റോസ് ഷ്നൈഡർമാൻ
From Wikipedia, the free encyclopedia
റോസ് ഷ്നൈഡർമാൻ (ജീവിതകാലം: ഏപ്രിൽ 6, 1882 - ഓഗസ്റ്റ് 11, 1972) പോളണ്ടിൽ ജനിച്ച ഒരു അമേരിക്കൻ സോഷ്യലിസ്റ്റും ഫെമിനിസ്റ്റും പ്രമുഖയായ വനിതാ തൊഴിലാളി യൂണിയൻ നേതാക്കളിൽ ഒരാളുമായിരുന്നു. ന്യൂയോർക്ക് വിമൻസ് ട്രേഡ് യൂണിയൻ ലീഗിലെ അംഗമെന്ന നിലയിൽ, 1911 ലെ ട്രയാംഗിൾ ഷർട്ട്വെയിസ്റ്റ് ഫാക്ടറി അഗ്നിബാധയേത്തുടർന്ന്തീ സുരക്ഷിതമല്ലാത്ത ജോലിയിടങ്ങളിലെ അവസ്ഥകളിലേക്ക് അവർ ജനശ്രദ്ധ തിരിക്കുകയും, കൂടാതെ വനിതകകൾക്ക് വോട്ടവകാശം നൽകുന്ന ന്യൂയോർക്ക് സ്റ്റേറ്റ് റഫറണ്ടം 1917-ൽ പാസാക്കാൻ ഒരു വോട്ടവകാശവാദിയെന്ന നിലയിൽ സഹായിക്കുകയും ചെയ്തു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ സ്ഥാപകാംഗം കൂടിയായിരുന്ന ഷ്നൈഡർമാൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റിന്റെ കീഴിൽ നാഷണൽ റിക്കവറി അഡ്മിനിസ്ട്രേഷന്റെ ലേബർ അഡ്വൈസറി ബോർഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉപജീവനമാർഗത്തേക്കാൾ ഉയർന്ന എന്തെങ്കിലും നേടാനുള്ള തൊഴിലാളിയുടെ അവകാശത്തെ സൂചിപ്പിക്കാൻ. "ബ്രഡ് ആൻറ്അ റോസസ്" എന്ന പദപ്രയോഗം സൃഷ്ടിച്ചതിന്റെ ബഹുമതിയും അവർക്കാണ്.
റോസ് ഷ്നൈഡർമാൻ | |
---|---|
![]() | |
ജനനം | (1882-04-06)ഏപ്രിൽ 6, 1882 സാവിൻ, കോൺഗ്രസ് പോളണ്ട് |
മരണം | ഓഗസ്റ്റ് 11, 1972(1972-08-11) (പ്രായം 90) ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. |
തൊഴിൽ | ലേബർ യൂണിയൻ നേതാവ് |
പങ്കാളി(കൾ) | മൗഡ് ഒ ഫാരെൽ സ്വാർട്സ് (d. 1937) |