17:51, 18 ജനുവരി 2012 (UTC)
കാര്യനിർവാഹക തിരഞ്ഞെടുപ്പിന്റെ ഒരു സൈറ്റ് നോട്ടീസ് ഇട്ടാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 13:26, 11 ഫെബ്രുവരി 2012 (UTC)
മുജാഹിദ് പ്രസ്ഥാനം (കേരളം) അനിശ്ചിതമായി (സംവാദം കാണുക) ഐ.പി.കളിൽ നിന്നും സംരക്ഷിക്കുന്നത് നന്നായിരിക്കും.--റോജി പാലാ (സംവാദം) 12:06, 6 മാർച്ച് 2012 (UTC)
ഇൻഫോബോക്സിലേക്ക് പുതിയ ഒരു ഇനം കൂടി കൂട്ടിച്ചേർക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത് ? ഉദാഹരണത്തിന് , പഞ്ചായത്തുകളെ കുറിച്ചുള്ള ലേഖനത്തിൽ ഇപ്പോഴത്തെ പ്രസിഡന്റിന്റെ പേരു കൂടി ചേർത്താൽ കൊള്ളാമെന്നുണ്ട്. ഇൻഫോബോക്സിലേക്ക് ചേർക്കണമെങ്കിൽ എന്തു ചെയ്യണം ??
April 14 തിരഞ്ഞെടുത്ത ചിത്രം പ്രവർത്തിക്കുന്നില്ല അടിയന്തിരമായി ശരിയാക്കുക--Ranjithsiji (സംവാദം) 02:48, 14 ഏപ്രിൽ 2012 (UTC)
പുതിയ ഉപയോക്തൃ അംഗത്വങ്ങൾ ഉണ്ടാകുമ്പോൾ എന്തുകൊണ്ടാണ് സംവാദതാളിൽ യാന്ത്രികമായി സ്വാഗത സന്ദേശമുണ്ടാകുന്നത്?? ഇതു കാണുക -- അഖില് അപ്രേം (സംവാദം) 12:28, 9 മേയ് 2012 (UTC)
പുതുതായി ഒരു വർഗ്ഗം സൃഷ്ടിക്കുമ്പോൾ പണ്ട് താഴെയായി ഉണ്ടായിരുന്ന + - ചിഹ്നങ്ങൾ ഇപ്പോൾ കാണുന്നില്ല. പകരം വർഗ്ഗത്താളിൽ എന്തെങ്കിലും (.,-) എഴുതി സേവ് ചെയ്യേണ്ടി വരുന്നു. പരിഹാരം വേണം. ഹോട്ട്ക്യാറ്റ് മലയാളം വിവരണം ആക്കിയപ്പോൾ മുതാലാവാം ഈ മാറ്റം.--Roshan (സംവാദം) 12:09, 9 ജൂൺ 2012 (UTC)
അതു് അവിടെത്തന്നെ കാണേണ്ടതാണല്ലോ.
1. ബ്രൗസർ റീ-ലോഡ് ചെയ്തു നോക്കൂ. വേഗത കുറഞ്ഞ കണക്ഷനുകളിൽ പകുതി മാത്രം പേജു ലോഡു ചെയ്യുകയും, പാലൊക്കെ കട്ടുകുടിച്ച് കറങ്ങിയടിച്ച് ഒടുവിലായി മാത്രം എത്തിപ്പെടേണ്ട ചൂടൻപൂച്ച ചിലപ്പോൽ സ്ഥലത്തെത്താതെ മുങ്ങുകയും ചെയ്യും. ബ്രൗസർ കുറേ ഓടിത്തളർന്നതാണെങ്കിലും ഇങ്ങനെ വരാം.
2. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ "എന്റെ ക്രമീകരണങ്ങളിൽ" പോയി, ഗാഡ്ജെറ്റുകളിലോ എഡിറ്റ് ഓപ്ഷനുകളിലോ ഹോട്ട് ക്യാറ്റ് ഇപ്പോഴും ഓൺ ചെയ്തു വെച്ചിട്ടില്ലേ എന്നു നോക്കുക.
3. പുതുതായി നിർമ്മിച്ച ഒരു വർഗ്ഗത്തിനു് (ചുവന്ന നിറമുള്ളവ) അതിന്റേതായ ഒരു പേജു സൃഷ്ടിച്ച് ആ പേജിൽ പോയി തിരുത്തി സേവ് ചെയ്യണം. എന്നിട്ടേ അതിനുമുകളിലുള്ള ഒരു അധിവർഗ്ഗം ഹോട്ട്ക്യാറ്റ് വെച്ച് ചേർക്കാൻ പറ്റൂ.
4. റ്റെമ്പ്ലേറ്റുകൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന വർഗ്ഗങ്ങൾ ഉണ്ടെങ്കിൽ (ഒരു ടെമ്പ്ലേറ്റ് ചേർക്കുമ്പോൾ ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടുന്ന വർഗ്ഗം) അവ ഹോട്ട്ക്യാറ്റ് വെച്ച് തിരുത്താനോ മാക്കാനോ കഴിയില്ല. (ഇത്തരം രീതിയിൽ വർഗ്ഗങ്ങൾ ഉണ്ടാക്കരുതന്നാണു് വിക്കിമീഡിയയുടെ പൊതുനയം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:20, 9 ജൂൺ 2012 (UTC)
ഹോട്ട്ക്യാറ്റ് ക്രമീകരണം ടിക്ക് ഓക്കെയാണ്. ബ്രൗസർ പലതിലും പ്രശ്നം ഒന്നു തന്നെ. ഈ മാറ്റം കണ്ടോ. താങ്കൾ ഇതിൽ ആദ്യം ഒരു കുത്ത് കൊടുത്തല്ലേ വർഗ്ഗം സൃഷ്ടിച്ചത്. പിന്നീടല്ലേ ഉപവർഗ്ഗങ്ങൾ ചേർത്തത്. പണ്ട് താഴെ കാണാമായിരുന്ന Categories (++): (+) എന്ന ഈ സംവിധാനം വഴി ഒന്നിലധികം വർഗ്ഗങ്ങൾ ഉൾപ്പെടുത്തി ഒറ്റയടിക്ക് പുതിയ ഒരു വർഗ്ഗം സൃഷ്ടിക്കാമായിരുന്നു. അന്ന് കുത്തിട്ട് ആദ്യം വർഗ്ഗം സൃഷ്ടിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇംഗ്ലീഷ് വിക്കിയിൽ ഞാൻ പറഞ്ഞവിധം പ്രവർത്തിക്കുന്നുണ്ട്. --Roshan (സംവാദം) 12:48, 9 ജൂൺ 2012 (UTC)
ആ പറഞ്ഞതു ശരിയാണു്. മുമ്പ് നേരിട്ടു ചേർക്കാവുന്ന സൗകര്യം നമ്മുടെ അഡ്മിൻസ് ആരോ ഇടയ്ക്കു വെച്ച് മാറ്റിയതാണു് എന്നാണു് എന്റെ അറിവു്. വർഗ്ഗീകരണത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവർ തോന്നിയപോലെ ഓരോ ലേഖനത്തിനും ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് പല വർഗ്ഗങ്ങളും ചേർക്കുന്ന പ്രവണത ദുഷ്കരമാക്കാനായിരുന്നു അതു ചെയ്തതെന്നാണെനിക്കു മനസ്സിലായതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:19, 9 ജൂൺ 2012 (UTC)
അങ്ങനെയെങ്കിൽ ദുഷ്കരമായത് ഈ അത്യാവശ്യ സൗകര്യമാണ് (വർഗ്ഗം). അത് സാധാരണാക്കാരല്ലാത്തവർ ചെയ്യാറുമില്ല. സാധാരണക്കാർ ചെയ്യുന്ന ലേഖനത്തിലെ വർഗ്ഗം ചേർക്കൽ ഇപ്പോഴും തോന്നുപടി ആർക്കും മാറ്റം വരുത്താം. --Roshan (സംവാദം) 16:27, 9 ജൂൺ 2012 (UTC)
ങ്ഹും. ഇപ്പോൾ പരിശോധിച്ചുനോക്കി. പ്രശ്നം/ മാറ്റം ഹോട്ട് ക്യാറ്റിലല്ല. ശൂന്യമായ ഉള്ളടക്കമുള്ള പേജുകൾ പുതുതായി സൃഷ്ടിക്കാനുള്ള ഓപ്ഷനാണു് ഇല്ലാതാക്കിയതു്. പുതിയ ഒരു വർഗ്ഗം ആദ്യമായി തുറക്കുമ്പോൾ / സേവു ചെയ്യുമ്പോൾ ആ ഒരു നിമിഷത്തിൽ അതൊരു ശൂന്യ ഉള്ളടക്കമുള്ള പേജായിരിക്കും. അതുകൊണ്ടാണു് സേവ് ആവാൻ സമ്മതിക്കാത്തതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:44, 9 ജൂൺ 2012 (UTC)
എല്ലാവരെയും ബാധിക്കുന്ന ഈ കാര്യത്തിൽ 2 ദിവസമായിട്ടും അഡ്മിൻസിനാർക്കും അഭിപ്രായമില്ലേ? ഒരു പരിഹാരമില്ലേ?--Roshan (സംവാദം) 08:18, 11 ജൂൺ 2012 (UTC)
ഇങ്ങനെ ഇംഗ്ലീഷ് വിക്കിയിൽ കാണുന്നു. ഇതിന്റെ താഴെ നോക്കൂ. ഹിസ്റ്ററിയൊക്കെ ക്ലിയർ ചെയ്ത് ശ്രമിച്ചതാണ്. ഒരേ സമയം ഒന്നിലധികം വർഗ്ഗം ചേർത്ത് ഒരുമിച്ച് ഒരു വർഗ്ഗം ഇവിടെ പുതുതായി സൃഷ്ടിച്ചെടുക്കാം.--Roshan (സംവാദം) 10:41, 11 ജൂൺ 2012 (UTC)
അനൂപ് നിങ്ങളുടെ ആ പേജിന്റെ താഴെയായി save, show preview, show changes എന്നിങ്ങനെ 3 ഓപ്ഷൻസ് ഉണ്ട്. അതിൽ സേവ് ചെയ്യുക. (യഥാർഥത്തിൽ അവ സേവ് ആകുന്നില്ല, സെർവർ തൽക്കാലം അങ്ങനെ കാണിക്കുന്നു എന്നു മാത്രം) അപ്പോൾ പിന്നീട് ലോഡ് ആയി വരുന്ന പേജിന്റെ താഴെയായി ഞാൻ കാണിച്ച Categories (++): (+) എന്ന ഓപ്ഷൻ ലോഡ് ആകും (ഇംഗ്ലീഷിൽ എന്റെ ഗാഡ്ജറ്റിൽ ഹോട്ട്ക്യാറ്റ് ടിക്ക് ഓകെയാണ്) അതിൽ എത്ര വർഗ്ഗം വേണമെങ്കിലും ഒരുമിച്ച് ചേർക്കാം. അതിൽ ഒരു വർഗ്ഗം മാത്രമാണ് നമ്മൾ ചേർക്കുന്നതെങ്കിൽ പ്രിവ്യൂ കാണാതെ നേരിട്ടു അവിടെ നിന്നും സേവ് ആകും. ഒന്നിലധികം വർഗ്ഗങ്ങൾ ചേർത്താണ് സേവ് ചെയ്യുന്നതെങ്കിൽ അവ പ്രിവ്യു കണ്ട ശേഷം മാത്രമാണ് സേവ് ചെയ്യാൻ സാധിക്കൂ. മലയാളത്തിൽ പുതുതായി ഒരു വർഗ്ഗം സൃഷ്ടിക്കുമ്പോൾ ഈ സൗകര്യം കാണുന്നില്ല (പണ്ട് ഞാൻ പറഞ്ഞവിധം പ്രവർത്തിച്ചിരുന്നു). ഇംഗ്ലീഷിൽ ലോഗിൻ ചെയ്യാതെ ഈ സൗകര്യം കാണാൻ സാധിക്കില്ല. --Roshan (സംവാദം) 11:29, 11 ജൂൺ 2012 (UTC)
ഓക്കെയായി--Roshan (സംവാദം) 11:43, 11 ജൂൺ 2012 (UTC)
ഉപയോക്താവ്:Poet Umayanalloor എന്ന ഉപയോക്താവ് നീക്കം ചെയ്ത താളുകൾ മൂന്നുതവണ വീണ്ടും നിർമ്മിക്കുകയുണ്ടായി. വീണ്ടും നിർമ്മിക്കാതിരിക്കുവാനും, അദ്ദേഹത്തിന്റെ ഉപയോക്തൃതാൾ വൃത്തിയാക്കുവാനും സഹായിക്കുന്ന കണ്ണികളും നിർദ്ദേശങ്ങളും, ({{വൃത്തിയാക്കേണ്ടവ}} രണ്ടാം തവണ ചേർത്ത് ) പുതുമുഖമായ ഇദ്ദേഹത്തിനു നൽകിയിട്ടുണ്ട്. തുടർന്നുള്ള നശീകരണപ്രവർത്തനങ്ങൾക്കോ നയങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്കോ ഏതൊരു കാര്യനിർവാഹകനും നടപടി എടുക്കാം.--എഴുത്തുകാരി സംവാദം 05:56, 16 ജൂൺ 2012 (UTC)
കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്, ഒരു സൈറ്റ് നോട്ടീസ് ഇട്ടാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 07:02, 22 ജൂൺ 2012 (UTC)
ഫസൽ വധക്കേസ് എന്ന ലേഖനത്തിൽ POV ഫലകം ചേർത്തിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി ദേശാഭിമാനിയിൽ വരുന്ന ലേഖനപരമ്പര വായിച്ചതിന്രെ വെളിച്ചത്തിലാണ് ഫലകം ചേർത്തത്. മാത്രമല്ല നാളെ കേസിന്റെ വിധി വരുന്ന സമയത്ത്, ഫസൽ വധക്കേസിൽ സി.പി.എം ന് പങ്കില്ല, കാരായിമാർക്കെതിരായ ആരോപണത്തിൽ കഴമ്പില്ല, സി.പി.എം വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ചതിന് തെളിവില്ല എന്നൊക്കെ കോടതി കണ്ടെത്തിയാലോ...? അന്ന് വിക്കിപീഡിയ എന്ത് സമാധാനം പറയും..? മറിയം റഷീദയുടെ കാര്യത്തിൽ മലയാള പത്രങ്ങൾ പ്രതിക്കൂട്ടിൽ നിൽക്കുന്നതുപോലെ നിൽക്കണോ..? ഇത്തരം ലേഖനങ്ങൾ രണ്ടുവശത്തിനും പ്രാധാന്യം നൽകിയാവണം എഴുതേണ്ടത്. ഇന്ന് കേരളത്തിൽ പത്രത്തേക്കാളും ആധികാരികമായി വിക്കിപീഡിയയെ വീക്ഷിച്ചുവരുന്നുണ്ട്. അത് തകർക്കുവാനേ, ഇത്തരം വ്യക്തമായ താല്പര്യങ്ങളോടെയുള്ള ലേഖനങ്ങൾ പ്രയോജനം ചെയ്യൂ....
ഇത്തരം വിവാദ വിഷയങ്ങളിലെ ലേഖനങ്ങളിൽ POV ഫലകം നിലനിർത്തുന്നതാണ് വിക്കിപീഡിയയ്ക്ക് നല്ലത്. പിണറായിയെക്കുറിച്ചും മറ്റുമുള്ള ലേഖനം ഉദാഹരണം. അത് ലേഖനത്തെ സമീപിക്കുന്നവർക്കുള്ള മുന്നറിയിപ്പായി വർത്തിക്കുകയും ചെയ്യും. വിക്കിയിലെ വാചകങ്ങൾ അതേപടി പകർത്തുന്ന പതിവും ഇപ്പോൾ കാണുന്നുണ്ട്. അതിനാൽ POV നോട്ടീസ് അടിയന്തിരമായി പുനസ്ഥാപിക്കണം. --Adv.tksujith (സംവാദം) 11:54, 23 ജൂൺ 2012 (UTC)
ഉ:Plastikspork ഈ യൂസർ ഇല്ല എന്നു പറയുന്നു. പ്രത്യേകം:സംഭാവനകൾ/Plastikspork കാണുക. അതെങ്ങനെ സംഭവിച്ചു ? --എഴുത്തുകാരി സംവാദം 03:37, 25 ഡിസംബർ 2012 (UTC)
വർഗ്ഗം:സ്തീകൾക്ക് എതിരായ അതിക്രമങ്ങൾ അക്ഷരത്തെറ്റ് തിരുത്താൻ നോക്കിയിട്ട് നടക്കുന്നില്ല. ഉള്ളിലേത് സ്ത്രീകൾ എന്നാക്കി മാറ്റിയിട്ടുണ്ട്. തലക്കെട്ട് മാറ്റാൻ കഴിയുന്നില്ല. സമാധാനം (സംവാദം) 08:00, 25 ഡിസംബർ 2012 (UTC)
പല സോഷ്യൽ സൈറ്റുകളിലും മലയാളം വിക്കിപീഡിയാ ഔദ്ധ്യോഗിക അക്കൗണ്ടുകൾ(ആണോ എന്നറിയില്ല) മലയാളം വിക്കിപീഡിയ സ്റ്റാറ്റിറ്റിക്സ്, സി.ഡി തുടങ്ങിയവ നേരിട്ട് കിട്ടുന്ന ഒരു സൈറ്റ് എന്നിവകളുടെ നടത്തിപ്പ് സംബന്ധിയായ തീരുമാനങ്ങളോ അവ പരിപാലിക്കുന്നവരുടെ രേഖകളോ നയങ്ങളോ ഉണ്ടെങ്കിൽ ദയവുചെയ്ത് പങ്കുവെയ്ക്കുക. കാര്യനിർവാഹകരാണോ ഇവ കൈകാര്യം ചെയ്യുന്നത്, അനൗദ്ധ്യോഗിക അക്കൗണ്ടുകൾ ഇല്ലാതാക്കുക/ക്ലൈം ചെയ്യുക എന്നീ തുടർനടപടികൾ സ്വീകരിക്കാനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം നടത്തേണ്ട ആവശ്യകതയുണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടേ. കാര്യനിർവ്വാഹകരും അല്ലാത്തവരും, കാര്യനിർവ്വാഹകർക്കുള്ള മെയിലിങ്ങ് ലിസ്റ്റിലോ അല്ലെങ്കിൽ വിക്കിപീഡിയ ഈ മെയിൽ സൗകര്യം ഉപയോഗിച്ച് നേരിട്ടോ അറിയിക്കുവാൻ താൽപ്പര്യപ്പെടുന്നു. --എഴുത്തുകാരി സംവാദം 15:50, 29 ഡിസംബർ 2012 (UTC)
ഞാൻ ഒരു ചെറിയ ടേബിൾ ഉണ്ടാക്കിയിട്ടുണ്ട് അതെന്കിനെ അപ്ലോഡ് ചെയ്യും അറിയില്ല പറഞ്ഞു തരാമോ ലേഖനം: എഞ്ചിൻ ഓയിൽ ajaya veera 18:22, 3 ജനുവരി 2013 (UTC)
ഈ താൾ എന്റെയാണ് (ഉപയോക്താവിന്റെ ഉപതാൾ). എനിക്ക് അത് ആവിശ്യമില്ല. (സോറി). അതിനാൽ പെട്ടന്ന് മായിക്കുക. മായിക്കൽ ഫലകം ഏതാണെന്ന് അറിയാത്തതിനാൽ ചേർക്കുന്നില.--♥Aswini (സംവാദം) 09:45, 8 ജനുവരി 2013 (UTC)
ഇന്ന് പ്രധാന താളിൽ "തിരഞ്ഞെടുത്ത ചിത്രം" കാണുന്നില്ലാ . പൂമുഖം ഇങ്ങനെ കിടന്നാൽ ഒരു അംഭംഗി അല്ലേ ? -- മുട്ടുളുക്കി (സംവാദം) 01:06, 18 ജനുവരി 2013 (UTC)
122.174.211.237 ഈ ഐ.പി യെ ഒന്നു ശ്രദ്ധിക്കൂ.. ഇദ്ദേഹത്തിന്റെ ലക്ഷ്യം നശീകരണമാണെന്ന് തോന്നുന്നു.--സലീഷ് (സംവാദം) 02:22, 20 ജനുവരി 2013 (UTC)
ഈ ഉപയോക്താവ് ഹിന്ദുത്വ ഭീകരത എന്ന താളിൽ മൂന്നിലേറെ റിവർട്ടുകൾ നടത്തിയിരിക്കുകയാൽ WP:3RR നിയമപ്രകാരം അദ്ദേഹത്തെ തടയാൻ അഭ്യർത്ഥിക്കുന്നു. അതുപോലെ മേലിൽ ഇത്തരം നശീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ അദ്ദേഹത്തിന് ഒരു Warning കൂടി നൽകാൻ താൽപര്യപ്പെടുന്നു.--Daredevil Duckling (സംവാദം) 11:54, 24 ജനുവരി 2013 (UTC)
29-ആം തീയതി, 4-ആം തീയതി എന്നീ രണ്ടു ദിവസങ്ങളും കൂട്ടിയാൽ ഏഴു ദിവസമായി. അതുകൊണ്ടാണ് ലയിപ്പിച്ചത്. തെറ്റാണെങ്കിൽ ക്ഷമിക്കുക, എവിടെയാണ് തെറ്റുപറ്റിയതെന്ന് ചൂണ്ടിക്കാട്ടുക. --അജയ് ബാലചന്ദ്രൻ (സംവാദം) 14:28, 4 ഓഗസ്റ്റ് 2013 (UTC)
കുറ്റകൃത്യങ്ങളുടെ ഇരകളും കുറ്റവാളികളും
“ | സാധാരണഗതിയിൽ ഒരു കുറ്റകൃത്യത്തിന്റെ/കുറ്റകൃത്യങ്ങളുടെ ഇരയായതുകൊണ്ടോ കുറ്റകൃത്യം ചെയ്തയാളായതുകൊണ്ടോ മാത്രം ശ്രദ്ധേയത ലഭിച്ച ഒരു വ്യക്തിയെ സംബന്ധിച്ച് നിലവിലുള്ള ലേഖനങ്ങളിൽ വിവരങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ ഇത്തരം വിവരങ്ങൾ നിലവിലുള്ള ലേഖനങ്ങളിൽ ഉൾപ്പെടുത്താമെങ്കിലോ പ്രത്യേക ലേഖനം സൃഷ്ടിക്കേണ്ടതില്ല.
ഇത്തരമൊരു ലേഖനം വിക്കിപീഡിയയിൽ നിലവിലുള്ളതാണെങ്കിൽ ലേഖനത്തിന്റെ വലിപ്പം നിയന്ത്രിക്കാൻ വേണ്ടി മാത്രമേ പുതിയൊരു ഉപ-ലേഖനം സൃഷ്ടിക്കേണ്ടതുള്ളൂ. വിവരങ്ങൾ കൂട്ടിച്ചേർക്കത്തക്ക ലേഖനങ്ങളൊന്നും നിലവിലില്ലെങ്കിൽ കുറ്റവാളിയെക്കുറിച്ചോ ഇരയെക്കുറിച്ചോ താഴെക്കൊടുക്കുന്ന മാനദണ്ഡങ്ങളിലൊന്ന് പാലിക്കുന്നുണ്ടെങ്കിൽ മാത്രമേ പുതിയ ലേഖനം സൃഷ്ടിക്കാവൂ: കുറ്റകൃത്യങ്ങളുടെ ഇരകൾ ഇരയ്ക്ക് WP:BLP1E എന്ന മാനദണ്ഡത്തിനനുസൃതമായി ഒരു ചരിത്രപ്രാധാന്യമുള്ള സംഭവത്തിൽ വലിയ പങ്കുണ്ടായിരുന്നുവെങ്കിൽ. വിശ്വസനീയമായ ദ്വിതീയസ്രോതസ്സുകളിൽ ഈ വിഷയത്തെപ്പറ്റി (വ്യക്തിയുടെ പങ്കിന് പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ടുള്ള) നീണ്ടുനിൽക്കുന്ന കവറേജുണ്ടെങ്കിൽ അത് ചരിത്രപരമായ പ്രാധാന്യത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്. കുറിപ്പ്: ഭാരം സംബന്ധിച്ച പ്രശ്നങ്ങളെപ്പറ്റി ബോധവാനായിരിക്കണം (അതായത് അനാവശ്യമായ കപട ജീവചരിത്രങ്ങൾ, പ്രത്യേകിച്ച് ജീവിച്ചിരിക്കുന്നവരെപ്പറ്റി സൃഷ്ടിക്കാതിരിക്കുക). കുറ്റവാളികൾ കുറ്റകൃത്യത്തിന്റെ ഇര ദേശീയതലത്തിലോ അന്തർദ്ദേശീയതലത്തിലോ പ്രശസ്തനായ വ്യക്തിയാണെങ്കിൽ. ഇതിൽ രാഷ്ട്രീയനേതാക്കളും താരങ്ങളും ഉൾപ്പെടുമെങ്കിലും അവരെ മാത്രമല്ല ഈ ഗണത്തിൽ പെടുത്താവുന്നത്. കുറ്റകൃത്യത്തിന്റെ പ്രേരണയും നടപ്പാക്കുന്ന രീതിയും അസാധാരണമാണെങ്കിലോ മറ്റെന്തെങ്കിലും തരത്തിൽ ചരിത്രപ്രാധാന്യമുള്ള സംഭവമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലോ. പൊതുവിൽ പറഞ്ഞാൽ സംഭവമുണ്ടാകുന്നതിനോടടുപ്പിച്ചുള്ള മാദ്ധ്യമശ്രദ്ധയ്ക്കുമപ്പുറം നിലനിൽക്കുന്നതും വ്യക്തിയുടെ പങ്കിനെപ്പറ്റി കാര്യമായ ശ്രദ്ധ കൊടുക്കുന്നതുമായ കവറേജ് ചരിത്രപരമായ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. കുറിപ്പ്: ഒരു ജീവിച്ചിരിക്കുന്ന വ്യക്തി കുറ്റം ചെയ്തിട്ടുണ്ട് എന്ന് ആരോപണമുണ്ടെങ്കിലും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതുവരെ കുറ്റവാളിയാണെന്ന് കരുതാൻ പാടില്ല. ഒരു കുറ്റാരോപിതന്റെ കേസിൽ വിധി വരാത്തിടത്തോളം അയാളെപ്പറ്റി ലേഖനം സൃഷ്ടിക്കാതിരിക്കുക എന്നതിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. (ഊന്നൽ പ്രത്യേകം നൽകിയത്) |
” |
ഈ മാനദണ്ഡ പ്രകാരം താങ്കൾ അടുത്തകാലത്തായി തുടങ്ങിയ മിക്ക ലേഖനങ്ങളും അതിവേഗം നീക്കം ചെയ്യപ്പെടേണ്ടവയാണ്. വിക്കിപീഡിയയിലെ ഉള്ളടക്കങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് വ്യക്തിപരമായി വ്യത്യസ്താഭിപ്രായം ഉള്ളതിനാലാണ് അവയിലൊന്നും ഇതുവരെ ഇടപെടാതിരുന്നത്. കാര്യനിർവ്വാഹകനെന്ന നിലയിൽ തോണ്ടിവിളിച്ചപ്പോൾ വന്ന് അഭിപ്രായം പറഞ്ഞുവെന്ന് മാത്രം. കാര്യങ്ങൾ മനസ്സിലാക്കിയശേഷം ഇമ്മാതിരി പ്രതികരണങ്ങൾ നടത്തണമെന്ന് അപേക്ഷിക്കുന്നു. --Adv.tksujith (സംവാദം) 17:42, 5 ഓഗസ്റ്റ് 2013 (UTC)
ലയനനിർദ്ദേശം വരുകയും ചർച്ചയിൽ ഉരുത്തിരിഞ്ഞുണ്ടാകുന്ന അഭിപ്രായം ലയിപ്പിക്കണം എന്നാകുകയും ചെയ്താൽ ലയിപ്പിക്കുകയാണ് വേണ്ടത്. ഇതു സംബന്ധിച്ചുള്ള ചർച്ച ഏതു ലേഖനത്തിലേയ്ക്ക് ലയിപ്പിക്കാനാണോ നിർദ്ദേശം നൽകിയിരിക്കുന്നത് ആ ലേഖനത്തിന്റെ സംവാദം താളിലാണ് നടത്തേണ്ടത്. വിഷയത്തിന്റെ ശ്രദ്ധേയത മാത്രമല്ല ലേഖനത്തിന് സ്വതന്ത്രമായി നിലനിൽപ്പ് ആകാമോ എന്ന ചർച്ചകളിൽ പരിഗണിക്കാറ്. . --അജയ് ബാലചന്ദ്രൻ (സംവാദം) 07:02, 6 ഓഗസ്റ്റ് 2013 (UTC)
പക്ഷേ ഒഴിവാക്കാനുള്ള മാനദണ്ഡങ്ങൾ (ഉദാഹരണത്തിന് ഒരു വിഷയത്തെ മാത്രം അടിസ്ഥാനമായുള്ള ശ്രദ്ധേയത, വിക്കിപീഡിയ എന്തൊക്കെയല്ല) എന്നിവ പാലിക്കുന്നുവെങ്കിൽ ഇത്തരം വ്യക്തികളെപ്പറ്റി ലേഖനങ്ങൾ സൃഷ്ടിക്കാവുന്നതല്ല. ഒരു വിഷയത്തെപ്പറ്റി മാത്രമല്ലല്ലോ പറഞ്ഞിരിക്കുന്നതും അവലംബങ്ങൾ ചേർത്തിരിക്കുന്നതും...
/ / ഒന്നു വിശദീകരിക്കുമോ??/ / ഇല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 07:42, 6 ഓഗസ്റ്റ് 2013 (UTC)
/ / വിശദീകരിക്കാൻ അറിവില്ല എങ്കിൽ പിന്നെന്തരിന് മോളീൽ ഡല്ലോഗുകള് അടിച്ചത്/ / താങ്കളോട് വിശദീകരിക്കാൻ താല്പര്യമില്ലാത്തതിനാൽ വിശദീകരിക്കാൻ ഉദ്ദേശമില്ല എന്നാണ് പറഞ്ഞത്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:14, 6 ഓഗസ്റ്റ് 2013 (UTC)
താങ്കളോട് വിക്കിപീഡിയയിൽ ഒരു ഡയലോഗിന് താല്പര്യമേയില്ല. താങ്കളോട് പറയാനുള്ള കാര്യങ്ങൾ മാത്രമല്ല ഞാൻ വിക്കിപീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:30, 6 ഓഗസ്റ്റ് 2013 (UTC)
വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട് എന്ന ഒരു പുതിയ നയരൂപീകരണ ചർച്ച ആരംഭിച്ചിട്ടുണ്ട്. എല്ലാവരോടും അവിടെ അഭിപ്രായം പ്രകടിപ്പിക്കാനും തർജ്ജമയിൽ സഹായിക്കാനും അഭ്യർത്ഥിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് നയരൂപീകരണമേ പരിഹാരമാകൂ എന്നുകൂടി പറയട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 09:38, 6 ഓഗസ്റ്റ് 2013 (UTC)
ഈ ഒരു ചർച്ച ആർക്കൈവിൽ കണ്ടു. ഒരു തമാശയ്ക്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതും ആരോടും ഡയലോഗ് നടത്താനുള്ള താല്പര്യം കൊണ്ടല്ല. ബെറുക്കനേ പോസ്റ്റ് ചെയ്തു എന്നേയുള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 09:52, 6 ഓഗസ്റ്റ് 2013 (UTC)
വ്യക്തിപരമായതും ചർച്ച വഷളാക്കുന്നതുമായ തരത്തിലുള്ള കമന്റുകൾ നീക്കം ചെയ്യുന്നു. ദയവായി മാന്യമായി സംവദിക്കുക, അല്ലെങ്കിൽ നിർത്തുക. കാര്യനിർവാഹകരും മുതിർന്ന ഉപയോക്താക്കളുമൊക്കെ ഇങ്ങനെ ചെയ്യുന്നത് കഷ്ടമാണ്. തല്ലുണ്ടാക്കിയും തെറി വിളിച്ചും ഇവിടെ ആരും ജയിക്കാൻ പോകുന്നില്ല. ഓരോരുത്തർക്കും വിക്കിപീഡിയ എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. എല്ലാവർക്കും സമ്മതമായ രീതിയിൽ ഒത്തുചേർന്ന് പ്രവർത്തിക്കാൻ ശ്രമിച്ച് ഇവിടം മെച്ചപ്പെടുത്താൻ ശ്രമിക്കുക. വിഷയവുമായി ബന്ധപ്പെട്ട് സഭ്യമായ ഭാഷയിൽ മാത്രം സംസാരിക്കുക. ചർച്ച വഷളാക്കുന്ന തരത്തിൽ ഇനി ഇവിടെ കമന്റ് ചെയ്യുന്നത് ആരായാലും ബ്ലോക്ക് ചെയ്യുന്നതായിരിക്കും -- റസിമാൻ ടി വി 11:09, 7 ഓഗസ്റ്റ് 2013 (UTC)
ഇനി ചില കാര്യങ്ങൾ..
കാര്യനിർവാഹകർ തെറ്റാണ് ചെയ്യുന്നതെന്ന് തോന്നുന്നെങ്കിൽ അവരുടെ പ്രവർത്തികൾക്കെതിരെ സമവായമുണ്ടാക്കാൻ ശ്രമിക്കുക. ചർച്ച ചെയ്യുന്നതിനെയും അഭിപ്രായം പറയുന്നതിനെയും ഒന്നും ആരും എതിർക്കുന്നില്ലല്ലോ. തെറിവിളികളും വ്യക്തിപരമായ അധിക്ഷേപങ്ങളുമായി വന്നാൽ അഭിപ്രായം ഉള്ളവർ പോലും പറയാൻ മടിക്കും. സുഗീഷിന് പറയാനുള്ള കാര്യങ്ങൾ കുറച്ചുകൂടി മാന്യമായി പറഞ്ഞാൽ സുഗീഷിന്റെ വാദങ്ങളെ അനുകൂലിച്ച് ആരെങ്കിലുമൊക്കെ അഭിപ്രായം പറഞ്ഞേക്കുമായിരുന്നു. പക്ഷെ ഇതിപ്പോൾ കയറിയവൻ നാറും എന്ന സ്ഥിതിയാണ്. ദയവായി സംവാദങ്ങൾ എല്ലാവർക്കും ഇടപെടാൻ തോന്നുന്ന തരത്തിലാക്കാൻ ശ്രദ്ധിക്കുക -- റസിമാൻ ടി വി 12:13, 7 ഓഗസ്റ്റ് 2013 (UTC)
എന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായും ഞാൻ മറുപടി നൽകാം. അല്ലാതെ എനിക്ക് മനസ്സില്ല എന്നു ഞാൻ പറയില്ല. പറഞ്ഞിട്ടുമില്ല.
ഏതൊക്കെ സാഹചര്യത്തിൽ ലയനം നടത്താം (വിഷയത്തിന്റെ ശ്രദ്ധേയത മാത്രമല്ല ഇതിൽ പരിഗണിക്കേണ്ടത്) എന്നതു സംബന്ധിച്ചുള്ള ഇംഗ്ലീഷ് വിക്കിപീഡിയ നയവും, അത് ഭാഗികമായി തർജ്ജമ ചെയ്തുണ്ടാക്കിയ മലയാളം കരടും, ഇതെല്ലാം ചർച്ചചെയ്ത് നയരൂപീകരണം നടത്താനായി പോസ്റ്റ് ചെയ്തിരിക്കുന്നതിന്റെ ലിങ്കും മുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഒരു പൊതു ചർച്ച മാത്രമേ ഇത്തരം വിഷയങ്ങളിൽ ഇനിമേൽ നടത്താൻ താല്പര്യമുള്ളൂ (സുഗീഷിനോട് one-on-one ചർച്ചയ്ക്ക് താല്പര്യമേയില്ല). ഞാൻ പറഞ്ഞ കാര്യത്തിന്റെ നയമനുസരിച്ചുള്ള സബ്സ്റ്റാൻസിയേഷനാണിത് (മലയാളം വിക്കിപീഡിയയിൽ ഒരു വിഷയത്തിൽ നയമില്ല എന്നുണ്ടെങ്കിൽ ഇംഗ്ലീഷിൽ നിന്നോ കോമൺസിൽ നിന്നോ സ്വീകരിക്കുക എന്ന കീഴ്വഴക്കവും ഇവിടെ നിലവിലുണ്ട്).
ഇക്കാര്യം സുഗീഷിനെപ്പോലെ abusive langugae ഉപയോഗിക്കുന്നതോ അല്ലാത്തതോ ആയ ഒരാൾക്കു മാത്രമായി എടുത്തുപറഞ്ഞ് വിശദീകരിക്കണമെന്ന് എന്നെയോ മറ്റേതെങ്കിലും ഉപയോക്താവിനെയോ നിർബന്ധിക്കുന്ന ഒരു നയവും വിക്കിപീഡിയയിൽ (എന്റെ അറിവിൽ നിലവിലില്ല). അഥവാ ഉണ്ടെങ്കിൽ ഞാൻ ചോദിച്ച ചോദ്യത്തിന് (എവിടെയാണ് തെറ്റുപറ്റിയതെന്ന് ചൂണ്ടിക്കാട്ടുക) മറുപടി നൽകാൻ അത് സുഗീഷിനെയും നിർബന്ധിക്കുന്നുണ്ട് (ആദ്യം വന്നത് എന്റെ ചോദ്യമാണ് എന്നും ചൂണ്ടിക്കാട്ടട്ടെ).
ഞാൻ ചെയ്തത് "ചെറ്റത്തരമാണ്" എന്ന് പറയുന്നത് (ഞാൻ ചെയ്തത് തെറ്റാണെങ്കിൽ പോലും) തെറിവിളി തന്നെയാണ്. ഞാൻ ചെയ്തത് ഏത് നയത്തിനോ മാർഗ്ഗരേഖയ്ക്കോ കീഴ്വഴക്കത്തിനോ ആണ് വിരുദ്ധമായുള്ളത് എന്ന് ചൂണ്ടിക്കാണിക്കപ്പെടാതെ അത് പറയുന്നത് തെറിവിളിക്കപ്പുറത്തുള്ള വ്യക്തിപരമായ ആക്രമണമാണ്. അത്തരത്തിലുള്ള ആക്രമണകാരികളോട് സംവദിക്കാൻ എന്നെ വിക്കിപീഡിയയിലെ ഒരു നയവും നിർബന്ധിക്കുന്നില്ല. തെറിവിളിക്കാരോട് നേരിട്ടുള്ള സംവാദം ഒഴിവാക്കാനാണ് ഞാൻ ഇനിമേൽ ഉദ്ദേശിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:44, 8 ഓഗസ്റ്റ് 2013 (UTC)
ഡാക്കിട്ടർ എന്ന് എന്നെ അഭിസംബോധന ചെയ്യാതിരിക്കുക. എന്റെ യൂസർ നെയിമോ "അജയ്" എന്ന പേരോ ഉപയോഗിക്കാവുന്നതാണ്. "ചെറ്റത്തരം" എന്ന് അപ്പോൾ താങ്കൾ ഉദ്ദേശിച്ചത് എന്തിനെയാണാവോ? ഞാൻ ലയനം നടത്തിയതല്ല ചെറ്റത്തരം എന്നാണല്ലോ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം. ആ സംവാദം താളിൽ പോസ്റ്റ് ചെയ്യുന്നതാണോ ചെറ്റത്തരം? എന്താണ് "കാര്യനിർവാഹകരുടെ ചെറ്റത്തരം" എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചതെന്ന് ആദ്യം വ്യക്തമാക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:40, 8 ഓഗസ്റ്റ് 2013 (UTC)
ലയിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ (കാരണങ്ങളും സാഹചര്യങ്ങളും ഉൾപ്പെടെ) ഇംഗ്ലീഷ് വിക്കിയിലെ നയത്തിലുള്ളത് കരടായി നയരൂപീകരണ ചർച്ചയിൽ കൊണ്ടുവന്നിട്ടുണ്ട്. അതിന്റെ ലിങ്ക് മുകളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട് (അതിനെപ്പറ്റിയുള്ള സംവാദം താങ്കളോടു മാത്രമുള്ള വ്യക്തിപരമായ ചർച്ചയാക്കി നടത്താൻ താല്പര്യമില്ല. കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ നയരൂപീകരണ ചർച്ചയിൽ പറയാവുന്നതാണ്).
ലയിപ്പിക്കാൻ നിർദ്ദേശം കൊടുത്തതും അതിനെ അനുകൂലിച്ചതും ലയിപ്പിച്ചതും ഒരു നയത്തിന്റെയും ലംഘനമാണെന്ന് കരുതുന്നില്ല. മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള ഏതെങ്കിലും നയത്തിനെതിരാണെങ്കിൽ ആ നയമെന്താണെന്ന്/എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കൂ. താങ്കൾ പറഞ്ഞ "മറുപടി" (ശ്രദ്ധേയത പാലിക്കുന്ന ലേഖനങ്ങൾ എന്തിനാണ് ലയിപ്പിക്കുന്നത്?) ഒരു നയമോ മാർഗ്ഗനിർദ്ദേശമോ ആണോ? അല്ലെങ്കിൽ കൂടുതലൊന്നും ഇവിടെ ചർച്ച ചെയ്യാനായി ഉണ്ടെന്നു കരുതുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 07:09, 8 ഓഗസ്റ്റ് 2013 (UTC)
@ഡോക്ടർഅജയ് ബാലചന്ദ്രൻ, ശ്രദ്ധേയതാ എന്നതിൽ പൊതുവായ ശ്രദ്ധേയതാ മാനദണ്ഡങ്ങളിൽ പറയുന്നത് പലയിടത്തും പോസ്റ്റു ചെയ്തിട്ടുണ്ട്; അവസാനമായി ഇവിടേയും ഒന്നുകൂടി പോസ്റ്റു ചെയ്യുന്നു.
“ | വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം. | ” |
ഇതിൽക്കൂടുതൽ എനിക്ക് മര്യാദയ്ക്ക് വിശദീകരിക്കാൻ വയ്യ. ഞാൻ നിർത്തുന്നു. സിണ്ടിക്കേറ്റ് കാര്യനിർവ്വാഹകർക്ക് സലാം.--സുഗീഷ് (സംവാദം) 10:16, 8 ഓഗസ്റ്റ് 2013 (UTC)
സലാം. താല്പര്യമുള്ള മറ്റുള്ളവർക്കായി (സുഗീഷിനായല്ല) ഒന്നു വിശദീകരിക്കാം.
"If a topic has received significant coverage in reliable sources that are independent of the subject, it is presumed to satisfy the inclusion criteria for a stand-alone article or stand-alone list." എന്ന ഇംഗ്ലീഷ് നയത്തിന്റെ തർജ്ജമയാണ് സുഗീഷ് പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്നത്. ഇതിന്റെ അർത്ഥം നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കു നിൽക്കുന്ന ലേഖനം ഉണ്ടാക്കിയേ പറ്റൂ എന്നല്ല എന്ന കാര്യം സുഗീഷിന് ഇതുവരെ പിടികിട്ടിയിട്ടില്ല.
പ്രതിപാദ്യവിഷയം ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തെക്കുറിച്ച് ഒറ്റയ്ക്കുനിൽക്കാവുന്ന ഒരു ലേഖനമുണ്ടാകേണ്ടതില്ല എന്ന തീരുമാനം ഉപയോക്താക്കൾക്ക് അഭിപ്രായ സമന്വയത്തിലൂടെ എടുക്കാവുന്നതാണ്. എന്ന് ഇതിനു പിന്നാലെ പറയുന്നുണ്ട്. ലയനനിർദ്ദേശങ്ങളും അതനുസരിച്ചുള്ള ചർച്ചകളും ഇത്തരത്തിലുള്ള അഭിപ്രായ സമന്വയം രൂപീകരിക്കപ്പെടുന്ന ഒരിടമാണ്.
മലയാളം വിക്കിപീഡിയയിൽ ഇതുവരെ ലയനം എപ്പോഴൊക്കെ നടത്താം എന്നത് സംബന്ധിച്ച നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ നിലവിലില്ല. കീഴ്വഴക്കമനുസരിച്ച് മലയാളം വിക്കിപീഡിയയിൽ ഒരു വിഷയത്തിൽ നയമില്ലെങ്കിൽ അത് കോമൺസിൽ നിന്നോ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നോ സ്വീകരിക്കുകയോ സ്വന്തമായി രൂപീകരിക്കുകയോ ആണ് ചെയ്യുന്നത്. ലയനം സംബന്ധിച്ച ഇംഗ്ലീഷ് വിക്കി നയം മലയാളത്തിൽ സ്വീകരിക്കാനായി നയരൂപീകരണ ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് ഞാൻ രണ്ടുമൂന്നു തവണ ഈ ചർച്ചയിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട് (അത് സുഗീഷ് കണ്ട ലക്ഷണമില്ല). ആ നയമനുസരിച്ച് ലയിപ്പിക്കാവുന്ന സാഹചര്യങ്ങളും ലയിപ്പിക്കാൻ പാടില്ലാത്ത സാഹചര്യങ്ങളും (WP:GNG പാലിക്കുന്നു എന്നത് ലയിപ്പിക്കാൻ പാടില്ലാത്ത സാഹചര്യമല്ല) വ്യക്തമാണ്.
ഒരു ലേഖനത്ത്ന്റെ WP:GNG പാലിക്കുന്ന ഭാഗങ്ങളെല്ലാം സ്വതന്ത്ര ലേഖനങ്ങളാക്കിയേ പറ്റൂ എന്നുണ്ടെങ്കിൽ സൂര്യനെല്ലി സ്ത്രീപീഡനക്കേസ് എന്ന ലേഖനം എത്ര കഷണമാക്കാം എന്നൊന്നു ചിന്തിച്ചുനോക്കൂ.
ഇവിടെ എന്തായാലും ലയനം വിക്കിപീഡിയയിലെ ഒരു നയത്തിനും എതിരായിരുന്നില്ല. അതിനാൽ ഈ ചർച്ച ഇവിടെ അവസാനിപ്പിക്കാമെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:17, 10 ഓഗസ്റ്റ് 2013 (UTC)
വർഗ്ഗം:ഇന്ത്യൻ ബഹിരാകാശ പദ്ധതികൾ എന്ന താൾ നീക്കം ചെയ്താലും--സലീഷ് (സംവാദം) 18:13, 28 ജൂലൈ 2013 (UTC)
പ്രധാനതാളിൽ "ഉദ്ധരിച്ചതിൽ പിഴവ്: ref റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ references റ്റാഗ് കണ്ടെത്താനായില്ല." എന്ന സന്ദേശം കാണുന്നു. എത്രയും പെട്ടെന്ന് മാറ്റണേ..--സലീഷ് (സംവാദം) 15:05, 1 ജൂൺ 2013 (UTC)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.