![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b5/Ross_Sea%252C_Summer_2016_25.jpg/640px-Ross_Sea%252C_Summer_2016_25.jpg&w=640&q=50)
റോസ് കടൽ
അന്റാർട്ടിക്കയിലെ തെക്കൻ സമുദ്രത്തിന്റെ ആഴക്കടൽ / From Wikipedia, the free encyclopedia
വിക്ടോറിയ ലാൻഡിനും മാരി ബൈർഡ് ലാൻഡിനും റോസ് എംബയ്മെന്റിനുമിടയിലും സ്ഥിതിചെയ്യുന്ന അന്റാർട്ടിക്കയിലെ തെക്കൻ സമുദ്രത്തിന്റെ ആഴക്കടലാണ് റോസ് സീ. ഭൂമിയിലെ തെക്കേ അറ്റത്തുള്ള ഈ കടൽതീരത്ത് 1841-ൽ ബ്രിട്ടീഷ് പര്യവേഷകനായ ജെയിംസ് റോസ് എത്തിചേർന്നപ്പോൾ അദ്ദേഹം ഈ കടലിന് അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തു. കടലിന്റെ പടിഞ്ഞാറ് റോസ് ദ്വീപും വിക്ടോറിയ ലാൻഡും കിഴക്ക് റൂസ്വെൽറ്റ് ദ്വീപും മാരി ബൈർഡ് ലാൻഡിലെ എഡ്വേർഡ് ഏഴാമൻ പെനിൻസുലയും സ്ഥിതിചെയ്യുന്നു. തെക്കേ അറ്റത്ത് റോസ് ഐസ് ഷെൽഫ് കൊണ്ട് മൂടിയിരിക്കുന്നു. ഏകദേശം 200 മൈൽ (320 കിലോമീറ്റർ) അകലെയാണ് ദക്ഷിണധ്രുവം. ന്യൂസിലാന്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്മോസ്ഫെറിക് റിസർച്ച് അതിന്റെ അതിരുകളും പ്രദേശവും 637,000 ചതുരശ്ര കിലോമീറ്റർ (246,000 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതായി നിർണ്ണയിക്കുന്നു.[1]
വസ്തുതകൾ റോസ് സീ, Location ...
റോസ് സീ | |
---|---|
![]() റോസ് കടലിലെ കടൽ ഐസ് | |
![]() അന്റാർട്ടിക്കയിലെ സമുദ്രങ്ങൾ, താഴെ റോസ് കടൽ-left | |
Location | അന്റാർട്ടിക്ക |
Type | Sea |
Primary outflows | തെക്കൻ സമുദ്രം |
അടയ്ക്കുക