മൗണ്ട് ആഥോസ്
From Wikipedia, the free encyclopedia
ഗ്രീസിന്റെ രക്ഷാധികാരത്തിൻകീഴിൽ, വടക്കുകിഴക്കൻ ഗ്രീസിലെ ചാൽസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മതാധിഷ്ഠിതരാഷ്ട്രമാണ് (Theocratic State) മൗണ്ട് ആഥോസ്. പ്രാചീനകാലത്ത് ഈ മുനമ്പ് അക്ടെ എന്നാണറിയപ്പെട്ടിരുന്നത്. പേർഷ്യൻ ചക്രവർത്തിയായിരുന്ന സെർക്സിസിന്റെ (ബി.സി. 519-465) ഗ്രീസ് ആക്രമണകാലത്ത് (ബി.സി. 483-481) ഇദ്ദേഹം തന്റെ നാവികസേനയെ ഈ മുനമ്പ് ചുറ്റിക്കൊണ്ടു പോകുന്നതിനുള്ള ക്ലേശം ഒഴിവാക്കാനായി അതിന്റെ വീതി കുറഞ്ഞ ഭാഗത്ത് ഒരു തോടു വെട്ടിക്കുകയുണ്ടായി. അതിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം. ഇന്ന് ഈ പ്രദേശം ഹോളി മൗണ്ടൻ (Holy Mountain) എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണ്. ഇതിന്റെ വിസ്തൃതി 390 ചതുരശ്ര കിലോമീറ്ററും, ജനസംഖ്യ 2,250 -ഉം തലസ്ഥാനം കാരിയേഴ്സുമാണ്.
ഹോളി മൗണ്ടൻ Autonomous Monastic State of the Holy Mountain | |
---|---|
location of Mount Athos in Greece | |
തലസ്ഥാനം and largest city | കാരിയേഴ്സ്[1]1 |
നിവാസികളുടെ പേര് | Athonite (ഗ്രീക്ക്: Αθωνίτης), Hagiorite (ഗ്രീക്ക്: Αγιορείτης) |
Sovereign monasteries | 20
|
ഭരണസമ്പ്രദായം | Ecclesiastical Elective monarchy |
• Head of State2 | George Papandreou |
• Ecumenical Patriarch | Bartholomew I |
Autonomy constitutionally reaffirmed | |
• Constitution of Greece (Article 105) | 1975 |
• ആകെ വിസ്തീർണ്ണം | 335.63 km2 (129.59 sq mi) |
• 2001 census | 2,262 |
• ജനസാന്ദ്രത | 6.7/km2 (17.4/sq mi) |
നാണയവ്യവസ്ഥ | Euro (€) |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഗ്രീസ് [2] |
Area | 33,042 ha (3.5566×109 sq ft) |
മാനദണ്ഡം | i, ii, iv, v, vi, vii[3] |
അവലംബം | 454 |
നിർദ്ദേശാങ്കം | 40°09′30″N 24°19′38″E |
രേഖപ്പെടുത്തിയത് | 1988 (12th വിഭാഗം) |
ഗ്രീക്ക് ഗണരാജ്യത്തിനുള്ളിലെ സ്വയം ഭരണപ്രദേശമായ ഇവിടം കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസിന്റെ നേർനിയന്ത്രണത്തിലുള്ള 20 പുരാതന പൗരസ്ത്യക്രിസ്തീയ സന്യാസാശ്രമങ്ങളുടെ ഇരിപ്പിടം എന്ന നിലയിൽ പ്രസിദ്ധവും, യുനെസ്കോ ലോകപൈതൃകസ്ഥാനവുമാണ്.
പൗരസ്ത്യക്രിസ്തീയതയതയിലെ സന്യാസത്തിന്റേയും ആത്മീയപാരമ്പര്യത്തിന്റേയും മുഖ്യസ്രോതസ്സുകളിലൊന്നും പരിരക്ഷണസ്ഥാനവുമായി ഈ പ്രദേശം മാനിക്കപ്പെടുന്നു. ബൈസാന്തിയൻ സഭാവിശ്വാസികൾക്കിടയിൽ ഇവിടം 'വിശുദ്ധമല' എന്നും അറിയപ്പെടുന്നു. പൗരസ്ത്യപാരമ്പര്യത്തിലുള്ള പുരുഷസന്യസ്ഥർ മാത്രം ജീവിക്കുന്ന ഈ പ്രദേശത്ത് സ്ത്രീകൾക്ക് സന്ദർശകരെന്ന നിലയിൽ പോലും പ്രവേശനമില്ല.[4][5]