മോളിയർ രേഖാചിത്രം
From Wikipedia, the free encyclopedia
ഒരു താപഗതിക വ്യവസ്ഥയുടെ മൊത്തം താപത്തെ എൻട്രോപ്പിയുമായി ബന്ധിപ്പിക്കുന്ന രേഖാചിത്രമാണ് മോളിയർ രേഖാചിത്രം.[1] വ്യവസ്ഥയുടെ എന്താൽപ്പിയെ വിശദീകരിക്കാൻ ഈ രേഖാചിത്രം പര്യാപ്തമായതിനാൽ എന്താൽപ്പി - എൻട്രോപ്പി രേഖാചിത്രം എന്നും എച്ച് - എസ് രേഖാചിത്രം എന്നും ഇത് അറിയപ്പെടുന്നു.[2] ഒരു സാധാരണ മോളിയർ രേഖാചിത്രത്തിൽ 0.01 - 1000 ബാർ മർദ്ദം 800 ഡിഗ്രീ സെൽസ്യസ് വരെയുള്ള ഊഷ്മാവിനേയും ഉൾപ്പെടുത്തിയിട്ടുണ്ടാകും.[3] ഈ രേഖാചിത്രം എന്താൽപ്പിയെ (), എന്ന സമവാക്യ പ്രകാരം ആന്തരിക ഊർജം (), മർദ്ദം(), വ്യാപ്തം() എന്നിവയുടെ രൂപത്തിൽ ചിത്രീകരിക്കുന്നു.