അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
റിത വിൽസൺ (ജനനം മാർഗരിറ്റ ഇബ്രാഹിമോഫ്;[3] ഒക്ടോബർ 26, 1956) ഒരു അമേരിക്കൻ നടിയും ഗായികയും നിർമ്മാതാവുമാണ്. വോളണ്ടിയർസ് (1985), സ്ലീപ്ലെസ് ഇൻ സിയാറ്റിൽ (1993), നൗ ആൻഡ് തെൻ (1995), ദാറ്റ് തിംഗ് യു ഡു! (1996), ജിംഗിൾ ഓൾ ദ വേ (1996), ദി സ്റ്റോറി ഓഫ് അസ് (1999), റൺഎവേ ബ്രൈഡ് (1999), ഇറ്റ്സ് കോംപ്ലിക്കേറ്റ് (2009), ലാറി ക്രൗൺ (2011) തുടങ്ങിയ സിനിമകൾ കൂടാതെ ദ ഗുഡ് വൈഫ്, ഗേൾ എന്നീ ടെലിവിഷൻ പരമ്പരകളിലും അവർ വേഷമിട്ടു. ബ്രോഡ്വേ നാടകങ്ങളിലും വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള വിൽസൺ മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിംഗ് (2002) ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഗായിക, ഗാനരചയിതാവ് എന്നീ നിലകളിലും അറിയപ്പെടുന്ന വിൽസൺ AM/FM, റിത വിൽസൺ, ബിഗ്ഗർ പിക്ചർ, ഹാഫ് വേ ടു ഹോം എന്നീ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 2019 മാർച്ചിൽ അവരെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.[4]
റിത വിൽസൺ | |
---|---|
ജനനം | മാർഗരിറ്റ ഇബ്രാഹിമോഫ് ഒക്ടോബർ 26, 1956[1] ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. |
പൗരത്വം |
|
തൊഴിൽ |
|
സജീവ കാലം | 1972–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | ചെറ്റ് ഹാങ്ക്സ് ഉൾപ്പെടെ 2. |
ബന്ധുക്കൾ | കോളിൻ ഹാങ്ക്സ് (വളർത്തുപുത്രൻ) ജിം ഹാങ്ക്സ് (ബ്രദർ-ഇൻ-ലോ) ലാറി ഹാങ്ക്സ് (ബ്രദർ-ഇൻ-ലോ) |
Musical career | |
വിഭാഗങ്ങൾ | |
ലേബലുകൾ |
|
മാർഗരിറ്റ ഇബ്രാഹിമോഫ് എന്ന പേരിൽ ലോസ് ഏഞ്ചൽസ് നഗരത്തിൽ[5] ജനിച്ച റീത്ത വിൽസൺ ആദ്യകാലത്ത് അവിടെയാണ് വളർന്നത്.[6] ഗ്രീക്ക് വംശജയായ മാതാവ്, ഡൊറോത്തിയ സിഗ്കൗ (ഗ്രീക്ക്: Δωροθέα Τζίγκου) ഗ്രീസിന്റെ അതിർത്തിയോട് ചേർന്നുള്ള അൽബേനിയയിലെ ഡ്രോപ്പുൾ ഐ സിപർമിന് സമീപമുള്ള സോട്ടിറ നഗരത്തിൽ ജനിച്ചു വളർന്ന വനിതയായിരുന്നു.[7] പിതാവ്, ഹസ്സൻ ഹാലിലോവ് ഇബ്രാഹിമോഫ് (ബൾഗേറിയൻ: Хасан Халилов Ибрахимов; 1920–2009) ബൾഗേറിയയുടെ അതിർത്തിയോട് ചേർന്നുള്ള ഗ്രീസിലെ ഒറൈയോയിൽ (ബ്രഷ്റ്റെനെ) ജനിച്ച ഒരു ബൾഗേറിയൻ മുസ്ലിം (പോമാക്) ആയിരുന്നു. പിതാവിന്റെ കുടുംബം അദ്ദേഹം കുട്ടിയായിരുന്നപ്പോൾത്തന്നെ ബൾഗേറിയയിലേക്ക് താമസം മാറ്റി.[8][9] പിന്നീട് 1949-ൽ അദ്ദേഹം ബൾഗേറിയയിൽ നിന്ന് യു.എസിലേക്ക് കുടിയേറി. വിവാഹശേഷം ഇസ്ലാമിൽ നിന്ന് ഓർത്തഡോക്സ് ക്രിസ്ത്യാനിയായി പരിവർത്തനം ചെയ്ത[10] അദ്ദേഹം 1960-ൽ ഒരു പ്രാദേശിക തെരുവിന്റെ പേരിനെ അനുസ്മരിച്ചുകൊണ്ട് തന്റെ പേര് അലൻ വിൽസൺ എന്നാക്കി മാറ്റി. കുടുംബം ലോസ് ഏഞ്ചൽസ് നഗരത്തിൽ താമസിക്കുകയും അവിടെ പിതാവ് ഒരു മദ്യശാലയിലെ വിളമ്പുകാരൻറെ ജോലി നേടുകയും ചെയ്തു.[11] ഗ്രീക്ക് ഓർത്തഡോക്സ് വിശ്വാസത്തിലാണ് വിൽസൺ വളർന്നത്.[12] ബൾഗേറിയൻ ഭാഷയ്ക്ക് പുറമേ, പിതാവിന് "റഷ്യൻ, ടർക്കിഷ്, പോളിഷ്, ഗ്രീക്ക്, അൽപ്പം ഇറ്റാലിയൻ, അൽപ്പം ഫ്രഞ്ച്" എന്നിവ സംസാരിക്കാൻ കഴിയുമായിരുന്നുവെന്ന് പറഞ്ഞ വിൽസന്റെ ഭർത്താവ് ടോം ഹാങ്ക്സ് തൻറെ ടെർമിനൽ എന്ന സിനിമയിലെ വിക്ടർ നവോർസ്കി എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത് അമ്മായിയപ്പനെ മാതൃകയാക്കിക്കൊണ്ടായിരുന്നുവെന്ന് ഒരിക്കൽ പറഞ്ഞു.[13]
1972 ൽ സംപ്രേക്ഷണം ചെയ്യപ്പെട്ട ദി ബ്രാഡി ബഞ്ച് എന്ന ടെലിവിഷൻ പരമ്പരയുടെ "ഗ്രെഗ്സ് ട്രയാംഗിൾ" എന്ന എപ്പിസോഡിൽ ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് വിനോദ മേഖലയിലേയ്ക്കുള്ള തൻറെ കരിയർ ആരംഭിച്ച വിൽസൺ ഇതിൽ പ്രധാന ചിയർലീഡർ സ്ഥാനത്തേയ്ക്ക് മാർസിയ ബ്രാഡി എന്ന കഥാപാത്രത്തിനെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥികളിലൊരാളായ പാറ്റ് കോൺവേയെ അവതരിപ്പിച്ചു. 1982-ൽ M*A*S*H എന്ന ടെലിവിഷൻ പരമ്പരയിൽ നഴ്സ് ലേസി എന്ന കഥാപാത്രമായി രണ്ടു തവണയും കൂടാതെ ഭാവി ഭർത്താവ് ടോം ഹാങ്ക്സ് അഭിനയിച്ച ത്രീസ് കമ്പനി, ബോസം ബഡ്ഡീസ് എന്നീ ആക്ഷേപ ഹാസ്യ പരമ്പരകളിലും ഫ്രേസിയർ എന്ന പരമ്പരയിൽ ഫ്രേസിയർ ക്രെയിൻ എന്ന കഥാപാത്രത്തിൻറെ മരണപ്പെട്ട അമ്മ ഹെസ്റ്റർ റോസ് ക്രെയിനായും അവർ പ്രത്യക്ഷപ്പെട്ടു.
1980-കളിൽ, ഇംഗ്ലണ്ടിലെ ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ഡ്രമാറ്റിക് ആർട്ടിൽ വിൽസൺ പഠനം നടത്തിയിരുന്നു.വോളണ്ടിയേർസ്, ബാർബേറിയൻസ് അറ്റ് ദ ഗേറ്റ്, ദി ബോൺഫയർ ഓഫ് ദി വാനിറ്റീസ്, മിക്സഡ് നട്ട്സ്, സ്ലീപ്ലെസ് ഇൻ സിയാറ്റിൽ, നൗ ആന്റ് ദെൻ, ദാറ്റ് തിംഗ് യു ഡു!, ജിംഗിൾ ഓൾ ദ വേ, റൺഎവേ ബ്രൈഡ്, ഇൻവിസിബിൾ ചൈൽഡ്, ദി സ്റ്റോറി ഓഫ് അസ്, റെയ്സ് യുവർ വോയ്സ്, ഇറ്റ്സ് കോംപ്ലിക്കേറ്റഡ്, ലാറി ക്രൗൺ. തുടങ്ങി നിരവധി സിനിമകളിൽ അവർ ശ്രദ്ധേയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഫ്രം ദ എർത്ത് ടു ദ മൂൺ എന്ന HBO മിനിപരമ്പരയിൽ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് ബോർമന്റെ ഭാര്യ സൂസൻ ബോർമനെ അവർ അവതരിപ്പിച്ചു. ഫ്രേസിയർ, കർബ് യുവർ എൻതൂസിയാസം, ലോ & ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ്, ബോഡി ഓഫ് പ്രൂഫ് എന്നിവയുൾപ്പെടെ നിരവധി പരമ്പരകളിൽ അതിഥി താരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള അവർ ദി ഗുഡ് വൈഫ് ആൻഡ് ഗേൾസ് എന്ന ടെലിവിഷൻ പരമ്പരയിൽ ആവർത്തിച്ചുള്ള വേഷങ്ങൾ ചെയ്തു. മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിങ്ങ് എന്ന നാടകത്തിൻറെ സിനിമാ സംരംഭത്തിൽ നടിയും നാടകകൃത്തുമായ നിയ വാർഡലോസിനെ സഹായിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ച അവർ അതിൻറെ ചലച്ചിത്ര പതിപ്പിൻറെ നിർമ്മാണത്തിൽ ഭാഗധേയം വഹിക്കുകയും അത് എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ സ്വതന്ത്ര ചിത്രമായി മാറുകയും ചെയ്തു. സിനിമ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിൽസൺ നാടകത്തിന്റെ രണ്ട് സ്റ്റേജ് അവതരണം നടത്തിയിരുന്നു. 2016-ൽ പുറത്തിറങ്ങിയ മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിംഗ് 2 എന്ന ചിത്രത്തിൻറെ തുടർച്ചയിൽ വിൽസൺ സഹ-നിർമ്മാതാവാകുകയും ഒരു സഹകഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.
2016-ൽ ഗ്രീക്ക് തപാൽ സേവനമായ ELTA അവരെ മറ്റ് അഞ്ച് പേർക്കൊപ്പം ഒരു സ്റ്റാമ്പ് പുറത്തിറക്കിയ സമയത്ത് വിൽസന്റെ സ്വന്തം ഗ്രീക്ക് പൈതൃകം ആദരിക്കപ്പെട്ടു. ചലച്ചിത്ര നിർമ്മാതാവ് കോസ്റ്റ-ഗാവ്റാസ്, എഞ്ചിനീയറും സംരംഭകനുമായ പീറ്റർ ഡയമാൻഡിസ്, പത്രപ്രവർത്തകൻ ജോർജ്ജ് സ്റ്റെഫാനോപോളോസ്, കോടീശ്വരനായ വ്യവസായി ജോൺ കാറ്റ്സിമാറ്റിഡിസ് എന്നിവരായിരുന്നു സ്റ്റാമ്പുകളിൽ ചിത്രീകരിച്ച് ആദരിക്കപ്പെട്ട മറ്റ് നാല് പേർ. 2008-ൽ മമ്മ മിയ എന്ന ചിത്രവും എട്ട് വർഷങ്ങൾക്ക് ശേഷം അതിന്റെ തുടർച്ചയായ മമ്മ മിയ! ഹിയർ വി ഗോ എഗേൻ എന്ന ചിത്രവും അവർ നിർമ്മിച്ചു.
2006-ൽ, ഷിക്കാഗോ എന്ന മ്യൂസിക്കലിൻറെ പുനരുജ്ജീവനത്തിൽ റോക്സി ഹാർട്ടിന്റെ വേഷം ചെയ്തുകൊണ്ട് വിൽസൺ ബ്രോഡ്വേ നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചു. 2015 ഏപ്രിലിൽ, തനിക്ക് സ്തനാർബുദം ബാധിച്ചുവെന്നു ഇരട്ട മാസ്റ്റെക്ടമിയും പുനർനിർമ്മാണ ശസ്ത്രക്രിയയും നടത്തിയതായും വിൽസൺ പ്രഖ്യാപിച്ചു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം, ലാറി ഡേവിഡിന്റെ ഫിഷ് ഇൻ ദി ഡാർക്ക് എന്ന നാടകത്തിലൂടെ ബ്രോഡ്വേ നാടകവേദിയിൽ തിരിച്ചെത്തിയ അവർ ലാറി അവതരിപ്പിച്ച കഥാപാത്രത്തിൻറെ ഭാര്യ ബ്രെൻഡയുടെ വേഷം ചെയ്തു. ബ്രോഡ്വേ നാടകവേദിയക്ക് പുറത്ത്, നോറ എഫ്രോൺ, ഡെലിയ എഫ്രോൺ എന്നിവർ രചിച്ച ലവ്, ലോസ് ആൻഡ് വാട്ട് ഐ വോർ എന്ന നാടകത്തിലും അവർ വേഷങ്ങൾ ചെയ്തു. ഗെഫൻ പ്ലേഹൗസിൻറെ ലോസ് ഏഞ്ചൽസ് നാടകങ്ങളിലും അവർ തന്റെ വേഷങ്ങൾ വീണ്ടും അവതരിപ്പിച്ചു. ഗെഫൻ പ്ലേഹൗസിൽ, ടോണി അവാർഡ് ജേതാവ് ഡാൻ സള്ളിവൻ സംവിധാനം ചെയ്ത ഡാനിയൽ മാർഗുലീസിന്റെ പുലിറ്റ്സർ സമ്മാനം നേടിയ ഡിന്നർ വിത്ത് ഫ്രണ്ട്സ് എന്ന നാടകത്തിലും വിൽസൺ ഒരു വേഷം അവതരിപ്പിച്ചു. ലോസ് ഏഞ്ചൽസിലെ മാർക്ക് ടേപ്പർ ഫോറം വേദിയിൽ ലിസ ലൂമറിന്റെ ഡിസ്ട്രാക്ടഡ് എന്ന നാടകത്തിൻറെ ആദ്യപ്രദർശനത്തിൽ "മാമ" എന്ന കഥാപാത്രത്തെ വിൽസൺ അവതരിപ്പിച്ചു.
2020 മാർച്ചിൽ, ഓസ്ട്രേലിയയിൽ സംവിധായകൻ ബാസ് ലുഹ്മാനിനൊപ്പം എൽവിസ് (2021) എന്ന സിനിമയുടെ ചിത്രികരണവേളയിൽ ദമ്പതികൾക്ക് COVID-19 ബാധിച്ചതായും അതിൻറെ ചെറിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായും ഹാങ്ക്സ് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ അറിയിച്ചു. ക്വാറന്റൈനിലേക്ക് മടങ്ങുന്നതിന് മുമ്പ് ഇവരെ ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാർച്ച് 27 ന്, വിൽസണും ഭർത്താവും വൈറസ് ബാധയിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ലോസ് ഏഞ്ചൽസിലെ ഭവനത്തിലേക്ക് മടങ്ങി. വൈറസ് ഗവേഷണത്തിനായി തങ്ങളുടെ രക്തത്തിലെ ആന്റിബോഡികൾ ദാനം ചെയ്യാൻ ദമ്പതികൾ തീരുമാനിച്ചു.
വിൽസൺ നിർമ്മിച്ച എ മാൻ കോൾഡ് ഓട്ടോ എന്ന ചിത്രം 2022 ഡിസംബറിൽ റിലീസ് ചെയ്തു. സ്വീഡിഷ് സിനിമയായ എ മാൻ കാൾഡ് ഓവ് കണ്ടതിന് ശേഷമാണ് വിൽസൺ അതിനെ അടിസ്ഥാനമാക്കി എ മാൻ കാൾഡ് ഓട്ടോ എന്ന ചിത്രം നിർമ്മിക്കാൻ താൽപ്പര്യപ്പെടുന്നത്. 2022 ഫെബ്രുവരിയിൽ സോണി പിക്ചേഴ്സിന് 60 മില്യൺ ഡോളറിന് വിറ്റുപോയ ചിത്രം അക്കാലത്ത് വെർച്വൽ യൂറോപ്യൻ സിനിമാ വിപണിയിലെ ഏറ്റവും വലിയ ഇടപാട് ആയിരുന്നു. ഡിസംബറിൽ, വിൽസൺ തന്റെ നിർമ്മാണ കമ്പനിയായ ആർട്ടിസ്റ്റിക് ഫിലിംസ് ആരംഭിക്കുകയും കമ്പനിയുടെ ആദ്യ പ്രോജക്റ്റായി എ മാൻ കോൾഡ് ഓട്ടോ നിർമ്മിക്കുകയും ചെയ്തു.
ഇരുപത്തിയൊന്നിലധികം ലേഖനങ്ങൾ എഴുതിയിട്ടുള്ള വിൽസൺ ഹാർപേഴ്സ് ബസാർ മാസികയിൽ ലേഖനങ്ങൾ സംഭാവന ചെയ്യുന്ന ഒരു എഡിറ്ററാണ്. അമ്പത് വയസ്സിന് മുകളിലുള്ള ആളുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഹഫ്/പോസ്റ്റ് 50 എന്ന പേരിലുള്ള ദി ഹഫിംഗ്ടൺ പോസ്റ്റിലെ ഒരു വിഭാഗത്തിൻറെ എഡിറ്ററായി ജോലി ചെയ്തു. ഓ, ദി ഓപ്ര മാഗസിനുവേണ്ടിയും അവർ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
വിൽസൺ 1988-ൽ നടൻ ടോം ഹാങ്ക്സിനെ വിവാഹം കഴിച്ചു. നേരത്തേ കോളിൻ, എലിസബത്ത് ഹാങ്ക്സ് എന്നീ രണ്ട് കുട്ടികളുണ്ടായിരുന്ന ഹാങ്ക്സിൻറെ കുട്ടികളുടെ രണ്ടാനമ്മയായി അവർ മാറി. അവൾക്ക് ഹാങ്ക്സിൽ ചെറ്റ്, ട്രൂമാൻ എന്നിങ്ങനെ രണ്ട് ആൺമക്കൾകൂടിയുണ്ട്. കൂടാതെ വിൽസണിന് മൂന്ന് പേരക്കുട്ടികളുമുണ്ട്. വിൽസൺ ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ അംഗമാണ്.
വർഷം | സിനിമയുടെ പേര് | കഥാപാത്രം | കുറിപ്പുകൾ |
1977 | ദ ഡേ ഇറ്റ് കെയിം ടു എർത്ത്. | ഡെബ്ബി. | |
1980 | ചീച്ച് ആൻറ് ചോങ്സ് നെക്സ്റ്റ് മൂവി. | നടി | |
1985 | വോളണ്ടിയേർസ് | ബെത് വെൿസലർ | |
1989 | ടീൻ വിച്ച് | നർത്തകി | |
1990 | ദ ബോൺഫയർ ഓഫ് ദ വാനിറ്റീസ്. | പി.ആർ.വിമൻ | |
1993 | Sleepless in Seattle | Suzy | |
1994 | മിക്സഡ് നട്സ് | കാതറിൻ ഒ'ഷൗഗ്നെസി | |
1995 | നൌ ആൻറ് ദെൻ | ക്രിസ്സി ഡിവിറ്റ് വില്യംസ് | |
1996 | ദാറ്റ് തിംഗ് യു ഡു! | മാർഗരിറ്റ് | |
1996 | ജിംഗിൾ ഓൾ ദ വേ | ലിസ് ലാങ്സ്റ്റൺ | |
1996 | നോ ഡോഗ്സ് അലൌഡ് | ഹ്രസ്വ ചിത്രം | |
1998 | സൈക്കോ | കരോലിൻ | |
1999 | റൺഎവേ ബ്രൈഡ് | എല്ലി ഗ്രഹാം | |
1999 | ദ സ്റ്റോറി ഓഫ് അസ് | റേച്ചൽ | |
2001 | പെർഫ്യൂം | റോബർട്ട | aka Dress to Kill |
2001 | ദ ഗ്ലാസ് ഹൌസ് | ഗ്രേസ് ആവറി-ബേക്കർ | Uncredited[citation needed] |
2002 | ഓട്ടോ ഫോക്കസ് | ആൻ ക്രേൻ | |
2004 | റേസ് യുവർ വോയ്സ് | ഫ്രാൻസെസ് ഫ്ലെച്ചർ | |
2005 | ദ ചംസ്ക്രബ്ബർ | ടെറി ബ്രാറ്റ്ലി | |
2005 | മാഗ്നിഫിസൻറ് ഡിസൊലേഷൻ: വാക്കിംഗ് ഓൺ ദ മൂൺ 3D | ബീറ്റ സ്റ്റേഷൻ കമാൻഡർ | ശബ്ദം മാത്രം |
2006 | ബ്യൂട്ടിഫുൾ ഒഹായോ | ജൂഡിത്ത് മെസ്സർമാൻ | |
2009 | മൈ ലൈഫ് റൂയിൻസ് | എലിനർ | |
2009 | ഓൾഡ് ഡോഗ്സ് | ജെന്ന | |
2009 | ഇറ്റ് ഈസ് കോംപ്ലിക്കേറ്റഡ് | ട്രിഷ | |
2011 | ദ ആർട്ട് ഓഫ് ഗെറ്റിംഗ് ബൈ. | വിവിയൻ സാർജൻറ് | |
2011 | ലാറി ക്രൌൺ | വിൽമ ക്യു ഗമ്മൽഗാഡ്മ | |
2012 | ജ്യൂട്ടോപ്പിയ | അർലീൻ ലിപ്ഷിറ്റ്സ് | |
2013 | ട ട്യൂട്ടർ | ടിന | Short film |
2014 | കിസ് മി | എഡിത് | |
2014 | ഡോൺ പട്രോൾ | ഷെലിയ | |
2016 | My Big Fat Greek Wedding 2 | അന്ന | |
2016 | ബ്രദർ നേച്ചർ | കാത്തി ടർലി | |
2018 | ഗ്ലോറിയ ബെൽl | വിക്കി | |
2018 | എ സിമ്പിൾ വെഡ്ഡിംഗ് | മാഗ്ഗി ബക്കർ | |
2019 | ബോയ് ജീനിയസ് | മേരി ലോക്ക് | |
2020 | ലവ് ഈസ് ലവ് ഈസ് ലവ്. | മേരി കേ | |
2020 | ബൊറാറ്റ് സബ്സിക്വൻറ് മൂവിഫിലിം. | Cameo | |
2022 | കിമി | നതാലി ചൗധരി | |
2023 | ആസ്റ്ററോയ്ഡ് സിറ്റി | മിസ്സിസ് വെതർഫോർഡ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.