![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9c/Rudolf_Diesel2.jpg/640px-Rudolf_Diesel2.jpg&w=640&q=50)
റുഡോൾഫ് ഡീസൽ
From Wikipedia, the free encyclopedia
ഡീസൽ എഞ്ചിന്റെ കണ്ടുപിടിത്തം കൊണ്ടും നിഗൂഢമായ തന്റെ മരണം കൊണ്ടും പ്രസിദ്ധനായ ഒരു ജർമ്മൻ സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയറും സംരംഭകനുമായിരുന്നു റുഡോൾഫ് ക്രിസ്ത്യൻ ഡീസൽ (Rudolf Christian Karl Diesel) (German: [ˈʁuːdɔlf ˈkʁɪstjan ˈkaʁl ˈdiːzəl]; (ജനനം18 മാർച്ച് 1858- മരണം 29 സെപ്റ്റംബർ1913). 1942 -ൽ ഇറങ്ങിയ ഡീസൽ എന്ന ചലച്ചിത്രം ഇദ്ദേഹത്തെക്കുറിച്ചുള്ളതാണ്.[1]
റുഡോൾഫ് ഡീസൽ | |
---|---|
![]() 1900 -ത്തിനടുത്ത് | |
ജനനം | റുഡോൾഫ് ക്രിസ്ത്യൻ കാൾ ഡീസൽ 1858 മാർച്ച് 18 |
മരണം | 29 സെപ്റ്റംബർ 1913(1913-09-29) (പ്രായം 55) |
മരണ കാരണം | അറിയില്ല, ആത്മഹത്യയെന്ന് ചരിത്രകാരന്മാർ പറയുന്നു. |
അന്ത്യ വിശ്രമം | വടക്കൻ കടൽ |
ദേശീയത | ജർമൻ |
തൊഴിൽ | എഞ്ചിനീയർ, കണ്ടുപിടിത്തക്കാരൻ, സംരംഭകൻ |
തൊഴിലുടമ | സൾസർ, ലിൻഡെ, മാൻ സി, ഡ്യൂറ്റ്സ് |
അറിയപ്പെടുന്നത് | ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത് |
ജീവിതപങ്കാളി(കൾ) | മാർത്ത ഡീസൽ |
കുട്ടികൾ | റുഡോൾഫ്, ഹെഡി, യൂജീൻ |
മാതാപിതാക്ക(ൾ) | എലീസ് ഡീസൽ, തിയോഡർ ഡീസൽ |
പുരസ്കാരങ്ങൾ | എലിയട്ട് ക്രെസ്സൺ മെഡൽ (1901) |
ഒപ്പ് | |
![]() |
ബാവേറിയയിൽ നിന്നും പാരീസിലേക്ക് കുടിയേറിയ തിയോഡോറിന്റെയും എലീസിന്റെയും മൂന്നു മക്കളിൽ രണ്ടാമനായി റുഡോൽഫ് 1858 -ൽ പാരീസിൽ ജനിച്ചു.[2][3] ചെറുപ്പകാലം പാരീസിൽ ചെലവഴിച്ച റുഡോൾഫ് 1870 -ലെ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധസമയത്ത് മറ്റു പല ജർമ്മൻകാരെയും പോലെ ജർമ്മനി വിടുകയും ലണ്ടനിൽ താമസമാക്കുകയും ചെയ്തു. എന്നാൽ യുദ്ധം തീരും മുൻപ് തന്നെ തന്റെ അമ്മാവൻ ഗണിതം പഠിപ്പിക്കുന്ന ഓഗ്സ്ബർഗിലേക്ക് ജർമൻ നന്നായി പഠിക്കാനായി അമ്മ 12 വയസ്സുള്ള റുഡോൾഫിനെ അയച്ചു. 14 വയസ്സിൽ തനിക്കൊരു എഞ്ചിനീയർ ആവണമെന്ന് മാതാപിതാക്കൾക്ക് കത്തയച്ച റുഡോൾഫ് 1873 -ൽ ക്ലാസിൽ ഒന്നാമനാവുകയും എഞ്ചിനീയറിങ്ങ് പഠിക്കാൻ ചേരുകയും ചെയ്തു. പഠിക്കാൻ പോകാതെ എന്തെങ്കിലും ജോലിക്ക് അവൻ പോകണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.