യുവാൻ രാജവംശം
From Wikipedia, the free encyclopedia
മഹത്തായ യുവാൻ(ചൈനീസ്: 大元; പിൻയിൻ: Dà Yuán; Mongolian: Yehe Yuan Ulus[lower-roman 3]) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന രാജവംശമാണ് യുവാൻ രാജവംശം(ചൈനീസ്: 元朝; പിൻയിൻ: Yuán Cháo).[5] മംഗോളിയൻ ഗോത്രമായ ബോർജിഗിങ്ങിന്റെ നേതാവായ കുബ്ലൈ ഖാൻ ആണ് ഈ രാജവംശം സ്ഥാപിച്ചത്. മംഗോളിയർ ഇതിനു മുൻപും ദശകങ്ങളായി ഇന്നത്തെ ഉത്തര ചൈന ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്നെങ്കിലും കുബ്ലൈ ഖാനാണ് ആദ്യമായി 1271ൽ ചൈനീസ് പരമ്പരാഗത രീതിയിൽ രാജവംശം പ്രഖ്യാപിച്ചത്.[6] ഇദ്ദേഹത്തിന്റെ രാജ്യം ഇന്നത്തെ ചൈനയുടെ മിക്ക പ്രദേശങ്ങളും ഇന്നത്തെ മംഗോളിയ,കൊറിയ തുടങ്ങിയ സമീപ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു.[7] 1368 വരെ നിലനിന്ന ഈ രാജവംശമാണ് ചൈന മുഴുവനും ഭരിച്ച ആദ്യ വൈദേശിക ശക്തി. 1368ന് ശേഷം മംഗോളിയൻ ഭരണാധികാരികൾ മംഗോളിയയിലേക്കു തിരിച്ചു പോയി ഉത്തര യുവാൻ രാജവംശത്തിന്റെ ഭരണം തുടരുകയായിരുന്നു.[8] മംഗോളിയൻ ചക്രവർത്തിമാരിൽ ചിലർ ചൈനീസ് ഭാഷ പഠിച്ചപ്പോൾ മറ്റു ചിലർ അവരുടെ പ്രാദേശിക ഭാഷകളായ മംഗോളിയനും ഫാഗ്സ്-പ-ഭാഷയും മറ്റും മാത്രമാണ് ഉപയോഗിച്ചിരുന്നത്.[9]
Yuan dynasty 元朝 ᠶᠡᠬᠡ ᠦᠨ ᠤᠯᠤᠰ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
1271–1368 | |||||||||||||
പദവി | Khagan-ruled division of the Mongol Empire Conquest dynasty in China | ||||||||||||
തലസ്ഥാനം | Khanbaliq (Beijing) | ||||||||||||
പൊതുവായ ഭാഷകൾ | Mongolian Chinese | ||||||||||||
മതം | Buddhism (Tibetan Buddhism as de facto state religion), Heaven worship, Shamanism, Taoism, Confucianism, Chinese folk religion, Chinese Nestorianism, Chinese Manichaeism, Islam, Christianity | ||||||||||||
ഗവൺമെൻ്റ് | Monarchy | ||||||||||||
• 1260–1294 | Kublai Khan | ||||||||||||
• 1333–1368 | Toghon Temür | ||||||||||||
Chancellor | |||||||||||||
ചരിത്ര യുഗം | Postclassical Era | ||||||||||||
Spring, 1206 | |||||||||||||
• Formal proclamation of the Yuan dynasty[3] | 18 December 1271 | ||||||||||||
• Battle of Xiangyang | 1268-1273 | ||||||||||||
• Conquest of Southern Song | 4 February 1276 | ||||||||||||
• Battle of Yamen | 19 March 1279 | ||||||||||||
• | 1351-1368 | ||||||||||||
• Fall of Khanbaliq | 14 September 1368 | ||||||||||||
• Formation of Northern Yuan dynasty | 1368-1388 | ||||||||||||
വിസ്തീർണ്ണം | |||||||||||||
1310[4] | 11,000,000 km2 (4,200,000 sq mi) | ||||||||||||
Population | |||||||||||||
• 1290 | 77000000 | ||||||||||||
• 1293 | 79816000 | ||||||||||||
• 1330 | 83873000 | ||||||||||||
• 1350 | 87147000 | ||||||||||||
നാണയവ്യവസ്ഥ | Predominantly Paper Currency (Chao), with a small amount of Chinese cash in use | ||||||||||||
| |||||||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | ഭൂട്ടാൻ China ഇന്ത്യ ലാവോസ് മംഗോളിയ മ്യാൻമാർ ഉത്തര കൊറിയ റഷ്യ South Korea |
യുവാൻ രാജവംശത്തെ മംഗോളി സാമ്രാജ്യത്തിന്റെ പിൻഗാമിയായും ഒരു ചൈനീസ് സാമ്രാജ്യ രാജവംശമായും കണക്കാക്കുന്നു. മംഗോൾ സാമ്രജ്യത്തിന്റെ വിഭജനത്തിനു ശേഷം മോൻകെ ഖാന്റെ പിന്മുറക്കാർ ഭരിച്ച ഖാനെറ്റ് ആയിരുന്നു യുവാൻ രാജവംശം. ഔദ്യോഗിക ചൈനീസ് ചരിത്രമനുസരിച്ച് സോങ് രാജവംശത്തിനു ശേഷവും മിങ് രാജവംശത്തിനു മുൻപുമായി ഇവരും ദൈവം നിയോഗിച്ച ഭരണാധികാരി എന്ന പദവി ഉപയോഗിച്ചു. രാജവംശം സ്ഥാപിച്ചത് കുബ്ലൈ ഖാൻ ആണെങ്കിലും ഇദ്ദേഹം ടൈസു എന്ന പേരിൽ തന്റെ മുത്തച്ഛനായ ചെങ്കിസ് ഖാനെ ഔദ്യോഗിക സാമ്രാജ്യ രേഖകളിൽ രാജവംശ സ്ഥാപകനായി പ്രഖ്യാപിച്ചു.[lower-roman 4] രാജവംശത്തിന്റെ പേര്(《建國號詔》) പ്രഖ്യാപിച്ചപ്പോൾ കുബ്ലൈ ഖാൻ രാജവംശത്തിന്റെ പേര് മഹത്തായ യുവാൻ എന്ന് പ്രഖ്യാപിക്കുകയും മൂന്നു പരമാധികാരങ്ങളുടെയും അഞ്ചു ചക്രവർത്തിമാരുടെയും രാജവംശം മുതൽ താങ് രാജവംശത്തിന്റേതു വരെയുള്ള മുൻ ചൈനീസ് രാജവംശങ്ങളുടെ പിന്തുടർച്ച അവകാശപ്പെടുകയും ചെയ്തു.[10]
ചൈനീസ് ചക്രവർത്തിയുടെ പദവിക്ക് പുറമെ മഹാനായ ഖാൻ എന്ന പദവിയും ചഗതായ്,ഗോൾഡൻ ഹോർഡ്,ൽഖാനെറ്റ് തുടങ്ങിയ പിൽക്കാല ഖാനേറ്റുകൾക്കു മേലായി കുബ്ലൈ ഖാൻ അവകാശപ്പെട്ടു. അതുകൊണ്ട് യുവാൻ രാജവംശത്തെ മഹാനായ ഖാന്റെ സാമ്രാജ്യം എന്നും പറയുന്നു. പടിഞ്ഞാറ് ഭാഗത്തെ ഖാന്മാർ യുവാൻ രാജവംശത്തിന്റെ മേൽക്കോയ്മ അംഗീകരിക്കിച്ചെങ്കിലും സ്വയം വികസനം തുടർന്നു[11][12]
യുവാൻ രാജവംശം | |||||||||||||||||||||||||
Chinese name | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Chinese | 元朝 | ||||||||||||||||||||||||
| |||||||||||||||||||||||||
Alternative Chinese name | |||||||||||||||||||||||||
Chinese | 大元 | ||||||||||||||||||||||||
Literal meaning | Great Yuan | ||||||||||||||||||||||||
| |||||||||||||||||||||||||
Mongolian name | |||||||||||||||||||||||||
Mongolian script | |||||||||||||||||||||||||
| |||||||||||||||||||||||||