From Wikipedia, the free encyclopedia
റിയാദ് മെട്രോ സൌദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിൽ നിർമ്മാണത്തിലിരിക്കുന്ന അതിവേഗ ഗതാഗത സംവിധാനമാണ്. 176 കിലോമീറ്റർ ദൈർഘ്യത്തിൽ 6 മെട്രോ ലൈനുകളിലായി 85 സ്റ്റേഷനുകളാണ് ഈ ബൃഹദ് പദ്ധതിയിലുള്ളത്. ഈ ബൃഹദ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ആകെ ചെലവ് 22.5 ബില്ല്യൺ ഡോളർ ആണ്. 2019 ൽ പരിക്ഷണ ഓട്ടം ആരംഭിച്ച ഈ റെയിൽവേ ലൈൻ 2024-ൽ ഇത് യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.[1]
Riyadh Metro | |
---|---|
| |
പശ്ചാത്തലം | |
ഉടമ | The Royal Commission for Riyadh City (RCRC) |
സ്ഥലം | Riyadh, Saudi Arabia |
ഗതാഗത വിഭാഗം | Rapid Transit |
പാതകളുടെ എണ്ണം | 6 |
സ്റ്റേഷനുകൾ | 84 |
വെബ്സൈറ്റ് | riyadhmetro.sa |
പ്രവർത്തനം | |
പ്രവർത്തനം ആരംഭിക്കുന്നത് | Early 2024 |
വാഹനങ്ങളുടെ എണ്ണം | 586 car |
ട്രെയിൻ നീളം | 2–4 coaches |
സാങ്കേതികം | |
System length | 176 കി.മീ (109 മൈ) |
Track gauge | 1,435 mm (4 ft 8 1⁄2 in) standard gauge |
2010 നവംബറിൽ തുറന്ന അൽ മഷാർ അൽ മുഗദ്ദസ്സ മെട്രോ പാതയ്ക്ക് ശേഷം സൗദി അറേബ്യയിലെ രണ്ടാമത്തെ മെട്രോ സംവിധാനമായ ഇത്, അറേബ്യൻ ഉപദ്വീപിലെ നാലാമത്തേതും അറബ് ലോകത്തെ ആറാമത്തേതും പശ്ചിമേഷ്യയിൽ പതിനഞ്ചാമത്തേതുമാണ്.
അടുത്ത 10 വർഷത്തിനുള്ളിൽ റിയാദ് നഗരത്തിലെ ജനസംഖ്യ ഏകദേശം 6 ദശലക്ഷത്തിൽ നിന്ന് 8.5 ദശലക്ഷത്തിലേക്ക് ഉയരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2013 ജൂണിൽ, മൂന്ന് പ്രധാന ആഗോള കൺസോർഷ്യങ്ങളുടെ ഒരു ഷോർട്ട്ലിസ്റ്റ് മെട്രോ നിർമ്മാണത്തിനായി തിരഞ്ഞെടുത്തു. 2013 ജൂലൈയിൽ കരാറുകൾ നൽകിയ ഈ പദ്ധതി 2014 ൽ നിർമ്മാണം ആരംഭിച്ച് ഏകദേശം 4 വർഷമെടുക്കുമെന്നാണ് പ്രതീക്ഷിച്ചത്. പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് 2014 ഏപ്രിൽ 4-ന് നടന്നു. ബെക്ടെൽ, അൽമാബാനി ജനറൽ കോൺട്രാക്ടേഴ്സ്, കൺസോളിഡേറ്റഡ് കോൺട്രാക്ടേഴ്സ് കമ്പനി, സ്ട്രക്ടൺ, വെബിൽഡ്, ലാർസൻ ആൻഡ് ടാബ്രോ, സാംസങ്, നെസ്മ എന്നിവയുൾപ്പെടെയുള്ള നിർമാണ കമ്പനികളാണ് നിലവിൽ ഇതിൻ്റെ നിർമാണം നടത്തുന്നത്.[2]
Line Code | Line Name | Line Length | No. of stations | Interchange/Transfer stations | Notes |
---|---|---|---|---|---|
1 | Blue Line | 38 കി.മീ (125,000 അടി) | 22 സ്റ്റേഷനുകൾ | 4 സ്റ്റേഷനുകൾ | |
2 | Red Line | 25.3 കി.മീ (83,000 അടി) | 13 സ്റ്റേഷനുകൾ | 3 സ്റ്റേഷനുകൾ | |
3 | Orange Line | 40.7 കി.മീ (134,000 അടി) | 20 സ്റ്റേഷനുകൾ | 2 സ്റ്റേഷനുകൾ | |
4 | Yellow Line | 29.6 കി.മീ (97,000 അടി) | 8 സ്റ്റേഷനുകൾ (3 common with Line 6) | 4 സ്റ്റേഷനുകൾ | |
5 | Green Line | 12.9 കി.മീ (42,000 അടി) | 10 സ്റ്റേഷനുകൾ | 2 സ്റ്റേഷനുകൾ | |
6 | Purple Line | 29.9 കി.മീ (98,000 അടി) | 8 stations (3 common with Line 4) | 3 സ്റ്റേഷനുകൾ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.