റാബത്ത് (അറബി: الرِّبَاط; Moroccan Arabic: الرباط, romanized: ṛ-ṛbaṭ; Standard Moroccan Tamazight: ⵕⵕⴱⴰⵟ, translit. ṛṛbaṭ) ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ തലസ്ഥാന നഗരവും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവുമാണ്. നാഗരിക ജനസംഖ്യ ഏകദേശം 580,000 (2014) ആണ്. മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 1.2 മില്യൺ ആണ്. റാബത്ത്-സാലെ-കെനിട്ര ഭരണമേഖലയുടെ തലസ്ഥാനവുംകൂടിയാണ് ഈ നഗരം. റാബത്ത് നഗരം അറ്റ്‍ലാന്റിക് മഹാസമുദ്രത്തിനു സമീപം ബൌ റെഗ്രെഗ് നദിയുടെ അഴിമുഖത്താണ് സ്ഥിതിചെയ്യുന്നത്. നദീതീരത്തിന് അഭിമുഖമായി പ്രധാന ഗതാഗത പട്ടണമായ സലേ സ്ഥിതിചെയ്യുന്നു. റാബത്ത്, ടെമാര, സലേ എന്നീ നഗരങ്ങൾ കൂടിച്ചേർന്ന് 1.8 മില്യൺ ജനങ്ങളുള്ള ഒരു മഹാ നഗരസമൂഹത്തെ സൃഷ്ടിക്കുന്നു. എക്കൽ അടിയുന്നതു സംബന്ധമായ പ്രശ്നങ്ങൾ ഒരു തുറമുഖമായുള്ള റബാത്തിൻറെ പങ്ക് കുറച്ചുവെങ്കിലും റാബത്തും സാലയും ഇപ്പോഴും ഒരു പ്രധാന തുണിത്തര, ഭക്ഷ്യ സംസ്കരണ, നിർമ്മാണ വ്യവസായങ്ങളെ പരിപാലിക്കുന്ന തുറമുഖങ്ങളായി നിലകൊള്ളുന്നു. ഇതുകൂടാതെ ടൂറിസവും മൊറോക്കോയിലെ എല്ലാ വിദേശ എംബസികളുടെയും സാന്നിധ്യവും റാബത്തിനെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

വസ്തുതകൾ റാബത്ത്, Country ...
റാബത്ത്

  • الرِّبَاط (Arabic)
  • ṛṛbaṭ / ⵕⵕⴱⴰⵟ (Berber languages)
City
Thumb
[[File:|280px]]
Thumb Thumb Thumb
Clockwise from top:
River Bou Regreg and the Kasbah of the Udayas, Dâr-al-Makhzen the main royal residence, Hassan Tower, Chellah Necropolis, Kasbah of the Udayas, Mausoleum of Mohammed V
Thumb
Flag
Thumb
റാബത്ത്
റാബത്ത്
Location in Morocco & Africa
Thumb
റാബത്ത്
റാബത്ത്
റാബത്ത് (Africa)
Coordinates: 34°02′N 6°50′W[1]
Country Morocco
RegionEṛṛbaṭ-Sla-Qniṭra
Founded by Almohads1146
ഭരണസമ്പ്രദായം
  MayorFathallah Oualalou[2]
വിസ്തീർണ്ണം
  City117 ച.കി.മീ.(45.17  മൈ)
ഉയരത്തിലുള്ള സ്ഥലം
160 മീ(520 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (2014)[3]
  City577,827
  റാങ്ക്7th in Morocco
  ജനസാന്ദ്രത4,900/ച.കി.മീ.(13,000/ച മൈ)
  മെട്രോപ്രദേശം
2,120,192
സമയമേഖലUTC+0 (WET)
  Summer (DST)UTC+1 (WEST)
വെബ്സൈറ്റ്www.rabat.ma
Official nameRabat, Modern Capital and Historic City: a Shared Heritage
TypeCultural
Criteriaii, iv
Designated2012 (36th session)
Reference no.1401
State PartyMorocco
RegionArab States
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.