ലെസ്ലി ബിബ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ലെസ്ലി ലൂയിസ് ബിബ് (ജനനം: നവംബർ 17, 1974)[2][3][4][5] ഒരു അമേരിക്കൻ നടിയും മോഡലുമാണ്. ആദ്യകാലത്ത് ഏതാനും പരമ്പരകളിലെ ചെറിയ വേഷങ്ങളിലൂടെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ബിബ് 1996-ൽ 1997-ൽ പ്രൈവറ്റ് പാർട്ട്സ് എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെ അഭ്രപാളികളിൽ പ്രത്യക്ഷപ്പെട്ടു. അവർക്ക് ആദ്യത്തെ തുടർച്ചയായ വേഷം ലഭിച്ചത് ദി ബിഗ് ഈസി (1997) എന്ന പരമ്പരയിലൂടെ ആയിരുന്നു. ഡബ്ല്യുബി നെറ്റ്വർക്ക് നാടകീയ പരമ്പരയായ പോപ്പുലറിലെ ബ്രൂക്ക് മക്വീൻ എന്ന കഥാപാത്രത്തിൻറെ പേരില്‍ ടെലിവിഷൻ ചോയ്സ് നടിക്കുള്ള ടീൻ ചോയ്സ് അവാർഡ് ലഭിച്ചു. മാർവൽ സിനിമാറ്റിക് യൂണിവേഴ്സലിൻറെ അയൺ മാൻ (2008), അയൺ മാൻ 2 (2010), വാട്ട് ഇഫ്...? (2021) എന്നീ ചിത്രങ്ങളിൽ ക്രിസ്റ്റീൻ എവർഹാർട്ട് ആയി അവർ പ്രത്യക്ഷപ്പെട്ടു.
വസ്തുതകൾ ലെസ്ലി ബിബ്, ജനനം ...
ലെസ്ലി ബിബ് | |
---|---|
ജനനം | ലെസ്ലി ലൂയിസ് ബിബ് (1974-11-17) നവംബർ 17, 1974 (49 വയസ്സ്) ബിസ്മാർക്ക്, നോർത്ത് ഡക്കോട്ട, യു.എസ്.[1] |
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 1996–ഇതുവരെ |
ജീവിതപങ്കാളി(കൾ) | റോബ് ബോൺ
(m. 2003; div. 2004) |
പങ്കാളി(കൾ) | സാം റോക്ക്വെൽ (2007–ഇതവരെ) |
അടയ്ക്കുക