വാട്ട്സൺവില്ലെ

From Wikipedia, the free encyclopedia

വാട്ട്സൺവില്ലെmap

വാട്ട്സൺവില്ലെ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ സാന്താ ക്രൂസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 51,199 ആയിരുന്നു. കാലിഫോർണിയയുടെ മദ്ധ്യ തീരത്തു സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ സമ്പദ് വ്യവസ്ഥ മുഖ്യമായും കാർഷിക വ്യവസായത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. സ്ട്രോബറി, ആപ്പിൾ, പച്ചടിച്ചീര, മറ്റു പച്ചക്കറികൾ എന്നിവ വിളയുന്നതിനു പ്രസിദ്ധമാണ് ഈ നഗരം. വ്യത്യസ്ത വംശീയ പശ്ചാത്തലത്തിലുള്ള ജനങ്ങളുടെ വാസസ്ഥാനമാണിത്. ഒരു വലിയ കൂട്ടം ഹിസ്പാനിക് വംശജർ, ഒരു കൂട്ടം ക്രൊയേഷ്യക്കാർ, പോർച്ചുഗീസുകാർ, ഫിലിപ്പിനോകൾ, കൊക്കേഷ്യക്കാർ, സിഖുകാർ, ജപ്പാൻകാർ എന്നിങ്ങനെ വിവിധ വംശങ്ങളിലുള്ളവർ ഇവിടെ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നു.

വസ്തുതകൾ Watsonville, California, Country ...
Watsonville, California
Charter city
City of Watsonville[1]
Thumb
Downtown Watsonville in 2000
Thumb
Flag
Thumb
Seal
Motto(s): 
"Opportunity through diversity; unity through cooperation!"
Thumb
Location in Santa Cruz County and the state of California
Thumb
Watsonville, California
Watsonville, California
Location in the United States
Coordinates: 36°55′12″N 121°45′49″W
Country United States of America
State California
County Santa Cruz
Incorporatedമാർച്ച് 30, 1868 (1868-03-30)[2]
വിസ്തീർണ്ണം
  ആകെ6.78  മൈ (17.57 ച.കി.മീ.)
  ഭൂമി6.69  മൈ (17.32 ച.കി.മീ.)
  ജലം0.10  മൈ (0.25 ച.കി.മീ.)  1.42%
ഉയരം29 അടി (9 മീ)
ജനസംഖ്യ
  ആകെ51,199
  കണക്ക് 
(2016)[6]
53,796
  ജനസാന്ദ്രത8,043.66/ച മൈ (3,105.88/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
  Summer (DST)UTC-7 (PDT)
ZIP codes[7]
95076, 95077
Area code831[4]
FIPS code06-83668
GNIS feature IDs1660138, 2412194
വെബ്സൈറ്റ്cityofwatsonville.org
അടയ്ക്കുക

വാട്സൺവില്ലെ നിലനിൽക്കുന്ന പജാരോ താഴ്‍വരയിൽ സാധാരണയായി വർഷം മുഴുവൻ 60 മുതൽ 70 വരെ ഡിഗ്രി ഫാരൻഹീറ്റ് മാത്രമുള്ള സുഖകരമായ ഒരു കാലാവസ്ഥയാണുള്ളത്. ചൂടുള്ള വേനൽക്കാലത്ത് അയൽപക്കത്തെ ഉൾനാടൻ സമൂഹങ്ങൾക്ക് വാട്സൺവില്ലെ ആകർഷകവും സുഖകരവുമായ തീരദേശ പരിസ്ഥിതി നൽകുന്നു. പജാരോ വാലി യൂനിഫൈഡ് സ്കൂൾ ഡിസ്ട്രിക്, കിന്റർഗാർട്ടൻ മുതൽ  ഗ്രേഡ് 12 വരെ ഏകദേശം 18,000 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നുണ്ട്. നോത്രെ ഡാം സ്കൂൾ, മോണ്ടെ വിസ്ത ക്രിസ്തിയൻ, സലേഷ്യൻ സിസ്റ്റേഴ്സ്, സെൻറ്. ഫ്രാൻസിസ് തുടങ്ങിയ നിരവധി സ്വകാര്യ  മതപരമായ സ്കൂളുകൾ വാട്സൺവില്ലെയിൽ സ്ഥിതിചെയ്യുന്നു. ഇതുകൂടാതെ  നിരവധി ചാർട്ടർ സ്കൂളുകളും  പ്രീകിന്റർഗാർട്ടൻ മുതൽ 12-ഗ്രഡ് ഗ്രേഡ് വരെയുള്ളതും മതരഹിതവുമായ മൗണ്ട് മഡോണ സ്കൂൾ പോലെയുള്ള ധാരാളം ചാർട്ടർ സ്കൂളുകളും ഇവിടെ സ്ഥിതിചെയ്യുന്നു. ഈ സ്കൂളുകൾ പ്രാദേശിക കുടുംബങ്ങൾക്ക് വിപുലമായ വിദ്യാഭ്യാസ സൌകര്യങ്ങൾ ഒരുക്കുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.