റിവർസൈഡ്
അമേരിക്കയിലെ ഒരു സ്ഥലം From Wikipedia, the free encyclopedia
അമേരിക്കയിലെ ഒരു സ്ഥലം From Wikipedia, the free encyclopedia
റിവർസൈഡ്, അമേരിക്കൻ ഐക്യനാടുകളിലെ റിവർസൈഡ് കൗണ്ടിയിൽ ഇൻലാന്റ് എമ്പയർ മെട്രോപ്പോളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. ഇതേ പേരുള്ള കൌണ്ടിയുടെ ആസ്ഥാനവും കൂടിയായ ഈ നഗരത്തിന്റെ നാമകരണത്തിനു ഹേതുവായത് നഗരത്തിനു സമീപമുള്ള സാന്താ അന നദിയാണ്. ഇൻലാന്റ് എമ്പയറിലേയും അതുപോലെതന്നെ റിവർസൈഡ് കൌണ്ടിയിലേയും ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ ഇത് ലോസ് ആഞ്ചലസിന് 60 മൈൽ (97 കിലോമീറ്റർ) കിഴക്കായി സ്ഥിതിചെയ്യുന്നു. ഗ്രേറ്റർ ലോസ് ആഞ്ചലസ് മേഖലയുടെ ഭാഗമാണിത്.
റിവർസൈഡ്, കാലിഫോർണിയ | |||||
---|---|---|---|---|---|
Charter city[1] | |||||
City of Riverside | |||||
| |||||
| |||||
Motto(s): City of Arts & Innovation | |||||
Location of Riverside County within the State of California | |||||
Coordinates: 33°56′53″N 117°23′46″W | |||||
Country | United States of America | ||||
State | California | ||||
County | Riverside | ||||
Incorporated | ഒക്ടോബർ 11, 1883[2] | ||||
Chartered | മാർച്ച് 5, 1907[1] | ||||
• City council[3] | Mayor Rusty Bailey Mike Gardner Andy Melendrez Michael Soubirous Paul Davis Chris Mac Arthur Jim Perry Steve Adams | ||||
• City manager | John Russo[4] | ||||
• ആകെ | 81.54 ച മൈ (211.18 ച.കി.മീ.) | ||||
• ഭൂമി | 81.23 ച മൈ (210.38 ച.കി.മീ.) | ||||
• ജലം | 0.31 ച മൈ (0.80 ച.കി.മീ.) 0.37% | ||||
ഉയരം | 827 അടി (252 മീ) | ||||
• ആകെ | 3,03,871 | ||||
• കണക്ക് (2016)[8] | 3,24,722 | ||||
• റാങ്ക് | 1st in Riverside County 12th in California 59th in the United States | ||||
• ജനസാന്ദ്രത | 3,997.66/ച മൈ (1,543.50/ച.കി.മീ.) | ||||
സമയമേഖല | UTC−8 (Pacific) | ||||
• Summer (DST) | UTC−7 (PDT) | ||||
ZIP codes | 92501–92509, 92513–92519, 92521–92522 | ||||
Area code | 951 | ||||
FIPS code | 06-62000 | ||||
GNIS feature IDs | 1661315, 2410965 | ||||
വെബ്സൈറ്റ് | riversideca |
അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ 59 ആം സ്ഥാനവും കാലിഫോർണിയയിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 12-ആം സ്ഥാനവുമാണ് റിവർസൈഡ് നഗരത്തിനുള്ളത്. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 303,871 ആയിരുന്നു.
1870 കളുടെ ആരംഭത്തിൽ റിവർസൈഡ് നഗരം സ്ഥാപിതമായി. കാലിഫോർണിയയിലെ നാരങ്ങാ വ്യവസായത്തിന്റെ ജന്മസ്ഥലവും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ മിഷൻ റിവൈവൽ സ്റ്റൈൽ (പത്തൊൻപതാം നൂറ്റാണ്ടിൽ കോളനി വാഴ്ചയുടെ പുനരുജ്ജീവനത്തിനും പുനർവ്യാഖ്യാനത്തിനും വേണ്ടിയുള്ള ഒരുതരം വാസ്തുശില്പ ശൈലി) കെട്ടിടമായ മിഷൻ ഇൻ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. റിവർസൈഡ് നാഷണൽ സെമിത്തേരിയും ഇവിടെയാണുള്ളത്.
കാലിഫോർണിയ സർവകലാശാല - റിവർസൈഡ്, ഈ നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. റിവർസൈഡ് സ്പോർട്സ് കോംപ്ലക്സ് സർവ്വകലാശാലാ വളപ്പിലാണുള്ളത്. ഫോക്സ് പെർഫോമിംഗ് ആർട്സ് സെന്റർ, പ്രാദേശിക ചരിത്രവും കലാരൂപങ്ങളും പ്രദർശിപ്പിക്കുന്ന റിവർസൈഡ് മെട്രോപോളിറ്റൻ മ്യൂസിയം, കാലിഫോർണിയ മ്യൂസിയം ഓഫ് ഫോട്ടോഗ്രാഫി, കാലിഫോർണിയ സിട്രസ് സ്റ്റേറ്റ് ഹിസ്റ്റോറിക് പാർക്ക്, “പേരന്റ് വാഷിങ്ടൺ നാവൽ ഓറഞ്ച് ട്രീ” എന്നറിയപ്പെടുന്നതും കാലിഫോർണിയയിൽ ഇപ്പോഴും നിലനിൽക്കുന്ന അവസാനത്തേതായ രണ്ട് മൂല ഓറഞ്ചു വൃക്ഷങ്ങൾ എന്നിവയാണ് റിവർസൈഡ് നഗരത്തിലെ മറ്റ് ആകർഷണങ്ങളിൽ ചിലത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.