ലൂയിസ് സള്ളിവെൻ
From Wikipedia, the free encyclopedia
"അംബരചുംബികളുടെ പിതാവ്", "നവീന വാസ്തുവിദ്യയുടെ പിതാവ്" എന്നീ വിശേഷണങ്ങളുള്ള അമേരിക്കൻ വാസ്തുശില്പിയാണ് ലൂയിസ് ഹെന്രി സള്ളിവെൻ (ഇംഗ്ലീഷ്: Louis Henry Sullivan). അമേരിക്കയുടെ വാസ്തുശില്പീത്രയത്തിലെ ഒരാളാണ് ഇദ്ദേഹം.[1]അമേരിക്കയിലെ ആദ്യകാല അംബരചുംബികളുടെ സ്രഷ്ടാവും ഇദ്ദേഹമാണ്.
വസ്തുതകൾ ലൂയിസ് ഹെൻറി സള്ളിവെൻ, ജനനം ...
ലൂയിസ് ഹെൻറി സള്ളിവെൻ | |
---|---|
![]() | |
ജനനം | 1856 സെപ്റ്റംബർ 3 |
മരണം | ഏപ്രിൽ 14, 1924(1924-04-14) (പ്രായം 67) |
തൊഴിൽ | വാസ്തുശില്പി |
അടയ്ക്കുക
അയർലണ്ടുകാരനായ പാട്രിക് സള്ളിവന്റെയും സ്വിറ്റ്സർലൻഡുകാരിയായ ആൻഡ്രീനയുടെയും മകനായാണ് ലൂയിസ് സള്ളിവൻ ജനിച്ചത്. സള്ളിവന്റെ മാതാപിതാക്കൾ 1840ൽ അമേരിക്കയിൽ കുടിയേറിയവരായിരുന്നു. പ്രാധമിക വിദ്യാഭ്യാസത്തിനുശേഷം മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ നിന്ന് വാസ്തുവിദ്യ ബിരുദം പൂർത്തിയാക്കി. പ്രുഡെൻഷ്യൽ മന്ദിരം, ഷിക്കാഗോയിലെ ആഡിറ്റോറിയം, നാഷണൽ മെറ്ച്ചൻട്സ് ബാങ്ക് എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികളാണ്.