ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
2019 മെയ് 30 മുതൽ ഭാരതത്തിൻ്റെ പ്രതിരോധം വകുപ്പ് മന്ത്രിയായി തുടരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് രാജ്നാഥ് സിംഗ്. (10 ജൂലൈ 1951) [1] [2] ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ രാജ്നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി, ബി.ജെ.പി ദേശീയ അധ്യക്ഷൻ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മിതവാദി നേതാവായാണ് പാർട്ടിയിൽ ഇദ്ദേഹം അറിയപ്പെടുന്നത്.[3][4][5][6]
രാജ്നാഥ് സിങ് | |
---|---|
കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 31 May 2019 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മുൻഗാമി | നിർമ്മല സീതാരാമൻ |
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി | |
ഓഫീസിൽ 26 May 2014 – 30 May 2019 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മുൻഗാമി | സുശീൽ കുമാർ ഷിൻഡെ |
പിൻഗാമി | അമിത് ഷാ |
ബി.ജെ.പി. ദേശീയ അധ്യക്ഷൻ | |
ഓഫീസിൽ 2013 ജനുവരി 23 – 2014 ജൂലൈ 08 | |
മുൻഗാമി | നിതിൻ ഗഡ്കരി |
പിൻഗാമി | അമിത് ഷാ |
ഓഫീസിൽ 2005 ഡിസംബർ 24 – 2009 ഡിസംബർ 24 | |
മുൻഗാമി | ലാൽ കൃഷ്ണ അഡ്വാണി |
പിൻഗാമി | നിതിൻ ഗഡ്കരി |
ഉത്തർപ്രദേശ് മുഖ്യമന്ത്രി | |
ഓഫീസിൽ 2000 ഒക്ടോബർ 28 – 2002 മാർച്ച് 08 | |
മുൻഗാമി | രാം പ്രകാശ് ഗുപ്ത |
പിൻഗാമി | മായാവതി |
മണ്ഡലം | Haidargarh |
ലോക്സഭാംഗം | |
പദവിയിൽ | |
ഓഫീസിൽ 16 May 2014 | |
മുൻഗാമി | ലാൽജി ടണ്ഡൺ |
മണ്ഡലം | ലക്നൗ |
ലോക്സഭാംഗം | |
ഓഫീസിൽ 16 May 2009 – 16 May 2014 | |
മുൻഗാമി | Constituency created |
പിൻഗാമി | ജെനറൽ വി.കെ. സിംഗ് |
മണ്ഡലം | ഘാസിയാബാദ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഉത്തർപ്രദേശ്, ഇന്ത്യ | ജൂലൈ 10, 1951
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | സാവിത്രി സിങ് |
കുട്ടികൾ | 2 പുത്രന്മാർ 1 പുത്രി |
ജോലി | രാഷ്ട്രീയ പ്രവർത്തകൻ |
വെബ്വിലാസം | Rajnath Singh |
As of 30 മാർച്ച്, 2022 ഉറവിടം: പതിനേഴാം ലോക്സഭ |
ഉത്തർപ്രദേശിലെ ഭൗബോര ജില്ലയിലെ ചന്തോളിയിലെ ഒരു കർഷക കുടുംബത്തിൽ രാം ബദൻ സിംഗിൻ്റെയും ഗുജറാത്തി ദേവിയുടെയും മകനായി 1951 ജൂലൈ 10ന് ജനിച്ചു. ഗോരഖ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി. ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ രാജ്നാഥ് സിംഗ് 1964-ൽ ചെറുപ്രായത്തിൽ തന്നെ ആർ.എസ്.എസിൽ അംഗമായി ചേർന്നു. മിർസാപൂരിലുള്ള കെ.പി. പോസ്റ്റ് ഗ്രാജുവേഷൻ കോളേജിൽ ഫിസിക്സ് ലക്ചററായും പ്രവർത്തിച്ചു.[7][8][9]
1964-ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ അംഗമായി ചേർന്നതോടെയാണ് രാജ്നാഥ് സിംഗ് രാഷ്ട്രീയത്തിലേയ്ക്ക് എത്തുന്നത്. 1969-1971 കാലഘട്ടത്തിൽ എ.ബി.വി.പിയുടെ ഓർഗനൈസേഷൻ സെക്രട്ടറിയായിരുന്നു. 1972-ൽ ആർ.എസ്.എസ് ശാഖാ കാര്യവാഹക് ആയി ഉയർന്ന രാജ്നാഥ്സിംഗ് 1974-ലാണ് സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറുന്നത്. പിന്നീട് ജനസംഘത്തിൻ്റെയും ഭാരതീയ യുവമോർച്ചയുടേയും നേതൃപദവികളിൽ നിയമിതനായി.
പ്രധാന പദവികളിൽ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.