മോഡം
ടെലിഫോൺ ശൃംഖലയിലൂടെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവരവിനിമയം സാധ്യമാക്കുന്നതിനുള്ള ഉപകരണം / From Wikipedia, the free encyclopedia
ടെലിഫോൺ ശൃംഖലയിലൂടെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവരവിനിമയം സാധ്യമാക്കുന്നതിനുള്ള ഉപകരണമാണ് മോഡം. കമ്പ്യൂട്ടറിനും ടെലിഫോൺ ലൈനിനും ഇടയിലാണ് മോഡം ഘടിപ്പിക്കുന്നത്. കമ്പ്യൂട്ടറിൽ നിന്നുള്ള ഡിജിറ്റൽ വിവരങ്ങളെ ടെലിഫോൺ ശൃംഖലയിലെ അനലോഗ് തരംഗവുമായി കലർത്തി മറ്റൊരിടത്തേക്ക് അയക്കുകയും അവിടെയുള്ള മറ്റൊരു മോഡം ഈ അനലോഗ് തരംഗത്തിൽ നിന്നും ഡിജിറ്റൽ വിവരങ്ങളെ വേർതിരിച്ച് കമ്പ്യൂട്ടറിനു നൽകുന്നു.
മോഡുലേഷൻ ഡീമോഡുലേഷൻ എന്നീ വാക്കുകളീൽ നിന്നാണ് മോഡം എന്നവാക്ക് ഉണ്ടായത്.ഒരു മോഡുലേറ്ററിന്റെ ധർമ്മം ഡിജിറ്റൽ സിഗ്നലുകളെ അനലോഗ് സിഗ്നലുകളാക്കി മാറ്റുക എന്നതാണ്.ഇത് പ്രാവർത്തികമാക്കുന്നത് എ.എസ്.കെ,എഫ്.എസ്.കെ,പി.എസ്.കെ,അഥവാ ക്യു.എ.എം എന്നീ സംവിധാനങ്ങലിലൂടേയാണ്.ഡിമോഡുലേറ്ററ് അനലോഗ് സിഗ്നലുകളെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്നു.പേഴ്സണൽ കമ്പ്യൂട്ടറുകളുമായി ആന്തരികമായോ ബാഹ്യമായോ ബന്ധിപ്പിച്ചിട്ടുള്ള മോഡമാണ് സിഗ്നലുകളെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നത്.ഈ സിഗ്നലുകൾ വഹിക്കുന്നത് പൊതുവായ വിവരശേഖരണത്തിന് (public access)സാദ്ധ്യമായ ഫോൺ ലൈനുകളിലൂടെയായിരിക്കും.
ടെലിഫോൺ ശൃംഖലയ്ക്കു പുറമേ കേബിൾ ശൃംഖലകളിലൂടെയുള്ള വിവരവിനിമയത്തിനും മോഡം ഉപയോഗപ്പെടുത്തുന്നുണ്ട്.