വരാഹം
മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ മൂന്നാമത്തെ അവതാരം / From Wikipedia, the free encyclopedia
മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണപ്പെടുന്നു. ഹിരണ്യാക്ഷനെ വധിച്ചു ഭൂമിയെ തേറ്റമേൽ പൊങ്ങിച്ച ഭഗവാനാണ് വരാഹം.
വരാഹം | |
---|---|
ദേവനാഗരി | वाराह |
Affiliation | വിഷ്ണുവിന്റെ അവതാരം |
ആയുധം | തേറ്റ, ചക്രം, ഗദ |
ജീവിത പങ്കാളി | പൃഥ്വി |
വരാഹാവതാരവും മത്സ്യാവതാരം പോലെ തന്നെ പ്രജാപതി (വിശ്വകർമ്മൻ, ബ്രഹ്മാവ്)യിൽ നിന്നും വിഷ്ണുവിലേക്ക് പരിവർത്തനം ചെയ്തതാണ്. ശതപഥബ്രാഹ്മണം, തൈത്തിരീയ സംഹിത, വിഷ്ണുപുരാണം, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത് പ്രദിപാതിക്കുന്നു.
സർവ്വം സലിലമേവാസീത് പൃഥിവീ യത്ര നിർമ്മിതാ
തത: സമഭവദ്ബ്രഹ്മാ സ്വയംഭൂർദൈവതൈ: സഹ
സ വരാഹസ്തതോ ഭൂത്വാ പ്രോജ്ജഹാര വസുന്ധരാം
അസൃജച്ച ജഗദ്സർവ്വം സഹ പുത്രൈ: കൃതാത്മഭി:
(വാൽമീകി രാമായണം,അയോദ്ധ്യാ കാണ്ഡം)[1]
ജലമയമായിത്തന്നെയാണ് എല്ലാം ഇരുന്നിരുന്നത്. അതിൽ ഭൂമി സൃഷ്ടിക്കപ്പെട്ടു. അതിൽപിന്നെ സ്വയംഭൂവായ ബ്രഹ്മദേവൻ ദേവന്മാരോട് കൂടെ ആവിർഭവിച്ചു. പിന്നെ അദ്ദേഹം വരാഹരൂപം സ്വീകരിച്ചു ഭൂമിയെ മുകളിലേക്ക് പൊന്തിച്ചെടുത്തു. അതിനു ശേഷം ആ ബ്രഹ്മാവ് സദ്ഗുണസമ്പന്നന്മാരായ പുത്രന്മാരോടും കൂടി ജഗത്തു മുഴുവനും സൃഷ്ടിച്ചു.
ഭൂമി ലാഭത്തിനും വ്യവസായ പുരോഗതിക്കും വരാഹമൂർത്തി ഭജനം ഉത്തമമായി വിശ്വാസികൾ കരുതുന്നു. പ്രസിദ്ധമായ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിലെ പ്രധാന വഴിപാടും ഭൂമി പൂജയാണ്.