ലാ റിങ്കോനാഡ, പെറു

From Wikipedia, the free encyclopedia

ലാ റിങ്കോനാഡ, പെറുmap

പെറുവിയൻ ആന്റിസിലെ ഒരു സ്വർണഖനിക്കുസമീപമുള്ള ഒരു ചെറു നഗരമാണ് ലാ രിങ്കൊനാഡ.[1] സമുദ്രനിരപ്പിൽ നിന്നും 5100  മീറ്റർ ഉയരത്തിലുള്ള ഈ ഗ്രാമം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമമായി കരുതുന്നു.[2]

വസ്തുതകൾ == ലാ റിങ്കോനാഡ ==, Country ...
== ലാ റിങ്കോനാഡ ==
Thumb
നഗരദൃശ്യം
Thumb
Flag
Thumb
== ലാ റിങ്കോനാഡ ==
== ലാ റിങ്കോനാഡ ==
Coordinates: 14°37′57″S 69°26′45″W
Country പെറു
RegionPuno
ProvinceSan Antonio de Putina
DistrictAnanea
ഉയരം
5,100 മീ(16,700 അടി)
ജനസംഖ്യ
 (2012)
  ആകെ50,000
അടയ്ക്കുക



ഭൂപ്രകൃതി

ഈ നഗരം  സാൻ അന്റോണിയൊ ദി പുടിന  പ്രദേശത്തെ  അനാനിയ ജില്ല യിൽ സ്ഥിതിചെയ്യുന്നു. ലാ ബല്ല ദുർമിയ( "ദ സ്ലീപ്പിങ് ബ്യൂട്ടി- ഉറങ്ങുന്ന സുന്ദരി") എന്ന ഹിമാനിക്കു താഴെ 5100 മീറ്റർ ഉയരത്തിലായിട്ടാണ് ഈ ഗ്രാമം. ലാ റിങ്കോനാഡയിലെ  ഖനി തൊഴിലാളികൾക്ക്പലർക്കും ജൂലിയാന എന്ന താഴെയുള്ള മുനിസിപ്പാലിറ്റിയിൽ വീടുകളുണ്ട്.[3]

കാലാവസ്ഥ

ആൻഡസ് പർവ്വതത്തിലായതുകാരണം  വർഷത്തിലൊരിക്കൽ പോലും ചെടികൾക്ക് വളരാനാവശ്യമായ  10 ഡിഗ്രി ചൂടിനടുത്തുപോലും  താപനില എത്താറില്ല.  അതുകൊണ്ട് തന്നെ  ഇവിടെ വൃക്ഷങ്ങൾ ഉണ്ടാകാറില്ല. ഇതുകൊണ്ടെല്ലാം റിങ്കോനാഡക്ക് ഒരു ആല്പേൻ തുന്ത്ര കാലാവസ്ഥയാണുള്ളത് എന്നു പറയാം. (കോപ്പന്റെ കാലാവസ്ഥാ വർഗ്ഗീകരണമനുസരിച്ച്)  എന്ന് പറയപ്പെടുന്നു. ചെറിയ കുറ്റിച്ചെടികളും പുൽ വർഗ്ഗങ്ങളുമാണ് ഇവിടെ ഉള്ളത്. എന്നാൽ ഇവിടുത്തെ ജനസാന്ദ്രതക്ക് ഒരു 700 മീറ്റർ ഉയരമുള്ള ഒരു പ്രദേശത്തോടാണ് സാമ്യം. 

നഗരത്തിന്റെ ഈ ഉയർന്ന സ്ഥാനം കാരണം ഇവിടുത്തെ കാലാവസ്ഥക്ക് ധ്രുവത്തിൽ നിന്നും 14ഡിഗ്രി മാത്രം അകലെ യുള്ള ഗ്രീൻലാൻഡിലേതിനു സമാനമാണ്. മഴയും ഈർപ്പവുമുള്ള വേനൽക്കാലവും വരണ്ട തണുപ്പുകാലവും ഇവിടുത്തെ കാലാവസ്ഥയെ രണ്ട് ധ്രുവങ്ങളീലാക്കുന്നു.  തണുത്തപകലും രാത്രിയിലെ വല്ലാത്ത കട്ടിയാക്കുന്ന തണുപ്പും ഒരേദിവസത്തെ താപവെത്യാസത്തെ വലുതാക്കുന്നു. മുഴുവൻ വർഷവും മഞ്ഞുമഴ സാധാരണമാണ്.  ഇവിടുത്തെ ശരാശരി  താപം1.2 ഡിഗ്രിയും വാർഷിക മഴ 707 മില്ലീമീറ്ററും ആണ്, 

കൂടുതൽ വിവരങ്ങൾ La Rinconada പ്രദേശത്തെ കാലാവസ്ഥ, മാസം ...
La Rinconada പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 8.3
(46.9)
7.7
(45.9)
8.0
(46.4)
8.6
(47.5)
8.5
(47.3)
8.2
(46.8)
8.2
(46.8)
9.6
(49.3)
9.6
(49.3)
11.0
(51.8)
10.3
(50.5)
8.7
(47.7)
8.89
(48.02)
പ്രതിദിന മാധ്യം °C (°F) 2.6
(36.7)
2.5
(36.5)
2.4
(36.3)
1.7
(35.1)
0.5
(32.9)
−1.7
(28.9)
−1.5
(29.3)
−0.4
(31.3)
1.3
(34.3)
2.5
(36.5)
2.4
(36.3)
2.7
(36.9)
1.25
(34.25)
ശരാശരി താഴ്ന്ന °C (°F) −3.1
(26.4)
−2.6
(27.3)
−3.2
(26.2)
−5.1
(22.8)
−7.5
(18.5)
−11.6
(11.1)
−11.2
(11.8)
−10.3
(13.5)
−7.0
(19.4)
−5.9
(21.4)
−5.5
(22.1)
−3.3
(26.1)
−6.36
(20.55)
മഴ/മഞ്ഞ് mm (inches) 135
(5.31)
113
(4.45)
106
(4.17)
50
(1.97)
19
(0.75)
7
(0.28)
6
(0.24)
15
(0.59)
34
(1.34)
51
(2.01)
67
(2.64)
104
(4.09)
707
(27.84)
ഉറവിടം: Climate-data.org[4]
അടയ്ക്കുക

ജനസംഖ്യ

സ്വർണ്ണവിലയിലുണ്ടായ വലിയ വർദ്ധനകാരണം 2001നും2009നുമിടയിൽ ഇവിടുത്തെ ജനസംഖ്യ 30000 ആയി.[5]


സാമ്പത്തികവും ജീവിതസൗകര്യങ്ങളും

സ്വർണ്ണഖനിയിലെ ഉത്പാദനമാണ് ഇവിടുത്തെ സാമ്പത്തികത്തിന്റെ അടിത്തറ.[6] അനാനിയ കോർപ്പറേഷന്റെ സ്വർണ്ണഖനികളീലെ തൊഴിലാളികൾ ആണ് ഒരു വിഭാഗം  കച്ചോറിയൊ വ്യവസ്ഥ എന്ന പേരിൽ അറിയപ്പേടുന്ന രീതിയിലാണ് ഇവരുടെ വേതനം. 30 ദിവസം വേതനമില്ലാതെ പണിയെടുക്കണം. മുപ്പത്തൊന്നാം നാൾ തന്റെ ചുമലിലേറ്റാവുന്നത്ര സ്വർണ്ണ അയിറ് അവർക്ക് കൊണ്ടുപോകാം. അതിൽ ഉള്ള സ്വർണ്ണത്തിന്റെ അളവ് അവരുടെ ഭാഗം പോലെ ആയിരിക്കും. സ്ത്രീകൾ ഖനികളിൽ പ്രവേശനമില്ല. സ്വർണ്ണമുള്ളതെന്നു തോന്നുന്ന കഷണങ്ങൾ പോക്കറ്റിലിടുന്നത് അനുവദിക്കും. [3]

കാലാവസ്ഥാ പ്രശ്നങ്ങൾ

നഗരത്തിനു അഴുക്കുചാലുകളോ ശുദ്ധജലകുഴലുകളോ ഇല്ല. ഖനനത്തിന്റെ പ്രത്യേകതകളാൽ മെർക്കുറിയുടെ  മലിനീകരണം സംഭവിക്കുന്നും ഉണ്ട്. നാട്ടുകാർ സ്വർണ്ണ അയിരിനെ ഉരച്ചും രസവുമായി കൂട്ടിക്കലർത്തിയുള്ള ചില രാസപ്രവർത്തനങ്ങളിലൂടയുമാണ് ശുദ്ധീകരിക്കുന്നത്. അതിനെ ഒരു തുണിയിൽ വെച്ച് അമർത്തി അരിക്കുന്നു. ഈ കുഴമ്പ് രസം ഒഴിവാക്കാനായി ചൂടാക്കുന്നു.[7]  ഇതെല്ലാം വലിയ കാലാവസ്ഥാ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. 

ഇതുകൂടി കാണുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.