![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5b/World_Food_Programme.jpg/640px-World_Food_Programme.jpg&w=640&q=50)
ലോകഭക്ഷ്യപദ്ധതി
From Wikipedia, the free encyclopedia
ഐക്യരാഷ്ട്രസഭയുടെ ഒരു ശാഖയായ ലോക ഭക്ഷ്യ പദ്ധതി [lower-roman 1] (ഡബ്ള്യു.എഫ്.പി) ലോകത്തിലെ ഏറ്റവും വലിയ മാനുഷികോപകാര സംഘടനയാണ്. ആഗോളമായി വിശപ്പിനെ നേരിടലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കലുമാണ് ഈ സംഘടനയുടെ പ്രധാനപരിപാടികൾ. [1] ഓരോ വർഷവും 83 രാജ്യങ്ങളിലായി ശരാശരി 91.4 ദശലക്ഷം ആളുകൾക്ക് സംഘടന ഭക്ഷ്യസഹായം നൽകുന്നുണ്ട്.[2] റോമിലെ ആസ്ഥാനമുള്ള ഇവർക്ക് ലോകമെമ്പാടുമുള്ള 80 ലധികം രാജ്യങ്ങളിൽ ഓഫീസുകൾ ഉണ്ട്. അവരവർക്കും കുടുംബത്തിനും ആവശ്യമായ ഭക്ഷണം ഉൽപാദിപ്പിക്കാനോ നേടാനോ കഴിയാത്ത ആളുകളെ സഹായിക്കാനാണ് ഡബ്ല്യുഎഫ്പി പ്രവർത്തിക്കുന്നത്. ഇത് ഐക്യരാഷ്ട്ര വികസന ഗ്രൂപ്പിലെ അംഗവും അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗവുമാണ്.[3] 2020 ൽ ലോക ഭക്ഷ്യ പദ്ധതിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
വസ്തുതകൾ ചുരുക്കപ്പേര്, രൂപീകരണം ...
![]() | |
![]() The World Food Programme logo and the headquarters in Rome | |
ചുരുക്കപ്പേര് | WFP |
---|---|
രൂപീകരണം | 19 ഡിസംബർ 1961; 62 വർഷങ്ങൾക്ക് മുമ്പ് (1961-12-19) |
തരം | Intergovernmental organization, Regulatory body, Advisory board |
പദവി | Active |
ആസ്ഥാനം | Rome, Italy |
Head | David Beasley |
മാതൃസംഘടന | United Nations General Assembly |
വെബ്സൈറ്റ് | wfp.org |
അടയ്ക്കുക