![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d1/%25D0%25A1%25D1%2582%25D1%2580%25D0%25B0%25D1%2588%25D0%25BD%25D0%25BE%25D1%2582%25D0%25BE_%25D0%25B5%25D0%25B7%25D0%25B5%25D1%2580%25D0%25BE.jpg/640px-%25D0%25A1%25D1%2582%25D1%2580%25D0%25B0%25D1%2588%25D0%25BD%25D0%25BE%25D1%2582%25D0%25BE_%25D0%25B5%25D0%25B7%25D0%25B5%25D1%2580%25D0%25BE.jpg&w=640&q=50)
റില, ബൾഗേറിയ
ബൾഗേറിയയിലെ മലനിരകൾ / From Wikipedia, the free encyclopedia
തെക്ക് പടിഞ്ഞാറൻ ബൾഗേറിയയിലെ ഒരു മലനിരയാണ് റില (ബൾഗേറിയൻ: Рила). ബൾഗേറിയയിലേയും ബാൾക്കൻറിലേയും ഏറ്റവും ഉയരം കൂടിയ പർവ്വതനിരയായ ഇതിന്റെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൂസലായുടെ ഉയരം 2,925 മീറ്ററാണ്. ഈ പർവ്വതനിരയുടെ മൂന്നിലൊന്ന് റില ദേശീയോദ്യാനം ഉൾക്കൊള്ളുന്നു. ബാക്കി ഭാഗം റില മോണാസ്റ്ററി പ്രകൃതി പാർക്കാണ്.
വസ്തുതകൾ റില, ഉയരം കൂടിയ പർവതം ...
റില | |
---|---|
ബൾഗേറിയൻ: Рила | |
![]() The Dreadful Lake | |
ഉയരം കൂടിയ പർവതം | |
Elevation | 2,925 m (9,596 ft) |
Coordinates | 42°06′00″N 23°33′00″E |
അടയ്ക്കുക
ഇതേ പേരിലുള്ള നദിയുടെ നാമത്തിൽനിന്നാണ് ഈ പർവതത്തിന് റില എന്ന പേരുലഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. കുഴിക്കുക എന്നർത്ഥമുള്ള പഴയ ബൾഗേറിയൻ ക്രിയയായ "рыти" എന്ന വാക്കിൽനിന്നാണ് ഇത് ഉൽഭവിച്ചത്.[1][2]