ലൈംഗികബന്ധം
പ്രത്യുത്പാദനരീതികളും ആസ്വാദനവുമായി ബന്ധപ്പെട്ട ജൈവിക ചോദന / From Wikipedia, the free encyclopedia
പൊതുവേ ലൈംഗിക സുഖം, പ്രത്യുൽപ്പാദനം അല്ലെങ്കിൽ ഇവ രണ്ടിനും വേണ്ടി സ്ത്രീയുടെ യോനിയിൽ പുരുഷന്റെ ലിംഗം പ്രവേശിപ്പിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന ശാരീരിക പ്രവർത്തനമാണ് ലൈംഗികബന്ധം. ഇംഗ്ലീഷിൽ ‘സെക്ഷ്വൽ ഇന്റർകോഴ്സ് (Sexual intercourse)’. മലയാളത്തിൽ ‘സംഭോഗം, വേഴ്ച, ഇണചേരൽ, മൈഥുനം’ തുടങ്ങിയ പദങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. മനുഷ്യരിൽ പുനരുൽപാദനത്തിന്റെ പ്രാഥമിക രീതികളിൽ ഒന്നാണിത്. പുരുഷനിൽ നിന്ന് സ്ത്രീയിലേക്ക് ബീജം കൈമാറ്റം സാധിക്കുവാനായി മനുഷ്യരുൾപ്പെടെ പല ജീവിവർഗങ്ങളിലും ലൈംഗികബന്ധം പ്രത്യുൽപാദനത്തിനുള്ള ഒരു ഉപാധിയായി വർത്തിക്കുന്നു. പരിണാപരമായി ലൈംഗിക താല്പര്യം ഉള്ള ജീവികളുടെ തലമുറ ആണ് ഇവിടെ കാണപ്പെടുന്നത് എന്ന് പറയാം. ലൈംഗിക താല്പര്യം ഇല്ലാത്തവരുടെ തലമുറ നശിച്ചു പോയതായി കാണാം. എങ്കിലും ഇതിന് മാനസികമായ പല തലങ്ങളുമുണ്ട്.
വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
ലൈംഗിക ബന്ധത്തിൽ രണ്ട് പങ്കാളികൾക്കും സാധാരണയായി സുഖകരമായ സംവേദനങ്ങൾ അനുഭവപ്പെടുകയും രതിമൂർച്ഛയിൽ എത്തുകയും ചെയ്യും. ഈ പ്രക്രിയയിൽ ഉത്തേജനം, ലിംഗത്തിന്റെ ഉദ്ധാരണം, യോനിയിലെ നനവ്, ചലനങ്ങൾ എന്നിവ ഉൾപ്പെടുന്നു. അടുപ്പം പ്രകടിപ്പിക്കാനും വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ആനന്ദകരമായ സുഖം അനുഭവിക്കാനുമുള്ള ഒരു മാർഗമായി കൂടി ലൈംഗികബന്ധം കണക്കാക്കപ്പെടുന്നു. കുറേക്കൂടി വിപുലമായ തലങ്ങൾ ലൈംഗികത എന്ന പദം കൊണ്ടു ഉദ്ദേശിക്കുന്നു. ഇത് ഒരാളുടെ ജന്മനാ ഉള്ള ജൈവീക താല്പര്യങ്ങളുമായും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു[1][2].