റോഡ്രിഗസ്
From Wikipedia, the free encyclopedia
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന, 108 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള, മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ കീഴിലുള്ള ഒരു സ്വയംഭരണ ദ്വീപ് അണ് റോഡ്രിഗസ് ( French: Île Rodrigues [ʁɔdʁiɡ] ; ക്രിയോൾ : Rodrig ). മൗറീഷ്യസിന് ഏകദേശം 560 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ഈ ദ്വീപ്, മൗറീഷ്യസും റീയൂണിയനും ഉൾപ്പെടുന്ന മസ്കറീൻ ദ്വീപുകളുടെ ഭാഗമാണ്. അഗ്നിപർവ്വതജന്യമായ ദ്വീപ് പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ടതാണ്. തീരത്തുനിന്ന് അധികം അകലെയല്ലാതെ ജനവാസമില്ലാത്ത ചില ചെറു ദ്വീപുകൾ സ്ഥിതിചെയ്യുന്നുണ്ട്. മൗറീഷ്യസിന്റെ പത്താമത്തെ ജില്ലയായിരുന്ന ഈ ദ്വീപ് 2002 ഡിസംബർ 10 സ്വയംഭരണ പദവി നേടി. റോഡ്രിഗസ് റീജിയണൽ അസംബ്ലിയാണ് ഇത് ഭരിക്കുന്നത്. പോർട്ട് മാതുരിനാണ് ദ്വീപിന്റെ തലസ്ഥാനം.
Rodrigues Rodrig (Morisyen) | |||
---|---|---|---|
Autonomous outer island | |||
| |||
Motto(s): | |||
ദേശീയഗാനം: Motherland | |||
Location of Rodrigues in the Indian Ocean. | |||
Coordinates: 19°43′S 63°25′E | |||
Country | Mauritius | ||
Capital | Port Mathurin | ||
• ഭരണസമിതി | Regional Assembly | ||
• Chief Commissioner | Serge Clair | ||
• Chief Executive | Davis Hee Hong Wye | ||
• ആകെ | 108 ച.കി.മീ.(42 ച മൈ) | ||
(2014)[note 1] | |||
• ആകെ | 41,669 | ||
• കണക്ക് (2013) | 38,379[2] | ||
• ജനസാന്ദ്രത | 386/ച.കി.മീ.(1,000/ച മൈ) | ||
Demonym(s) | Rodriguan | ||
• Vernacular languages |
| ||
സമയമേഖല | UTC+4 (MUT) | ||
Calling code | +230 | ||
Currency | Mauritian rupee (MUR) |
മൗറീഷ്യൻ പൗരന്മാരാണ് ദ്വീപിലെ നിവാസികൾ. 2014 ലെ മൗറീഷ്യസ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ദ്വീപിന്റെ ജനസംഖ്യ ഏകദേശം 41,669 ആയിരുന്നു.[4] ദ്വീപ് നിവാസികളിൽ ഭൂരിഭാഗവും സമ്മിശ്ര ആഫ്രിക്കൻ, യൂറോപ്യൻ വംശജരാണ്. മത്സ്യബന്ധനം, കൃഷി, കരകൌശലം, വികസ്വര ടൂറിസം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവിടുത്തെ സമ്പദ്വ്യവസ്ഥ.