From Wikipedia, the free encyclopedia
ലെത്ബ്രിഡ്ജ് കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ ഒരു നഗരമാണ്. 2019 ലെ മുനിസിപ്പൽ സെൻസസിൽ 101,482 ജനസംഖ്യ രേഖപ്പെടുത്തിയ ലെത്ത്ബ്രിഡ്ജ് നഗരം ഒരു ലക്ഷം ജനസംഖ്യ മറികടക്കുന്ന നാലാമത്തെ ആൽബർട്ട നഗരമായിത്തീർന്നു. സമീപസ്ഥമായ കനേഡിയൻ റോക്കി പർവതനിരകൾ നഗരത്തിന് ഇളംചൂടുള്ള വേനൽക്കാലം, സൗമ്യമായ ശൈത്യകാലം, കാറ്റുള്ള കാലാവസ്ഥ എന്നിവ പ്രദാനം ചെയ്യുന്നു. ഓൾഡ്മാൻ നദിയോരത്ത് കാൽഗറിയുടെ തെക്കുകിഴക്കായാണ് ലെത്ബ്രിഡ്ജ് നഗരം സ്ഥിതിചെയ്യുന്നത്.
ലെത്ബ്രിഡ്ജ് | |||
---|---|---|---|
City | |||
City of Lethbridge | |||
Downtown Lethbridge as seen on 4th Avenue South, facing west | |||
| |||
Motto(s): Ad occasionis januam
"Gateway to Opportunity"[1] | |||
Location in Lethbridge County | |||
Coordinates: 49°41′39″N 112°49′58″W | |||
Country | Canada | ||
Province | Alberta | ||
Region | Southern Alberta | ||
Census division | 2 | ||
Municipal district | Lethbridge County | ||
Incorporated[2] | |||
• Town | November 29, 1890 | ||
• City | May 9, 1906 | ||
• Mayor | Chris Spearman (Past mayors) | ||
• Governing body | Lethbridge City Council
| ||
• MP | Rachael Harder (CPC) | ||
• MLAs | Shannon Phillips (NDP), Nathan Neudorf (UCP) | ||
• City Manager | Bramwell Strain | ||
• ഭൂമി | 122.09 ച.കി.മീ.(47.14 ച മൈ) | ||
• നഗരം | 144.8 ച.കി.മീ.(55.90 ച മൈ) | ||
• മെട്രോ | 2,975.08 ച.കി.മീ.(1,148.68 ച മൈ) | ||
ഉയരം | 910 മീ(2,990 അടി) | ||
• City | 92,729 | ||
• ജനസാന്ദ്രത | 759.5/ച.കി.മീ.(1,967/ച മൈ) | ||
• നഗരപ്രദേശം | 87,572 | ||
• നഗര സാന്ദ്രത | 1,566.5/ച.കി.മീ.(4,057/ച മൈ) | ||
• മെട്രോപ്രദേശം | 1,17,394 (34th) | ||
• മെട്രോ സാന്ദ്രത | 39.5/ച.കി.മീ.(102/ച മൈ) | ||
• Municipal census (2019) | 101,482[7] | ||
സമയമേഖല | UTC−07:00 (MST) | ||
• Summer (DST) | UTC−06:00 (MDT) | ||
Forward sortation areas | T1H–T1K | ||
ഏരിയ കോഡ് | 403 587 | ||
Highways | Invalid type: Hwy Invalid type: Hwy Invalid type: Hwy Invalid type: Hwy | ||
Waterways | Oldman River | ||
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
തെക്കൻ ആൽബർട്ടയിലെ വാണിജ്യ, സാമ്പത്തിക, ഗതാഗത, വ്യാവസായിക കേന്ദ്രമാണ് ലെത്ബ്രിഡ്ജ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കൽക്കരിയിലേക്കുവേണ്ടിയുള്ള ഡ്രിഫ്റ്റ് ഖനനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കാർഷിക മേഖലയിലെ പുരോഗതിയിലൂടെയുമാണ് നഗരത്തിന്റെ സമ്പദ്വ്യവസ്ഥ വികസിച്ചത്. തൊഴിലാളികളിൽ പകുതിയും ആരോഗ്യ, വിദ്യാഭ്യാസം, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ജോലി ചെയ്യുന്ന ഇവിടുത്തെ, മികച്ച അഞ്ച് തൊഴിലുടമകൾ സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. കാൽഗറിക്ക് തെക്ക് ആൽബർട്ടയിലെ ഏക സർവകലാശാല സ്ഥിതിചെയ്യുന്നത് ലെത്ബ്രിഡ്ജിലാണ്. അതുപോലെതന്നെ തെക്കൻ ആൽബർട്ടയിലെ മൂന്ന് കോളേജുകളിൽ രണ്ടെണ്ണത്തിന് നഗരത്തിൽ കാമ്പസുകളുണ്ട്. ആർട്ട് തിയറ്ററുകൾ, മ്യൂസിയങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവ നഗരത്തിലെ സാംസ്കാരിക വേദികളിൽ ഉൾപ്പെടുന്നു.
49.7 ° വടക്കൻ അക്ഷാംശത്തിലും 112.833 ° പടിഞ്ഞാറൻ രേഖാംശത്തിലുമായി സ്ഥിതിചെയ്യുന്ന ലെത്ബ്രിഡ്ജ് നഗരം 127.19 ചതുരശ്ര കിലോമീറ്റർ (49.11 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ്. നഗരത്തെ വിഭജിച്ചു കടന്നുപോകുന്ന ഓൾഡ്മാൻ നദിയുടെ താഴ്വര 16 ചതുരശ്ര കിലോമീറ്റർ (4,000 ഏക്കർ) സംരക്ഷിത സ്ഥലത്ത് വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നഗര പാർക്ക് സംവിധാനങ്ങളിലൊന്നായി മാറുന്നു.[8] കാൽഗറി, എഡ്മോണ്ടൺ എന്നിവയ്ക്ക് ശേഷം ആൽബർട്ടയിലെ ജനസംഖ്യയിൽ മൂന്നാം സ്ഥാനമുള്ള വലിയ നഗരമാണിത്. കാൽഗറി, എഡ്മണ്ടൺ എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ വിസ്തൃതിയുള്ള പ്രദേശമായ ഇത് കനേഡിയൻ റോക്കീസിനടുത്ത് കാൽഗറിക്ക് 210 കിലോമീറ്റർ (130 മൈൽ) തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു.
വടക്ക്, തെക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മൂന്ന് ഭൂമിശാസ്ത്ര മേഖലകളായി ലെത്ബ്രിഡ്ജ് തിരിച്ചിരിക്കുന്നു. ഓൾഡ്മാൻ നദി വെസ്റ്റ് ലെത്ബ്രിഡ്ജിനെ മറ്റ് രണ്ടു മേഖലകളിനിന്ന് വേർതിരിക്കുമ്പോൾ ക്രോസ്നെസ്റ്റ് ട്രയലും കനേഡിയൻ പസഫിക് റെയിൽവേയുടെ റെയിൽ പാതയും വടക്കും തെക്കും ലെത്ബ്രിഡ്ജിനെ വേർതിരിക്കുന്നു.[9] മൂന്ന് മേഖലകളിൽ ഏറ്റവും പുതിയതായ, വെസ്റ്റ് ലെത്ബ്രിഡ്ജിലാണ് (ജനസംഖ്യ 36,716)[10] 1971 ൽ തുറന്ന ലെത്ബ്രിഡ്ജ് സർവകലാശാലയുടെ ആസ്ഥാനം നിലനിൽക്കുന്നത്, എന്നാൽ ഇവിടുത്തെ ആദ്യത്തെ ഭവനം 1974 വരെ പൂർത്തിയായില്ല എന്നതുപോലെതന്നെ പ്രൈം ഹൂപ്പ്-അപ്പ് പാത 1975 ൽ മാത്രമാണ് തുറന്നത്.[11] നഗരത്തിന്റെ സമീപകാല വളർച്ചയുടെ ഭൂരിഭാഗവും പടിഞ്ഞാറ് ഭാഗത്താണെന്നതുപോലെതന്നെ മൂന്നു പ്രദേശങ്ങളിൽ ഏറ്റവും പുതിയതുമാണിത്. വടക്കൻ ഭാഗത്ത് (ജനസംഖ്യ 26,751)[12] യഥാർത്ഥത്തിൽ പ്രാദേശിക കൽക്കരി ഖനികളിൽ നിന്നുള്ള തൊഴിലാളികളായിരുന്ന് അധിവസിച്ചിരുന്നത്. മൂന്ന് പ്രദേശങ്ങളിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമേഖലയായ ഇവിടെ ഒന്നിലധികം വ്യാവസായിക പാർക്കുകളും 1978 ൽ ലെത്ബ്രിഡ്ജിനോടു കൂട്ടിച്ചേർത്ത മുൻ കുഗ്രാമമായ ഹാർഡിവില്ലെയും ഉൾപ്പെടുന്നു.[13][14] തെക്കൻ ലെത്ബ്രിഡ്ജ് (ജനസംഖ്യ 31,337)[15] നഗരത്തിന്റെ വാണിജ്യ കേന്ദ്രമാണ്. ഇതിൽ നഗരകേന്ദ്രം, റീട്ടെയിൽ മേഖലകൾ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ, ലെത്ബ്രിഡ്ജ് കോളേജ് എന്നിവയും അടങ്ങിയിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.