അമേരിക്കൻ ചലചിത്ര നടി From Wikipedia, the free encyclopedia
ലോറാ സ്ലാഡ് വിഗ്ഗിൻസ് (ജനനം: ആഗസ്റ്റ് 8, 1988), അമേരിക്കൻ അഭിനേത്രി, സംഗീതജ്ഞ, ഗായിക എന്നീ നിലകളിൽ പ്രശസ്തയാണ്. ഷെയിംലെസ്സ്, ദ ടുമോമോ പീപ്പിൾ, സ്റ്റാർവിങ് ഇൻ സബർബിയ, എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയും റിങ്സ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയും അവർ പ്രേക്ഷകരുടെയിടയിൽ കൂടുതലായി അറിയപ്പെടുന്നു.
ഏതൻസിലെ ഒരു പ്രമുഖ അഭിഭാഷകയായ കാത്തി വിഗ്ഗിൻസ്, മാർക്ക് വിഗ്ഗിൻസ് എന്നിവരുടെ മകളായി ജോർജിയയിലെ ഏതൻസിൽ ജനിച്ചു.[1] എലവൺത് അവർ[2] ഉൾപ്പെടെയുള്ള നിരവധി ടെലിവിഷൻ പരിപാടികളിലും അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതൊടൊപ്പം CSI: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ എന്ന പരമ്പരയുടെ വേൾഡ്സ് എന്റ്[3] എന്ന ഒരു എപ്പിസോഡിലെ വേഷം അവതരിപ്പിക്കുകയും ചെയ്തു. പ്രൈവറ്റ് പ്രാക്ടീസ് എന്ന പരമ്പരയുടെ നാലാം സീസണിലെ "ദ ഹാർഡസ്റ്റ് പാർട്ട്"[4] എന്ന എപ്പിസോഡിൽ അവർ ഗർഭിണിയായ കൌമാരക്കാരിയായി പ്രത്യക്ഷപ്പെട്ടു. 2013 ൽ ദ ടുമോറോ പീപ്പിൾ[5] എന്ന പരമ്പരയിൽ അവർ പഴയ കഥാപാത്രത്തിന്റെ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു. ഷോടൈം ടി.വി. ചാനലിന്റെ ഷെയിംലെസ് എന്ന പരമ്പരയിൽ സ്ഥിരകഥാപാത്രമായ കാരെൻ ജാക്സണെ അവതരിപ്പിച്ചു.[6]2014 ൽ, ലോ & ഓർഡർ: സ്പെഷ്യൽ വിക്റ്റിസ് യൂണിറ്റ് എന്ന പരമ്പരയുടെ കോമിക് പെർവെർഷൻ എന്ന എപ്പിസോഡിൽ കാർലി റേഡൽ എന്ന കഥാപാത്രമായി തിളങ്ങി.[7] 2014 ഏപ്രിൽ 26 നും പ്രക്ഷേപണമാരംഭിച്ച ലൈഫ്ടൈ ടെലിവിഷന്റെ സ്റ്റാർവിങ് ഇന് സബർബിയയിൽ ഹന്നാ വാർണർ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.[8][9] 2017 ഫെബ്രുവരി 3 ന് പാരമൌണ്ട് പിക്ചേർസ് വിതരണം ചെയ്തു പുറത്തിറങ്ങിയ റിംഗ്സ് എന്ന ഹൊറർ സിനിമാ പരമ്പരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[10]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.