തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 09:24, 3 ജൂലൈ 2013 (UTC)
നിഘണ്ടു നിലവാരം മാത്രം--Roshan (സംവാദം) 09:21, 5 ജൂൺ 2013 (UTC)
ഇത് വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം വഴി സർവ്വവിജ്ഞാനകോശത്തിൽ നിന്ന് മലയാളം വിക്കിപീഡിയയിലേയ്ക്ക് പകർത്തിയ ലേഖനമാണ്. 2008-ൽ തന്നെ പകർത്തപ്പെട്ടതായതിനാൽ ലൈസൻസ് പ്രശ്നങ്ങളുമില്ല. സർവ്വവിജ്ഞാനകോശത്തിൽ നിന്ന് പകർത്തിയ ലേഖനങ്ങൾക്ക് സ്രോതസ്സുകൾ ചേർക്കേണ്ടതാണെങ്കിലും പരിശോധനായോഗ്യതയ്ക്ക് സ്രോതസ്സുകൾ വേണം എന്ന കടും പിടുത്തം കാട്ടേണ്ടതില്ല. ലേഖനം മെച്ചപ്പെടുത്തേണ്ടതുണ്ട്. പക്ഷേ നീക്കം ചെയ്യേണ്ടതില്ല. നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നതിലപ്പുറം വിവരങ്ങളും ഇപ്പോൾ തന്നെ ലേഖനത്തിലുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:34, 6 ജൂൺ 2013 (UTC)
നിലനിർത്തുക--Adv.tksujith (സംവാദം) 07:04, 6 ജൂൺ 2013 (UTC)
ഒരു പേരിൽ കവിഞ്ഞ എന്തു വിവരമാണ്?--റോജി പാലാ (സംവാദം) 08:52, 6 ജൂൺ 2013 (UTC)
WP:NOT#DICT എന്നതനുസരിച്ചാണല്ലോ ഒഴിവാക്കാൻ നിർദ്ദേശിച്ചത്? " 'അജയ്യൻ', 'ജയിക്കപ്പെടാനാകാത്തവൻ' എന്ന് ശബ്ദാർഥം" എന്ന ഭാഗം മാത്രമല്ലേ നിഘണ്ടുവിന്റെ ഉള്ളടക്കം എന്ന് പറയാവുന്നത്.
ഇതൊക്കെ വിക്കിപീഡിയയിൽ സാധാരണഗതിയിൽ വിവക്ഷാ താളിൽ കാണാവുന്ന കാര്യമാണ്. സർവ്വവിജ്ഞാനകോശത്തിൽ ഇത് ലേഖനമായി ഉൾപ്പെടുത്താനായിരുന്നിരിക്കണം എഡിറ്റോറിയൽ പോളിസി. വിക്കിപീഡിയയിൽ ഈ വിഷയത്തിലെല്ലാം ലേഖനമുണ്ടായാൽ ഭാവിയിൽ ഇത് വിവക്ഷാ താളായി മാറ്റാമായിരിക്കും.
WP:NOT#DICT എന്ന നയത്തിലെ പ്രസക്തഭാഗം ഇതാണ്
“ | വിക്കിപീഡിയ ഒരു നിഘണ്ടുവല്ല. അത് പര്യായപദങ്ങളോ കേവലം വാക്കുകളോ പ്രസിദ്ധപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...... വിക്കിപീഡിയയിൽ ഒരു വാക്കിനെ നിർവചിക്കാനായി മാത്രം താളുകൾ ഉണ്ടാക്കാതെയിരിക്കുക. നിർവചനം മാത്രമുള്ള ഏതെങ്കിലും താൾ കാണുകയാണെങ്കിൽ അതൊരു ലേഖനമാക്കാൻ മുൻകൈയെടുക്കുക. | ” |
ഇത് വാക്കിനെ നിർവ്വചിക്കാനായി മാത്രം ഉണ്ടാക്കപ്പെട്ട താളാണോ? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇക്ഷ്വാകു വംശത്തിലെ രാജാവിനെപ്പറ്റി താളുണ്ടായിക്കഴിയുമ്പോൾ ഇതിൽ നിന്ന് അങ്ങോട്ട് കണ്ണി കൊടുക്കാം. ബുദ്ധന്റെ ഈ പർട്ടിക്കുലർ അവതാരത്തെപ്പറ്റി ബുദ്ധന്റെ ലേഖനത്തിൽ ഒരു വിഭാഗമോ സ്വതന്ത്ര താളോ ഉണ്ടായാൽ അങ്ങോട്ട് കണ്ണി കൊടുക്കാം. എല്ലാ പ്രസ്താവനകൾക്കും കണ്ണിയായിക്കഴിഞ്ഞാൽ ഇതിനെ ഒരു വിവക്ഷാ താളാക്കുകയും ചെയ്യാം. അത്തരം സ്വാഭാവിക പ്രക്രീയ ഈ താൾ നീക്കം ചെയ്താൽ തടസ്സപ്പെടുകയില്ലേ? എന്തായാലും അതൊരു ലേഖനമാക്കാൻ മുൻകൈയെടുക്കുക എന്ന നിർദ്ദേശത്തിനാണ് പ്രാധാന്യം. നീക്കം ചെയ്യുക എന്നതിലല്ല നയത്തിന്റെ ഫോക്കസ്.
സർവ്വവിജ്ഞാനകോശത്തിൽ നിന്ന് പകർത്തിയതുകൊണ്ടുമാത്രം തൽക്കാലം ലേഖനം നിലനിർത്താമെന്നാണ് എന്റെ അഭിപ്രായം. എന്തായാലും ഇത് വികസിപ്പിക്കേണ്ടതാണെന്ന അഭിപ്രായം ആവർത്തിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:20, 6 ജൂൺ 2013 (UTC)
പുരാണേതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും അജിതൻ എന്ന് പേരുണ്ടായിരുന്നവർ എന്നോ മറ്റോ തൽക്കാലം പേരുമാറ്റുകയും ചെയ്യാം എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:24, 6 ജൂൺ 2013 (UTC)
ഇതെപ്പറ്റി കൂടുതൽ നോക്കിയപ്പോൾ കണ്ട ഒരു കാര്യം:
എന്റെ പേരിലും ഒരെണ്ണം തുടങ്ങാൻ സ്കോപ് ഉണ്ട്. --Roshan (സംവാദം) 09:38, 6 ജൂൺ 2013 (UTC)
തീർച്ചയായും. ഋതിക് റോഷൻ, രാകേഷ് റോഷൻ, റോഷൻ ആൻഡ്രൂസ് മുതലായവരെപ്പറ്റി നമുക്ക് ഇപ്പോൾ തന്നെ താളുകളുണ്ട്. ഈ പേരിന്റെ അർത്ഥമെന്താണെന്നും ഏത് ഭാഷയിൽ നിന്ന് രൂപം കൊണ്ടതാണെന്നും ഇത് ലോകത്തെ ഏതു പ്രദേശത്തെ ആൾക്കാർക്കാണ് സാധാരണയായി നൽകപ്പെടുന്നതെന്നും പുരുഷന്മാർക്കാണോ സ്ത്രീകൾക്കാണോ ഇത് കൂടുതലായി കാണുന്നതെന്നും മറ്റും താളിൽ ഉൾപ്പെടുത്താവുന്ന വിജ്ഞാനപ്രദമായ വിവരങ്ങളാണ്. ഈ പേരുള്ള പ്രധാനപ്പെട്ടവരുടെ ലിസ്റ്റും താളിൽ ഉൾപ്പെടുത്താം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:43, 6 ജൂൺ 2013 (UTC)
നിലനിർത്തുക പോയിപ്പോയി ഈയിടെ മലയാളം വിക്കിപീഡിയയുടെ സങ്കോചനപ്രവണത കണ്ടു് ചിരിക്കണോ കരയണോ അതോ ആനയഭിപ്രായം പറയണോ എന്നറിയുന്നില്ല.
ഒരു പ്ലേറ്റ് ആനയഭിപ്രായം പോരട്ടേ!--Roshan (സംവാദം) 13:18, 8 ജൂൺ 2013 (UTC)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.