മൗണ്ട് ഹുവ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഷാൻക്സി പ്രവിശ്യയിലെ ഹുയായിനിനടുത്തുള്ള സിയാൻ നിന്ന് കിഴക്കോട്ട് ഏതാണ്ട് 120 കിലോമീറ്റർ (75 മൈൽ) ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതം ആണ് മൗണ്ട് ഹുവ (simplified Chinese: 华山; traditional Chinese: 華山; pinyin: Huà Shān[1]) ചൈനയിലെ അഞ്ച് വലിയ പർവതനിരകളിൽ പടിഞ്ഞാറുള്ള പർവ്വതമാണ് ഇത്. മതപരമായി ഏറെ പ്രാധാന്യമുള്ള ഇതിന് ഒരു നീണ്ട കാലത്തെ ചരിത്രവുമുണ്ട്. ആധുനിക കാലഘട്ടത്തിൽ പർവ്വതം അഞ്ച് പ്രധാന കൊടുമുടികളായി തിരിച്ചിട്ടുണ്ട്, ഇതിൽ ഏറ്റവും ഉയർന്നത് 2,154.9 മീറ്റർ (7,070 അടി) ഉള്ള തെക്കൻ കൊടുമുടി ആണ്.
Mount Hua | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,154 മീ (7,067 അടി) |
Coordinates | 34°29′N 110°05′E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Parent range | Qin Mountains |
Climbing | |
Easiest route | Cable Car |
മൗണ്ട് ഹുവ | |||||||||||||||||||||||||||||||||||
Simplified Chinese | 华山 | ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 華山 | ||||||||||||||||||||||||||||||||||
Hanyu Pinyin | Huà Shān | ||||||||||||||||||||||||||||||||||
|
ഹുയായിൻ നഗരത്തിലാണ് മൌണ്ട് ഹുവ സ്ഥിതിചെയ്യുന്നത്. സിയാൻ മുതൽ 120 കിലോമീറ്റർ (75 മൈൽ) ദൈർഘ്യത്തിൽ ഇതു സ്ഥിതിചെയ്യുന്നു. യെല്ലോ നദീ[2] തീരത്തുള്ള ഓർഡോസ് ലൂപ്[3] വിഭാഗത്തിന്റെ തെക്ക് കിഴക്ക് മൂലയിൽ തെക്ക് ഷാൻക്സി പ്രവിശ്യയിലെ ക്വിൻ ലിങ് മലനിരകളുടെ കിഴക്ക് അറ്റത്ത് തെക്ക് വെയി നദിയുടെ[4] താഴ്വരയിൽ ആണിത് സ്ഥിതിചെയ്യുന്നത്. ക്വിൻലിങ് അല്ലെങ്കിൽ ക്വിൻ മലനിരകളുടെ ഭാഗമാണ് ഇത്. വടക്കൻ, തെക്കൻ ഷാൻക്സി മാത്രമല്ല, ചൈനയെയും ഇത് വേർതിരിക്കുന്നു.
പരമ്പരാഗതമായി, ശൃംഖങ്ങളോടുകൂടിയ ഒരേ ഒരു ഭീമൻ പീഠഭൂമി, തെക്കൻ കൊടുമുടിയായ വുയുൻ ഫെങ് ആണ്.(五雲峰, ഫൈവ് ക്ലൗഡ് ശൃഖം) ഇതിനെ തായ് ഹുവ ഷാൻ (太華山, ഗ്രേറ്റ് ഫ്ലവർ മൗണ്ടൻ) എന്ന് വിളിക്കുന്നു. ഇവിടേയ്ക്കെത്തിച്ചേരാൻ കഴിയുന്ന ഒരേ ഒരു വഴിയായ റിഡ്ജ് കാംഗ്ലോങ് ലിംങ് (蒼龍嶺, ഡാർക്ക് ഡ്രാഗൺ റിഡ്ജ്) എന്നറിയപ്പെടുന്നു. 1980 കളിൽ കാംഗ്ലോങ് ലിങിനു സമീപം ഒരു രണ്ടാം പാത നിർമ്മിക്കപ്പെട്ടു. കിഴക്കൻ, തെക്ക്, പടിഞ്ഞാറ് എന്നീ കൊടുമുടികളുമായി മൂന്ന് കൊടുമുടികളെ കണ്ടെത്തി. ഈസ്റ്റ് കൊടുമുടി നാല് ശൃഖങ്ങളാണ്. ഏറ്റവും വലിയ ശൃഖം ആണ് ഴായോയാങ് ഫെങ്.(朝陽峰, യാങ് ശൃഖം, അതായത് സൂര്യന് അഭിമുഖം ആയ ശൃഖം ) ഇതിന്റെ ഉയരം 2,096 മീറ്റർ (6,877 അടി) ആണെന്ന് കണക്കാക്കപ്പെടുന്നു. ഈ പേര് തന്നെ മുഴുവൻ ഈസ്റ്റ് കൊടുമുടികളുടെയും പേരായി ഉപയോഗിക്കുന്നു. ഴായോയാങ് ഫെങ് കിഴക്ക് ഷിലാവു ഫെങ് .(石樓峰, സ്റ്റോൺ ടവർ ശൃഖം). തെക്ക് ബോട്ടായ് ഫെങ് (博臺峰, ബ്രോഡ് ടെറേസ് ശൃഖം). പടിഞ്ഞാറു യുനു̋ ഫെങ് (玉女峰}, ജേഡ് മെയിഡൻ ശൃഖം). എന്നിങ്ങനെ അറിയപ്പെടുന്നു. ഇന്ന് യുനു̋ ഫെങിന് മലയിൽ ഏറ്റവും കേന്ദ്രീകൃതമായ സ്വന്തം കൊടുമുടിയുള്ളതായി കണക്കാക്കപ്പെടുന്നു.[5]
തെക്കൻ കൊടുമുടിയിൽ മൂന്ന് ശൃഖങ്ങൾ കാണപ്പെടുന്നു. 2,154 m (7,067 ft) ഉയരത്തിൽ. ഏറ്റവും വലിയ ശൃഖം ലുവോയാൻ ഫെങ് ആണ്.(落雁峰, ലാൻഡിങ് ഗൂസ് ശൃഖം) കിഴക്ക് സോംഗ്ഗുയി ഫെങ് (松檜峰, പൈൻസ് ആൻഡ് ജൂനിപേഴ്സ് സമ്മിറ്റ്), പടിഞ്ഞാറ് സിയാവോസി ഫെങ് .(孝子峰, ഫിലിയസ് സോൺ സമ്മിറ്റ്) എന്നിങ്ങനെ അറിയപ്പെടുന്നു.
പടിഞ്ഞാറ് കൊടുമുടിയിൽ ഒരു ശൃഖം മാത്രം കാണപ്പെടുന്നു. ഇത് ലിയാൻഹുവ ഫെങ് എന്നാണ് അറിയപ്പെടുന്നത്.(蓮花峰) അഥവാ ഫൂറോംഗ് ഫെങ് (芙蓉峰) ലോട്ടസ് ഫ്ലവർ ശൃഖം എന്നാണ് അർഥം. ഇതിന്റെ ഉയരം 2,082 മീറ്റർ (6,831 അടി) ആണ്.[6]
ഹുവാൻ ഷാൻ ഗാർഗിനടുത്തുള്ള 3-ാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിലെ പുതിയ ട്രയൽ വികസിപ്പിച്ചെടുത്തു. കാംഗ്ലോങ് ലിംഗിന് വടക്ക് ഏറ്റവും ഉയരമുള്ള കൊടുമുടി, യുൻതായി ഫെങ് (雲臺 峰, ക്ലൗഡ് ടെറസ് പീക്ക്) വടക്കൻ കൊടുമുടിയായി കണക്കാക്കപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 1,614.9 മീറ്റർ (5,298 അടി) ഉയരമുള്ള അഞ്ച് കൊടുമുടികളിൽ ഏറ്റവും താഴ്ന്നതാണ് ഇത്.[7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.