യേശുവിനെ ക്രൂശിക്കാനുപയോഗിച്ച ഉപകരണം
From Wikipedia, the free encyclopedia
യേശുവിനെ ക്രൂശിക്കാനുപയോഗിച്ച സംവിധാനത്തെ കുറിച്ച് എഴുത്തുകാർ വ്യത്യസ്ത അഭിപ്രായങ്ങൾ വച്ചുപുലർത്തുന്നു. ബൈബിളിന്റെ പുതിയ നിയമ ഗ്രീക്ക് മൂലപാഠങ്ങളിൽ ഈ സംവിധാനത്തെ കുറിക്കാനുപയോഗിച്ചിരിക്കുന്ന സ്റ്റോറോസ് (σταυρός) എന്ന പദത്തിന്റെ അർത്ഥത്തെ കേന്ദ്രീകരിച്ചാണ് ഈ തർക്കങ്ങളെല്ലാം നടക്കുന്നത്.[1]
ഈസ്റ്റേൺ ബൈബിൾ നിഘണ്ടു ഈ സംവിധാനത്തെ നാല് രീതിയിൽ ചിത്രീകരിക്കുന്നു.[2]
- 1. ക്രുക്സ് സിംബ്ലക്സ് (I), a "ഒരു സ്തംഭം അല്ലെങ്കിൽ തൂണ്".
- 2. ക്രുക്സ് ഡെക്കുസാറ്റാ (X), അല്ലെങ്കിൽ വിശുദ്ധ അന്ത്രയോസ് കുരിശ്
- 3. ക്രുക്സ് കമ്മിസ്സാ (T), അല്ലെങ്കിൽ വിശുദ്ധ ആന്റണി കുരിശ്
- 4. ക്രുക്സ് ഇമ്മിസ്സാ (†), അല്ലെങ്കിൽ ലത്തീൻ കുരിശ്