ലിൻഡ്സെ വാഗ്നർ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ലിൻഡ്സെ ജീൻ വാഗ്നർ (ജനനം: ജൂൺ 22, 1949) അമേരിക്കൻ ചലച്ചിത്ര-ടെലിവിഷൻ നടി, മോഡൽ, എഴുത്തുകാരി, ഗായിക, അഭിനയ പരിശീലക, അനുബന്ധ പ്രൊഫസർ എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്.[1] ദി ബയോണിക് വുമൺ (1976–1978) എന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയിലെ ആക്ഷൻ കഥാപാത്രമായ ജെയിം സോമ്മേഴ്സ് എന്ന പ്രധാന വേഷത്തിലൂടെയാണ് വാഗ്നർ കലാരംഗത്ത് കൂടുതൽ അറിയപ്പെടുന്നത്. ദ സിക്സ് മില്യൺ ഡോളർ മാൻ എന്ന ഹിറ്റ് പരമ്പരയിലാണ് അവർ ആദ്യമായി ഈ വേഷം അവതരിപ്പിച്ചത്. ഈ കഥാപാത്രം 1970 കളിലെ ജനപ്രിയ-സംസ്കാരിക ഐക്കണായി മാറിയിരുന്നു. ഈ വേഷത്തിന്റെപേരിൽ 1977 ൽ ഒരു നാടകീയ വേഷത്തിലെ മികച്ച നടിയായി ഒരു എമ്മി അവാർഡ് വാഗ്നർ നേടിയിരുന്നു. 1971 ൽ വാഗ്നർ പ്രൊഫഷണലായി അഭിനയം തുടങ്ങുകയും ഇന്നുവരെയായി വിവിധതരം ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണങ്ങളിലൂടെ തന്റെ അഭിനയ ജീവിതം തുടരുകയും ചെയ്യുന്നു.
വസ്തുതകൾ ലിൻഡ്സെ വാഗ്നർ, ജനനം ...
ലിൻഡ്സെ വാഗ്നർ | |
---|---|
ജനനം | (1949-06-22) ജൂൺ 22, 1949 (74 വയസ്സ്) ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
വിദ്യാഭ്യാസം | യൂണിവേഴ്സിറ്റി ഓഫ് ഒറിഗൺ (withdrawn) മൌണ്ട ഹുഡ് കമ്മ്യൂണിറ്റി കോളജ് (withdrawn) |
തൊഴിൽ | നടി, മോഡൽl, എഴുത്തുകാരി, ഗായിക, സഹ പ്രൊഫസർ |
സജീവ കാലം | 1971–ഇതുവരെ |
അറിയപ്പെടുന്നത് | Jaime Sommers - The Bionic Woman |
ജീവിതപങ്കാളി(കൾ) | അല്ലൻ റൈഡർ
(m. 1971; div. 1973)മൈക്കേൾ ബ്രാണ്ടൻ
(m. 1976; div. 1979)ഹെൻറി കിംഗി
(m. 1981; div. 1984)ലോറൻസ് മോർട്ടോർഫ്
(m. 1990; div. 1993) |
കുട്ടികൾ | 2 |
ബന്ധുക്കൾ | എഡ് ത്രാഷർ (അമ്മാവൻ) |
അടയ്ക്കുക