രക്തസാക്ഷി ജസ്റ്റിൻ
From Wikipedia, the free encyclopedia
ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിലെ(103-165) പ്രസിദ്ധനായ ക്രിസ്തീയപക്ഷവാദിയും(Christian Apologist) വിശുദ്ധനുമായിരുന്നു രക്തസാക്ഷി ജസ്റ്റിൻ. "കേസറിയായിലെ ജസ്റ്റിൻ", "ദാർശനികനായ ജസ്റ്റിൻ", "ഫ്ലാവിയസ് ജസ്റ്റിനസ്" എന്നീ പേരുകളും അദ്ദേഹത്തിനുണ്ട്. എടുത്തു പറയത്തക്ക ദൈർഘ്യമുള്ള ക്രിസ്തീയ പക്ഷവാദരചനകളിൽ ഏറ്റവും പുരാതനമായവ അദ്ദേഹത്തിന്റേതാണ്. സഭയിലെ പരമ്പരാഗത വിശ്വാസമനുസരിച്ച്, മാർക്കസ് ഔറേലിയസ് ചക്രവർത്തിയും ജൂനിയസ് റസ്റ്റിക്കസ് നഗരാധിപനും ആയിരിക്കെ, ക്രി.വ. 162-നും 168-നും ഇടയ്ക്ക് റോമിൽ അദ്ദേഹം രക്തസാക്ഷിയായി.
വസ്തുതകൾ രക്തസാക്ഷി ജസ്റ്റിൻ, രക്തസാക്ഷി ...
രക്തസാക്ഷി ജസ്റ്റിൻ | |
---|---|
രക്തസാക്ഷി | |
ജനനം | ക്രി.വ.103[1] ഫ്ലാവിയ നിയാപോലിസ്, ഇപ്പോൾ യോർദ്ദാൻ നദിയുടെ പടിഞ്ഞാറേ തീരത്തുള്ള നാബ്ലസ് |
മരണം | 165 റോം, റോമാ സാമ്രാജ്യം |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ ആംഗ്ലിക്കൻ കൂട്ടായ്മ പൗരസ്ത്യ ഓർത്തഡോക്സ് സഭ ലൂഥറൻ സഭ |
നാമകരണം | പുരാതന കാലം |
ഓർമ്മത്തിരുന്നാൾ | 1 ജൂൺ (റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ആംഗ്ലിക്കൻ കൂട്ടായ്മ) 14 ഏപ്രിൽ (റോമൻ പഞ്ചാംഗം, 1882–1969) |
അടയ്ക്കുക