From Wikipedia, the free encyclopedia
ഒരു അമേരിക്കൻ എഴുത്തുകാരനായിരുന്നു റായ് ബ്രാഡ്ബറി(August 22, 1920 – June 5, 2012)[1][2]. 1953-ൽ എഴുതിയ ഫാരൻഹീറ്റ് 451 എന്ന നോവലിലൂടെയും, ദ മാർട്ടിൻ ക്രോണിക്കിൾസ്(1950), ദ ഇലുസ്ട്രേറ്റഡ് മാൻ (1951) എന്നീ ശീർഷകങ്ങളിൽ പ്രസിദ്ധീകരിച്ച ശാസ്ത്ര കല്പിതകഥകളിലൂടെയുമാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്.
റേ ബ്രാഡ്ബുറി | |
---|---|
ജനനം | Waukegan, Illinois | ഓഗസ്റ്റ് 22, 1920
മരണം | ജൂൺ 5, 2012 91)[1] Los Angeles, California | (പ്രായം
ദേശീയത | American |
Period | 1938–2012 |
Genre | Science fiction, fantasy, horror fiction, mystery (fiction) |
ശ്രദ്ധേയമായ രചന(കൾ) | The Martian Chronicles, Fahrenheit 451, Something Wicked This Way Comes |
കയ്യൊപ്പ് | |
വെബ്സൈറ്റ് | |
http://www.raybradbury.com/ |
ശാസ്ത്രകഥാ സാഹിത്യത്തെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ ഭാഗമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച എഴുത്തുകാരനാണ്. നിരവധി നൂതനാശയങ്ങൾ തന്റെ നോവലുകളിലൂടെ അവതരിപ്പിച്ച ബ്രാഡ്ബുറി ജീവിതാവസാനകാലത്തും സജീവമായിരുന്നു.
1953ൽ രചിച്ച "ഫാരൻഹീറ്റ് 451" എന്ന ശാസ്ത്രനോവലാണ് ബ്രാഡ്ബുറിയെ പ്രശസ്തിയിലേക്കുയർത്തിയത്. പുസ്തകങ്ങൾ നിരോധിക്കപ്പെടുന്ന ഒരുകാലത്തെ പ്രതിപാദിക്കുന്നതായിരുന്നു "ഫാരൻഹീറ്റ് 451". ടെലിവിഷൻ വായനയെ നശിപ്പിക്കുന്നത് എങ്ങനെയെന്ന കഥയാണ് അതിലെന്ന് ബ്രാഡ്ബുറി പറഞ്ഞിട്ടുണ്ട്. ഈ നോവൽ 1966ൽ ഫ്രാൻസ്വാ ത്രൂഫോ സിനിമയാക്കി. പന്ത്രണ്ടുകാരനായിരുന്ന സമയത്തെ അതേ മാനസികാവസ്ഥയാണ് തനിക്കിപ്പോഴുമെന്ന് എൺപതാം പിറന്നാളാഘോഷവേളയിലും ബ്രാഡ്ബുറി പറഞ്ഞിരുന്നു. ചൊവ്വയെ കോളനിയാക്കാനുള്ള മനുഷ്യന്റെ ശ്രമത്തെ അവതരിപ്പിച്ച "ദ മാർഷ്യൻ ക്രോണിക്കിൾസും" (1950) ബ്രാഡ്ബുറിയുടെ ശ്രദ്ധേയ രചനയാണ്. എഴുപതുവർഷത്തോളം നീണ്ട സാഹിത്യജീവിതത്തിൽ അറുനൂറോളം ശാസ്ത്രകഥകളും 50 പുസ്തകങ്ങളും രചിച്ചു. 36 ഭാഷകളിലായി ബ്രാഡ്ബുറിയുടെ രചനകളുടെ 80 ലക്ഷം പ്രതികളാണ് വിറ്റഴിഞ്ഞത്.
ഭാര്യ മാർഗരിറ്റ് 2003ൽ മരിച്ചു. നാല് പെൺമക്കളുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.