2019 മെയ് 30 മുതൽ ഭാരതത്തിൻ്റെ പ്രതിരോധം വകുപ്പ് മന്ത്രിയായി തുടരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് രാജ്നാഥ് സിംഗ്. (10 ജൂലൈ 1951) [1] [2] ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ രാജ്നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി, ബി.ജെ.പി ദേശീയ അധ്യക്ഷൻ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മിതവാദി നേതാവായാണ് പാർട്ടിയിൽ ഇദ്ദേഹം അറിയപ്പെടുന്നത്.[3][4][5][6]

വസ്തുതകൾ രാജ്‌നാഥ്‌ സിങ്, കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി ...
രാജ്‌നാഥ്‌ സിങ്
Thumb
കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി
പദവിയിൽ
ഓഫീസിൽ
31 May 2019
പ്രധാനമന്ത്രിനരേന്ദ്ര മോദി
മുൻഗാമിനിർമ്മല സീതാരാമൻ
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
ഓഫീസിൽ
26 May 2014  30 May 2019
പ്രധാനമന്ത്രിനരേന്ദ്ര മോദി
മുൻഗാമിസുശീൽ കുമാർ ഷിൻഡെ
പിൻഗാമിഅമിത് ഷാ
ബി.ജെ.പി. ദേശീയ അധ്യക്ഷൻ
ഓഫീസിൽ
2013 ജനുവരി 23  2014 ജൂലൈ 08
മുൻഗാമിനിതിൻ ഗഡ്കരി
പിൻഗാമിഅമിത് ഷാ
ഓഫീസിൽ
2005 ഡിസംബർ 24  2009 ഡിസംബർ 24
മുൻഗാമിലാൽ കൃഷ്ണ അഡ്വാണി
പിൻഗാമിനിതിൻ ഗഡ്കരി
ഉത്തർപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
2000 ഒക്ടോബർ 28  2002 മാർച്ച് 08
മുൻഗാമിരാം പ്രകാശ് ഗുപ്ത
പിൻഗാമിമായാവതി
മണ്ഡലംHaidargarh
ലോക്സഭാംഗം
പദവിയിൽ
ഓഫീസിൽ
16 May 2014
മുൻഗാമിലാൽജി ടണ്ഡൺ
മണ്ഡലംലക്നൗ
ലോക്സഭാംഗം
ഓഫീസിൽ
16 May 2009  16 May 2014
മുൻഗാമിConstituency created
പിൻഗാമിജെനറൽ വി.കെ. സിംഗ്
മണ്ഡലംഘാസിയാബാദ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-07-10) ജൂലൈ 10, 1951  (73 വയസ്സ്)
ഉത്തർ‌പ്രദേശ്, ഇന്ത്യ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിസാവിത്രി സിങ്
കുട്ടികൾ2 പുത്രന്മാർ
1 പുത്രി
ജോലിരാഷ്ട്രീയ പ്രവർത്തകൻ
വെബ്‌വിലാസംRajnath Singh
As of 30 മാർച്ച്, 2022
ഉറവിടം: പതിനേഴാം ലോക്സഭ
അടയ്ക്കുക

ജീവിതരേഖ

ഉത്തർപ്രദേശിലെ ഭൗബോര ജില്ലയിലെ ചന്തോളിയിലെ ഒരു കർഷക കുടുംബത്തിൽ രാം ബദൻ സിംഗിൻ്റെയും ഗുജറാത്തി ദേവിയുടെയും മകനായി 1951 ജൂലൈ 10ന് ജനിച്ചു. ഗോരഖ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി. ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ രാജ്നാഥ് സിംഗ് 1964-ൽ ചെറുപ്രായത്തിൽ തന്നെ ആർ.എസ്.എസിൽ അംഗമായി ചേർന്നു. മിർസാപൂരിലുള്ള കെ.പി. പോസ്റ്റ് ഗ്രാജുവേഷൻ കോളേജിൽ ഫിസിക്സ് ലക്ചററായും പ്രവർത്തിച്ചു.[7][8][9]

രാഷ്ട്രീയ ജീവിതം

1964-ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ അംഗമായി ചേർന്നതോടെയാണ് രാജ്നാഥ് സിംഗ് രാഷ്ട്രീയത്തിലേയ്ക്ക് എത്തുന്നത്. 1969-1971 കാലഘട്ടത്തിൽ എ.ബി.വി.പിയുടെ ഓർഗനൈസേഷൻ സെക്രട്ടറിയായിരുന്നു. 1972-ൽ ആർ.എസ്.എസ് ശാഖാ കാര്യവാഹക് ആയി ഉയർന്ന രാജ്നാഥ്സിംഗ് 1974-ലാണ് സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറുന്നത്. പിന്നീട് ജനസംഘത്തിൻ്റെയും ഭാരതീയ യുവമോർച്ചയുടേയും നേതൃപദവികളിൽ നിയമിതനായി.

പ്രധാന പദവികളിൽ

  • 1964 : ആർ.എസ്.എസ്. അംഗം
  • 1969-1971 : എ.ബി.വി.പി ഓർഗനൈസേഷൻ സെക്രട്ടറി, ഗോരഖ്പൂർ
  • 1972 : ആർ.എസ്.എസ്. ശാഖാ കാര്യവാഹക്
  • 1974 : ജനസംഘ്, ജില്ല ജനറൽസെക്രട്ടറി, മിർസാപ്പൂർ
  • 1975 : ജനസംഘ്, ജില്ലാ പ്രസിഡൻറ്, മിർസാപ്പൂർ
  • 1977 : ജനതാ പാർട്ടി അംഗം
  • 1977-1979 : നിയമസഭാംഗം, ഉത്തർപ്രദേശ് (1)
  • 1980 : ഭാരതീയ ജനത പാർട്ടി (ബി.ജെ.പി) അംഗം
  • 1984-1986 : യുവമോർച്ച, സംസ്ഥാന പ്രസിഡൻറ്
  • 1986-1988 : യുവമോർച്ച, ദേശീയ ജനറൽ സെക്രട്ടറി
  • 1988-1990 : യുവമോർച്ച, ദേശീയ പ്രസിഡൻ്റ്
  • 1988-1994 : നിയമസഭ കൗൺസിൽ അംഗം, ഉത്തർപ്രദേശ്
  • 1991-1992 : സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി
  • 1994-2000 : രാജ്യസഭാംഗം, (1)
  • 1997-1998 : ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്, ഉത്തർപ്രദേശ്
  • 1999-2000 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി
  • 2000 : രാജ്യസഭാംഗം, (2)
  • 2000-2002 : ഉത്തർപ്രദേശ് മുഖ്യമന്ത്രി
  • 2001-2002 : നിയമസഭാംഗം, ഉത്തർപ്രദേശ് (2)
  • 2002-2008 : രാജ്യസഭാംഗം, (3)
  • 2003-2004 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി
  • 2005-2009 : ബി.ജെ.പി, ദേശീയ അധ്യക്ഷൻ (1)
  • 2009 : ലോക്സഭാംഗം, ഗാസിയാബാദ് (1)
  • 2013-2014 : ബി.ജെ.പി ദേശീയ അധ്യക്ഷൻ (2)
  • 2014 : ലോക്സഭാംഗം, ലക്നൗ (2)
  • 2014-2019 : കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
  • 2019 : ലോക്സഭാംഗം, ലക്നൗ (3)
  • 2019-തുടരുന്നു : കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി

സ്വകാര്യ ജീവിതം

  • ഭാര്യ : സാവിത്രി സിംഗ്
  • മക്കൾ : പങ്കജ്, അനാമിക, നീരജ്

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.