![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/87/RozRussell.jpg/640px-RozRussell.jpg&w=640&q=50)
റോസലിൻഡ് റസ്സൽ
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
കാതറിൻ റോസലിൻഡ് റസ്സൽ (ജീവിതകാലം : ജൂൺ 4, 1907 – നവംബർ 28, 1976) അമേരിക്കൻ അഭിനേത്രിയും, തിരക്കഥാകൃത്തും, ഗായികയുമായിരുന്നു. [2]1940- ൽ ഹോവാർഡ് ഹാക്സ് സംവിധാനം നിർവ്വഹിച്ച സ്ക്രുബാൾ ഹാസ്യചലച്ചിത്രമായ ഹിസ് ഗേൾ ഫ്രൈഡെ എന്ന ചലച്ചിത്രത്തിൽ ന്യൂസ്പേപ്പർ റിപ്പോർട്ടറായ ഹിൽഡി ജോൺസൺ എന്ന കഥാപാത്രത്തിലെ അഭിനയം അറിയപ്പെടുന്നതായിരുന്നു. 1953- ൽ വണ്ടർഫുൾ ടൗൺ (മൈ സിസ്റ്റർ എലീൻ എന്ന ചലച്ചിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സംഗീതത്തിലും അഭിനയിച്ചിരുന്നു) എന്ന ബ്രോഡ് വേ ഷോയിലെ അഭിനയത്തിന് ടോണി അവാർഡ് ലഭിക്കുകയുണ്ടായി. ചലച്ചിത്ര രംഗ അഭിനയ കാലത്തിനിടയിൽ നാലു പ്രാവശ്യം ഏറ്റവും നല്ല നടിക്കുള്ള അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. രണ്ടുപ്രാവശ്യം ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ചിട്ടുണ്ട്. മൂന്നു പ്രാവശ്യം നാമനിർദ്ദേശവും ചെയ്യപ്പെട്ടിരുന്നു. 1958-ലെ ആന്റി മേം, 1962-ലെ റോസ് ഇൻ ജിപ്സി എന്നീ ചലച്ചിത്രങ്ങളിലെ അഭിനയം മികവുറ്റതായിരുന്നു.[3]
റോസലിൻഡ് റസ്സൽ | |
---|---|
![]() | |
ജനനം | കാതറിൻ റോസാലിൻഡ് റസ്സൽ[1] (1907-06-04)ജൂൺ 4, 1907 വാട്ടർബറി, കണക്ടിക്കട്ട്, യു.എസ്. |
മരണം | നവംബർ 28, 1976(1976-11-28) (പ്രായം 69) ബെവെർലി ഹിൽസ്, കാലിഫോർണിയ, യു.എസ്. |
മരണ കാരണം | Breast cancer |
അന്ത്യ വിശ്രമം | Holy Cross Cemetery, Culver City |
തൊഴിൽ | Actress, singer, comedian, screenwriter |
സജീവ കാലം | 1929-1972 |
ജീവിതപങ്കാളി(കൾ) | Frederick Brisson (1941-76; her death) |
കുട്ടികൾ | 1 |