ലാറെഡോ, ടെക്സസ്
From Wikipedia, the free encyclopedia
ലാറെഡോ (/ləˈreɪdoʊ/ lə-RAY-doh; സ്പാനിഷ് ഉച്ചാരണം: [laˈɾeðo]) അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത്, വെബ് കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി സീറ്റുമാണ്. മെക്സിക്കോയിലെ തമൗലിപാസിലെ ന്യൂവോ ലാറെഡോയ്ക്ക് എതിർവശത്ത്, സൗത്ത് ടെക്സസിലെ റിയോ ഗ്രാൻഡെ നദിയുടെ വടക്കേ കരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലാറെഡോയ്ക്ക് ഏഴ് പതാകകൾ (ടെക്സസിലെ ആറ് പതാകകൾ കൂടാതെ, ഇപ്പോൾ നഗരത്തിന്റെ പതാകയായി മാറിയ റിയോ ഗ്രാൻഡെ എന്ന മുൻ റിപ്പബ്ലിക്കിന്റെ പതാക) പറക്കുന്ന സവിശേഷതയുണ്ട്.
ലാറെഡോ, ടെക്സസ് | |||
---|---|---|---|
City | |||
Downtown Laredo | |||
| |||
Nickname(s): "The Gateway City" and "The City Under Seven Flags" | |||
Coordinates: 27°31′25″N 99°29′25″W | |||
Country | യു.എസ്. | ||
State | ടെക്സസ് | ||
County | വെബ്ബ് | ||
Metropolitan area | Laredo–Nuevo Laredo Metropolitan Area | ||
Founded | August 25, 1755 | ||
Settled as | Villa de San Agustín de Laredo | ||
സ്ഥാപകൻ | ടോമസ് സാഞ്ചസ് | ||
നാമഹേതു | ലാറെഡോ, സ്പെയിൻ | ||
• മേയർ | ഡോ. വിക്ടർ ഡി. ട്രെവിനോ[1] | ||
• City Council | |||
• City manager | റോബർട്ട് എ ഈഡ്സ് | ||
• Police chief | ക്ലോഡിയോ ട്രെവിനോ | ||
• City | 107.96 ച മൈ (279.61 ച.കി.മീ.) | ||
• ഭൂമി | 106.49 ച മൈ (275.81 ച.കി.മീ.) | ||
• ജലം | 1.47 ച മൈ (3.80 ച.കി.മീ.) | ||
• മെട്രോ | 161.76 ച മൈ (418.96 ച.കി.മീ.) | ||
ഉയരം | 438 അടി (137.2 മീ) | ||
(2020) | |||
• City | 255,205 | ||
• കണക്ക് (2021) | 256,153 | ||
• ജനസാന്ദ്രത | 2,396.5/ച മൈ (925.3/ച.കി.മീ.) | ||
• നഗരപ്രദേശം | 251,462 (US: 163rd)[5] | ||
• നഗര സാന്ദ്രത | 3,916.6/ച മൈ (1,512.2/ച.കി.മീ.) | ||
• മെട്രോപ്രദേശം | 267,114 (US: 186th) | ||
Demonyms |
| ||
സമയമേഖല | UTC−6 (CST) | ||
• Summer (DST) | UTC−5 (CST) | ||
ZIP Codes | 78040–78046, 78049 | ||
Area code | 956 | ||
FIPS code | 48-41464[6] | ||
GNIS feature ID | 1339633[7] | ||
വെബ്സൈറ്റ് | laredotexas.gov |
1755-ൽ സ്ഥാപിതമായ ലാറെഡോ നഗരം ഒരു ഗ്രാമമെന്ന തലത്തിൽനിന്ന് റിയോ ഗ്രാൻഡെ എന്ന ഹ്രസ്വകാല റിപ്പബ്ലിക്കിന്റെ തലസ്ഥാനമായും മെക്സിക്കൻ അതിർത്തിയിലെ ഏറ്റവും വലിയ ഉൾനാടൻ തുറമുഖമായും വളർന്നു. നഗരത്തിൻറെ സമ്പദ്വ്യവസ്ഥ പ്രാഥമികമായി യു.എസിൻറെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അറിയപ്പെടുന്ന മെക്സിക്കോയുമായുള്ള അന്താരാഷ്ട്ര വ്യാപാരത്തെ അടിസ്ഥാനമാക്കിയുള്ളതും, കൂടാതെ നഗരം കര, റെയിൽ, എയർ കാർഗോ എന്നീ മൂന്ന് ഗതാഗത മേഖലകളുടെ ഒരു പ്രധാന കേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇൻറർസ്റ്റേറ്റ് 35 ( I-35) പാതയുടെ തെക്കേ അറ്റത്തായി സ്ഥിതിചെയ്യന്ന ഈ നഗരം, വടക്കൻ മെക്സിക്കോയിലെ നിർമ്മാതാക്കളെ ഇന്റർസ്റ്റേറ്റ് 35 വഴി ബന്ധിപ്പിക്കുന്നു, കൂടാതെ യു.എസിലുടനീളം വ്യാപാരത്തിനുള്ള ഒരു പ്രധാന പാതയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന നഗരത്തിന് നാല് അന്താരാഷ്ട്ര പാലങ്ങളും ഒരു റെയിൽവേ പാലവുമുണ്ട്.
2020 ലെ യു.എസ്. കനേഷുമാരി പ്രകാരം, 255,205 ജനസംഖ്യയുണ്ടായിരുന്ന ഈ നഗരം ടെക്സസിലെ ഏറ്റവും ജനസംഖ്യയുള്ള 11-ാമത്തെ നഗരമായും കാലിഫോർണിയിലെ സാൻ ഡിയേഗോ, ടെക്സസിലെ എൽ പാസോ എന്നിവയ്ക്ക് ശേഷം മെക്സിക്കൻ അതിർത്തിയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ യു.എസ്. നഗരമായും മാറി.[8] അതിന്റെ മെട്രോപൊളിറ്റൻ പ്രദേശം യു.എസിലെ 178-ാമത്തെ വലിയ പ്രദേശവും, കൂടാതെ 267,114 ജനസംഖ്യയുള്ള വെബ് കൗണ്ടി മുഴുവനായും ഉൾപ്പെടുന്നു. 636,516 ജനസംഖ്യയുള്ള ക്രോസ്-ബോർഡർ ലാറെഡോ-ന്യൂവോ ലാറെഡോ മെട്രോപൊളിറ്റൻ ഏരിയയുടെ ഭാഗവുംകൂടിയാണ് ലാറെഡോ നഗരം.[9]
95%-ത്തിലധികം ഉയർന്ന ഹിസ്പാനിക് അനുപാതത്താൽ ശ്രദ്ധേയമാണ് ലാറെഡോ നഗരം. പ്യൂർട്ടോ റിക്കോയ്ക്ക് പുറത്തുള്ള അമേരിക്കൻ ഐക്യനാടുകളിലെ ഏത് നഗരത്തിലെയും ഹിസ്പാനിക് അമേരിക്കക്കാരുടെ ഏറ്റവും ഉയർന്ന അനുപാതമാണ്.[10] യു.എസിലെ ഏറ്റവും കുറഞ്ഞ വംശീയ വൈവിധ്യമുള്ള നഗരങ്ങളിൽ ഒന്നാണിത്. ടെക്സസ് A&M ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയും ലാറെഡോ കോളേജും ലാറെഡോയിലാണ് സ്ഥിതിചെയ്യുന്നത്. ലാറെഡോ ഇന്റർനാഷണൽ എയർപോർട്ട് ലാറെഡോ നഗരപരിധിക്കുള്ളിലും അതേസമയം ക്വെറ്റ്സാൽകോട്ടൽ അന്താരാഷ്ട്ര വിമാനത്താവളം മെക്സിക്കൻ ഭാഗത്ത് ന്യൂവോ ലാറെഡോയ്ക്ക് സമീപത്തുമാണ്.