ലിബർട്ടി ട്രീ
From Wikipedia, the free encyclopedia
അമേരിക്കൻ വിപ്ലവത്തിന് തൊട്ടുമുമ്പ് ബോസ്റ്റണിലെ ബോസ്റ്റൺ കോമണിനടുത്ത് നിന്നിരുന്ന ഒരു പ്രശസ്ത എൽമ് ട്രീ ആയിരുന്നു ലിബർട്ടി ട്രീ. 1765-ൽ ബോസ്റ്റണിലെ കോളനിക്കാർ ബ്രിട്ടീഷ് സർക്കാരിനെതിരെയുള്ള ആദ്യ എതിർപ്പ് ഈ മരത്തിന്റെ ചുവട്ടിൽ അരങ്ങേറി. അമേരിക്കൻ കോളനികൾക്കെതിരായ ബ്രിട്ടന്റെ ഭരണത്തിനെതിരായ വർദ്ധിച്ചുവരുന്ന ചെറുത്തുനിൽപ്പിനായി ഈ വൃക്ഷത്തിനു ചുവട്ടിൽ അണിനിരന്നു. വൃക്ഷത്തിനു ചുറ്റുമുള്ള ഭാഗം ലിബർട്ടി ഹാൾ എന്നറിയപ്പെട്ടു. ലോയലിസ്റ്റ് നഥാനിയേൽ കോഫിൻ ജൂനിയർ 1775 ഓഗസ്റ്റിൽ ലിബർട്ടി ട്രീ വെട്ടിമാറ്റി.[1]