റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട്
From Wikipedia, the free encyclopedia
റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട് (RADA; /ˈrɑːdə/) നാടകം, സിനിമ, ടെലിവിഷൻ, റേഡിയോ എന്നീ രംഗങ്ങളിൽ തൊഴിൽപരമായ കൺസർവേറ്റോയർ പരിശീലനം നൽകുന്ന ഇംഗ്ലണ്ടിലെ ലണ്ടനിൽ സ്ഥിതിചെയ്യുന്ന ഒരു നാടക വിദ്യാലയമാണ്. ഇത് മധ്യ ലണ്ടനിലെ ബ്ലൂംസ്ബറി പ്രദേശത്തായി, ലണ്ടൻ സർവകലാശാലയുടെ സെനറ്റ് ഹൗസ് സമുച്ചയത്തിന് സമീപം സ്ഥിതിചെയ്യുന്ന ഫെഡറേഷൻ ഓഫ് ഡ്രാമ സ്കൂൾ സ്ഥാപക അംഗമാണ്. 1904-ൽ സർ ഹെർബർട്ട് ബീർബോം ട്രീ സ്ഥാപിച്ച യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും പഴയ നാടക വിദ്യാലയങ്ങളിലൊന്നാണിത്. 1905-ൽ ഗോവർ തെരുവിലെ കെട്ടിടങ്ങളിലേക്ക് ഇത് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിന് 1920-ൽ ഒരു റോയൽ ചാർട്ടർ ലഭിക്കുകയും 1921-ൽ ഗോവർ തെരുവിലെ കെട്ടിടങ്ങൾക്ക് പിന്നിലായി മാലെറ്റ് സ്ട്രീറ്റിൽ ഒരു പുതിയ തിയേറ്റർ നിർമ്മിച്ച് വെയിൽസ് രാജകുമാരൻ എഡ്വേർഡ് ഉദ്ഘാടനം നടത്തുകയും ചെയ്തു. 1924-ൽ ഈ സ്ഥാപനത്തിന് ആദ്യ സർക്കാർ സഹായധനം ലഭിച്ചു. റാഡയ്ക്ക് നിലവിൽ അഞ്ച് നാടകശാലകളും ഒരു സിനിമാശാലയുമുണ്ട്. വാർണർ ബ്രോസ് എന്റർടൈൻമെന്റ് ആണ് ഈ നാടകവിദ്യാലയത്തിൻറെ പ്രധാന വ്യവസായിക പങ്കാളി.
തരം | Drama school |
---|---|
സ്ഥാപിതം | 25 ഏപ്രിൽ 1904; 120 വർഷങ്ങൾക്ക് മുമ്പ് (1904-04-25) |
അദ്ധ്യക്ഷ(ൻ) | മാർക്കസ് റൈഡർ MBE |
പ്രസിഡന്റ് | സർ കെന്നത്ത് ബ്രനാഗ് |
പ്രധാനാദ്ധ്യാപക(ൻ) | നിയാം ഡൗളിംഗ് |
രാജകീയ രക്ഷാധികാരി | ചാൾസ് രാജാവ് III |
സ്ഥലം | ലണ്ടൻ, ഇംഗ്ലണ്ട്, യു.കെ. |
അഫിലിയേഷനുകൾ | ഫെഡറേഷൻ ഓഫ് ഡ്രാമ സ്കൂള്സ് കിംഗ്സ് കോളേജ് ലണ്ടൻ ദ ലിർ അക്കാദമി ബിർക്ക്ബെക്ക്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ |
വെബ്സൈറ്റ് | www |
നിരവധി അടിസ്ഥാന, ബിരുദ, ബിരുദാനന്തര കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന RADAയുടെ ഉന്നത വിദ്യാഭ്യാസ അവാർഡുകൾ കിംഗ്സ് കോളേജ് ലണ്ടൻ (KCL) സാധൂകരിക്കുന്നു. 2022-ൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് ചാൾസ് മൂന്നാമൻ രാജാവാണ് ഈ വിദ്യാലയത്തിൻറെ രാജകീയ രക്ഷാധികാരി. 2014-ൽ റിച്ചാർഡ് ആറ്റൻബറോ പ്രഭുവിന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിൻറെ പിൻഗാമിയായി അധികാരമേറ്റ സർ കെന്നത്ത് ബ്രനാഗ് ആണ് നിലവിൽ പ്രസിഡന്റ്. സർ സ്റ്റീഫൻ വാലി-കോഹനുശേഷം 2021-ൽ സ്ഥാനമേറ്റെടുത്ത മാർക്കസ് റൈഡർ എംബിഇയാണ് ഇതിൻറെ ചെയർമാനാണ്.[1] 2016-ൽ മരിക്കുന്നതുവരെ അലൻ റിക്ക്മാൻ ആയിരുന്നു ഇതിന്റെ വൈസ് ചെയർമാൻ.[2] 2022-ൽ എഡ്വേർഡ് കെമ്പിന്റെ പിൻഗാമിയായി അധികാരമേറ്റ നിയാം ഡൗളിംഗാണ് അക്കാദമിയുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ.[3][4]