ലാ ഷിയാവോന

റ്റിറ്റിയാൻ വരച്ച ചിത്രം From Wikipedia, the free encyclopedia

ലാ ഷിയാവോന

1510–1512 നും ഇടയിൽ ടിഷ്യൻ വെസല്ലി ചിത്രീകരിച്ച അജ്ഞാതയായ ഒരു സ്ത്രീയുടെ ഛായാചിത്രമാണ് ലാ ഷിയാവോന (ഡാൽമേഷ്യയിൽ നിന്നുള്ള സ്ത്രീ)

വസ്തുതകൾ Portrait of a Lady, കലാകാരൻ ...
Portrait of a Lady
Italian: La Schiavona
Thumb
കലാകാരൻTitian
വർഷം1510–12[1]
MediumOil on canvas
അളവുകൾ119.4 cm × 96.5 cm (47.0 in × 38.0 in)
സ്ഥാനംNational Gallery, London
അടയ്ക്കുക

മാതൃകയുടെ യഥാർത്ഥ വലിപ്പത്തിന്റെ മുക്കാൽ ഭാഗം വലിപ്പമുള്ള റിലീഫ് ശൈലിയിലുള്ള (പുരാതന കാർമിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്) ചിത്രത്തിൽ ഒരു യുവതി പാരാപറ്റിന്റെ ഉയർന്ന ഭാഗത്ത് നില്ക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. യഥാർത്ഥ പാരാപറ്റിന്റെ ഉയർത്തിയ ഭാഗം ടിഷ്യൻ തന്നെ പുനരവലോകനം ചെയ്തതായി തോന്നുന്നു (താഴെ ചിത്രം വരച്ച ഒരു ഡ്രാപ്പറിയും കാണാൻ കഴിയും). പാരപ്പറ്റിൽ ടിവി എന്ന് ഒപ്പിട്ടിരിക്കുന്നു.1942-ൽ ലണ്ടനിലെ നാഷണൽ ഗാലറിയിൽ സർ ഫ്രാൻസിസ് കുക്ക്, ബിടി, പിതാവ് ഹെർബെർട്ടിന്റെ സ്മരണയ്ക്കായി ആർട്ട് ഫണ്ട് വഴി ഈ ചിത്രം സമ്മാനിച്ചു. ഇത് ഇപ്പോഴും ഗാലറിയുടെ ശേഖരത്തിൽ എൻ‌ജി 5385 എന്ന് കാണപ്പെടുന്നു.

2009 ഒക്ടോബർ മുതൽ 2010 ജനുവരി വരെ, ലീഡ്സിലെ ഹെൻ‌റി മൂർ ഇൻസ്റ്റിറ്റ്യൂട്ടിന് ലാ ഷിയാവോനയ്ക്ക് "സ്കൾപ്ചർ ഇൻ പെയിന്റിംഗ്" എന്ന ഒരു എക്സിബിഷന്റെ ഭാഗമായി ഈ ചിത്രം പ്രദർശിപ്പിക്കാൻ വായ്പ ആയി നൽകിയിരുന്നു.[2]

ചിത്രകാരനെക്കുറിച്ച്

Thumb
2oopx

പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.